തെ​ങ്ങി​ൽ നി​ന്ന് വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു
Wednesday, June 19, 2024 10:59 PM IST
ക​ക്കോ​ടി: തെ​ങ്ങി​ൽ നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന തൊ​ഴി​ലാ​ളി മ​രി​ച്ചു. ക​ക്കോ​ടി മ​ക്ക​ട തേ​ഞ്ചേ​രി അ​ബ്ദു റ​സാ​ക്കാ​ണ് (54) മ​രി​ച്ച​ത്. 11ന് ​മോ​രി​ക്ക​ര​യി​ൽ തേ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.

ന​ന​ഞ്ഞ ഓ​ല നീ​ക്കാ​ൻ ശ്ര​മി​ക്ക​വെ വൈ​ദ്യു​തി ലൈ​നി​ൽ ത​ട്ടി ഷോ​ക്കേ​റ്റ​താ​യി ക​രു​തു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ അ​ബ്ദു​റ​സാ​ഖ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ദീ​ർ​ഘ കാ​ല​മാ​യി തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി​യാ​ണ്. ഭാ​ര്യ: ബു​ഷ്‌​റ. മ​ക്ക​ൾ: ഷ​ഫ്നാ​ദ്, അ​ൻ​ഷാ​ദ്. സ​ഹോ​ദ​ര​ങ്ങ​ൾ: ഹ​സ​ൻ കോ​യ, മൊ​യ്തീ​ൻ കോ​യ, മു​ഹ​മ്മ​ദ്‌.