വാ​ട്ട​ർ ഫി​ൽ​റ്റ​ർ കം ​കൂ​ള​റു​ക​ളും എ​യ​ർ​പോ​ർ​ട്ട് ചെ​യ​റു​ക​ളും നൽകി
Wednesday, October 2, 2024 6:24 AM IST
തിരുവനന്തപുരം: സ്വ​ച്ഛ​താ ഹി ​സേ​വ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ തി​രു​വ​ന​ന്ത​പു​രം പേ​ട്ട റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ മൂ​ന്ന് വാ​ട്ട​ർ ഫി​ൽ​റ്റ​ർ കം ​കൂ​ള​റു​ക​ളും പ​ത്ത് സെ​റ്റ് എ​യ​ർ​പോ​ർ​ട്ട് ചെ​യ​റു​ക​ളും ന​ൽ​കി. റെ​യി​ൽ​വേ സ്റ്റേ​ഷ​നും പ​രി​സ​ര​വും ശു​ചീ​ക​രി​ക്കു​ക​യും ആ​വ​ശ്യ​മാ​യ പെ​യി​ൻ​റിം​ഗ് ജോ​ലി​ക​ൾ ന​ട​ത്തു​ക​യും ചെ​യ്തു.

കേ​ര​ള സ​ർ​ക്കി​ൾ ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ എ. ​ഭു​വ​നേ​ശ്വ​രി പേ​ട്ട റ​യി​ൽ​വേ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി.

എ​സ്ബി​ഐ ജ​ന​റ​ൽ മാ​നേ​ജ​ർ​മാ​രാ​യ ത​ല​ച്ചി​ൽ ശി​വ​ദാ​സ്, മൊ​ഹ​മ്മ​ദ്‌ ആ​രി​ഫ് ഖാ​ൻ, മ​ൻ​മോ​ഹ​ൻ സ്വ​യി​ൻ ഡി​ജി​എം ആ​ൻ​ഡ് സ​ർ​ക്കി​ൾ ഡെ​വ​ല​പ്പ്മെ​ന്‍റ് ഓ​ഫീ​സ​ർ വി​കാ​സ് ഭാ​ർ​ഗ​വ, തി​രു​വ​ന​ന്ത​പു​രം റ​യി​ൽ​വെ ഡി​വി​ഷ​ൻ എ​ഡി ആ​ർ.​എം. വി​ജി, ഡോ. ​ശോ​ഭ ജാ​സ്മി​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഇ​തോ​ടൊ​പ്പം തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ലെ ഹ​രി​ത ക​ർ​മസേ​നാം​ഗ​ങ്ങ​ൾ​ക്കും ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്കും വേ​ണ്ടി ഗൈ​ന​ക്, ഓ​ർ​ത്തോ, കാ​ർ​ഡി​യാ​ക്, ഒ​ഫ്താ​ൽ​മോ​ള​ജി മെ​ഡി​ക്ക​ൽ ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു.


സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ കേ​ര​ള​ത്തി​ലെ ഇ​രു​പ​ത്തി ഒ​ൻ​പ​ത് റീ​ജ​ണ​ൽ ബി​സി​ന​സ് ഓ​ഫീ​സു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും ര​ണ്ടു പ്ര​ദേ​ശ​ങ്ങ​ളി​ൽ വീ​തം ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു. കൂ​ടാ​തെ മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ളും മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന​ത്തി​നു​ള്ള അ​വ​ബോ​ധ​ത്തി​നാ​യി വാ​ക്ക​ത്തണു​ക​ളും സം​ഘ​ടി​പ്പി​ച്ചു.