എ​ൻ​എ​സ്എ​സ് ആ​ധ‍്യാ​ത്മി​ക പ​ഠ​ന ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കും: എം.​സം​ഗീ​ത് കു​മാ​ർ
Wednesday, October 2, 2024 6:43 AM IST
നേമം: നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി കു​ട്ടി​ക​ൾ​ക്കാ​യി, ക​ര​യോ​ഗ​ത​ല​ത്തി​ൽ ആ​ധ‍്യാ​ത്മി​ക പ​ഠ​ന ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​സം​ഗീ​ത്കു​മാ​ർ.

പ​ഠ​ന​ത്തോ​ടൊ​പ്പം ആ​ത്മീ​യ​കാ​ര്യ​ങ്ങ​ളി​ൽ അ​റി​വു​നേ​ടേ​ണ്ട​ത് വ്യ​ക്തി​ത്വ വി​കാ​സ​ത്തി​നും സ​മൂ​ഹ​ന​ന്മ​യ്ക്കും അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​ഴു​ത​യ്ക്കാ​ട് ശ്രീ ​വി​ഘ്നേ​ശ്വ​ര എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ന്‍റെ അ​റു​പ​ത്തി ഒ​ൻ​പ​താ​മ​ത് വാ​ർ​ഷി​ക പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ​തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ർ​ഹി​ക്കു​ന്ന അം​ഗീ​കാ​ര​ങ്ങ​ൾ നേ​ടി​യെ​ടു​ക്കാ​ൻ ക​ക്ഷി​രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി ചി​ന്തി​ച്ച് സം​ഘ​ടി​ത ശ​ക്തി​യാ​യി വ​ള​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു. താ​ലൂ​ക്ക് യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​കാ​ർ​ത്തി​കേ​യ​ൻ നാ​യ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.


ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് എ​സ്.​വേ​ലാ​യു​ധ​ൻ നാ​യ​ർ അ​ധ‍്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി വി.​ഹ​രി​കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​സ്.​കെ.​ഗ​ണേ​ഷ് കു​മാ​ർ, മേ​ഖ​ലാ ക​ൺ​വീ​ന​ർ കെ.​പി.​പ​ര​മേ​ശ്വ​ര​നാ​ഥ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മു​തി​ർ​ന്ന അം​ഗ​ങ്ങ​ളാ​യ എ​ൻ.​സു​കു​മാ​ര​ൻ നാ​യ​ർ, കെ.​ബാ​ല​കൃ​ഷ്ണ​പി​ള്ള, ഡോ.​എ​സ്.​കെ.​ബാ ല​കൃ​ഷ്ണ​ൻ, എം.​വി.​രാ​മ​ച​ന്ദ്ര​ൻ ത​മ്പി, ഡോ.​തു​ള​സീ​ധ​ര​ൻ നാ​യ​ർ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.