ബ​സി​നു​ള്ളി​ൽ ക​വ​ർ​ച്ച; ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ മൂന്ന് സ്ത്രീ​ക​ൾ പി​ടി​യി​ൽ
Friday, October 4, 2024 5:20 AM IST
കാ​ട്ടാ​ക്ക​ട: ബ​സി​ൽ മാ​ല പി​ടി​ച്ചു​പ​റി​ച്ച മൂ​ന്ന് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ സ്ത്രീ​ക​ൾ പി​ടി​യി​ൽ.
പൊ​ള്ളാ​ച്ചി കൊ​ല്ല​ക്കാ പാ​ള​യം സ്വ​ദേ​ശി​ക​ളാ​യ ഹ​ര​ണി (41), അം​ബി​ക (42) ,അ​മൃ​ത (41) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

മാ​റ​ന​ല്ലൂ​ർ കോ​ട്ട​മു​ക​ളി​ലാ​ണ് സം​ഭ​വം. കാ​ട്ടാ​ക്ക​ട - പൂ​വാ​ർ ബ​സി​ൽ സ​ഞ്ച​രി​ച്ച കോ​ട്ട​മു​ക​ൾ സ്വ​ദേ​ശി ശോ​ഭ​യു​ടെ ഒ​ന്നേ​മു​ക്കാ​ൽ പ​വ​ൻ വ​രു​ന്ന മ​ല​യാ​ണ് പ്ര​തി​ക​ൾ ക​വ​ർ​ന്ന​ത്.


കോ​ട്ട​മു​ക​ളി​ൽ വാ​ഹ​നം നി​ർ​ത്തി ഇ​റ​ങ്ങു​ന്ന​തി​നി​ട​യി​ൽ പ്ര​തി​ക​ൾ ശോ​ഭ​യു​ടെ ത​ല​വ​ഴി ഷാ​ൾ​ഇ​ട്ടു മ​റ​ച്ച് മാ​ല പി​ടി​ച്ചു പ​റി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ശോ​ഭ ബ​ഹ​ളം വ​യ്ക്കു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​ർ ഇ​ട​പെ​ട്ട് പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ മാ​റ​ന​ല്ലൂ​ർ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.