വ​യോ​ജ​ന​ങ്ങ​ൾ​ക്കൊ​പ്പം ക​ളി​യും ചി​രി​യു​മാ​യി പോ​ലീ​സ്
Wednesday, October 2, 2024 6:36 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ലോ​ക വ​യോ​ജ​ന ദി​ന​ത്തി​ൽ കു​റ്റി​മൂ​ട് സ്നേ​ഹ​സ്പ​ർ​ശം കെ​യ​ർ ഹോ​മി​ലെ വ​യോ​ജ​ന​ങ്ങ​ൾ​ക്കൊ​പ്പം ക​ളി​യും ചി​രി​യു​മാ​യി വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ്. പു​തു​ത​ല​മു​റ​യും പ​ഴ​യ ത​ല​മു​റ​യും ത​മ്മി​ലു​ള്ള സ്നേ​ഹം പ​ങ്കു​വ​യ്ക്ക​ലും, ക​ളി​യും, ചി​രി​യും, സം​ഗീ​ത​വു​മൊ​ക്കെ​യാ​യി സ​ന്തോ​ഷ മു​ഹൂ​ർ​ത്ത​ങ്ങ​ളാ​ണ് സ്നേ​ഹ സ്പ​ർ​ശ​ത്തി​ൽ പോ​ലീ​സ് സ​മ്മാ​നി​ച്ച​ത്.

വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സും പി​ങ്ക് പോ​ലീ​സും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി വെ​ഞ്ഞാ​റ​മൂ​ട് എ​സ്എ​ച്ച്ഒ അ​നൂ​പ് കൃ​ഷ്ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​കാ​ന്ത​ത​യും, ഒ​റ്റ​പ്പെ​ട​ൽ എ​ന്ന ചി​ന്ത മാ​റ്റു​വാ​നും മാ​ന​സി​ക ഉ​ല്ലാ​സ പ​രി​പാ​ടി​ക​ൾ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യി​ൽ ഏ​ർ​പ്പെ​ട്ട് മു​തി​ർ​ന്ന​വ​രെ ഊ​ർ​ജ​സ്വ​ല​രും സ​ന്തോ​ഷ​വാ​ൻ​മാ​രു​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത് എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.


സ്നേ​ഹ സ്പ​ർ​ശ​ത്തി​ലെ അ​മ്മ​മാ​ർ​ക്ക് പു​തു വ​സ്ത്ര​ങ്ങ​ൾ പോ​ലീ​സ് വി​ത​ര​ണം ചെ​യ്തു. വെ​ഞ്ഞാ​റ​മൂ​ട് സ​ബ് ഇ​ൻ​സ്പ​ക്ട​ർ എ​സ്.​എ​സ്.​ഷാ​ൻ, എ​സ്ഐ​മാ​രാ​യ ഇ​ർ​ഷാ​ദ്, ലീ​ല, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​നു​പ​മ, ഷം​ല, നാ​ട​ൻ​പാ​ട്ട് ക​ലാ​കാ​ര​ൻ സ​ന്തോ​ഷ് ബാ​ബു, സ്നേ​ഹ സ്പ​ർ​ശം ചെ​യ​ർ​മാ​ൻ ജ​ലീ​ൽ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ സു​ചി​ത്ര എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.