അ​ന​ധി​കൃതമാ​യി പാ​റ​പൊ​ട്ടി​ക്കാ​ൻ ശ്ര​മം; ജെ​സി​ബി പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു
Wednesday, October 2, 2024 6:24 AM IST
വെ​ള്ള​റ​ട: അ​ന​ധി​കൃ​ത​മാ​യി പാ​റ​പൊ​ട്ടി​ക്കു​ന്ന​തി​നി​ടെ ജെ​സി​ബി പോ​ലീ​സ് പി​ടി​കൂ​ടി. വെ​ള്ള​റ​ട മു​ള്ളി​ല​വ് വി​ള​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. പ്ര​ദേ​ശ​ത്ത് സ​മാ​ന​മാ​യ രീ​തി​യി​ൽ മു​മ്പും പാ​റ​പൊ​ട്ടി​ക്കാ​ൻ ശ്ര​മം ന​ട​ന്നി​രു​ന്നു.

ദി​വ​സ​ങ്ങ​ൾ​ക്കു മുന്നേ പ്ര​ദേ​ശ​ത്തു നി​ന്നും പാ​റ​പൊ​ട്ടി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച ലോ​റി​യും ജാ​ക്ക് ഹാ​മ​റും പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. രാ​ത്രി സ​മ​യ​ങ്ങ​ളി​ലാ​ണ് അ​ന​ധി​കൃ​ത പ്ര​ദേ​ശ​ത്ത് പാ​റ​പൊ​ട്ടി​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.


സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പ്ര​സാ​ദ്, സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ റ​സ​ല്‍​രാ​ജ്, സി​പി​ഒ​മാ​രാ​യ പ്ര​ദീ​പ്, സ​ജി​ന്‍, ദീ​പു അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ജെ​സി​ബി പി​ടി​ച്ചെ​ടു​ത്ത​ത്.

പി​ടി​ച്ചെ​ടു​ത്ത ജെ​സി​ബി ക​ള​ക്ട​ര്‍​ക്ക് കൈ​മാ​റു​മെ​ന്ന് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പ്ര​സാ​ദ് പ​റ​ഞ്ഞു.