കു​ഴ​ഞ്ഞു വീ​ണ് പ​രി​ക്കേ​റ്റ പ​ഞ്ചാ​യ​ത്തം​ഗം മ​ര​ണ​പ്പെ​ട്ടു
Tuesday, June 18, 2024 11:35 PM IST
മു​ക്കം: കു​ഴ​ഞ്ഞു വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് ത​ല​യ്ക്ക് പ​രി​ക്കേ​റ്റ് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കാ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് അം​ഗ​വും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ കു​ഞ്ഞാ​ലി മ​മ്പാ​ട്ട് (41) മ​ര​ണ​പ്പെ​ട്ടു.

ആ​ന​യാം​കു​ന്ന് വെ​സ്റ്റ് വാ​ർ​ഡി​നെ​യാ​ണ് പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്. ഏ​താ​നും ദി​വ​സം മു​ൻ​പ് ഭാ​ര്യ​യെ​യും മ​ക​ളെ​യും മു​ക്ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​റെ കാ​ണി​ച്ച ശേ​ഷം കൗ​ണ്ട​റി​ൽ ബി​ൽ അ​ട​യ്ക്കാ​ൻ നി​ൽ​ക്കെ കു​ഴ​ഞ്ഞു വീ​ണ് ത​ല​യ്ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​ത്തെ സാ​മൂ​ഹ്യ - സാം​സ്കാ​രി​ക - ജീ​വ​കാ​ര്യ​ണ്യ മേ​ഖ​ല​ക​ളി​ൽ നി​റ​ഞ്ഞു നി​ന്ന പൊ​തു പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു. കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക്സ് ഡെ​പ്പോ​സി​റ്റ് ക​ള​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​ണ്. മൃ​ത​ദേ​ഹം ത​ണ്ണീ​ർ പൊ​യി​ൽ ജു​മാ​മ​സ്ജി​ദ് ക​ബ​റി​സ്ഥാ​നി​ൽ ക​ബ​റ​ട​ക്കി.

പി​താ​വ്: പ​രേ​ത​നാ​യ മൊ​യ്തീ​ൻ കോ​യ. മാ​താ​വ്: ആ​മി​ന. ഭാ​ര്യ: ജാ​സ്മി​ൻ. മ​ക്ക​ൾ: ജ​സ ഫാ​ത്തി​മ, ഹ​യ​ഫാ​ത്തി​മ, ഫാ​ത്തി​മ ഹൈ​സ. സ​ഹോ​ദ​ര​ങ്ങ​ൾ: സൂ​പ്പി, റം​ഷി മോ​ൻ, ഫ​സീ​ല, മൈ​മൂ​ന, ജ​മീ​ല, ഫാ​ത്തി​മ, സു​ബൈ​ദ, ഹ​സീ​ന, സാ​റ, മു​ഹ​മ്മ​ദ് റാ​ഫി.