ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു
Tuesday, October 1, 2024 10:36 PM IST
കാ​ട്ടാ​ക്ക​ട:​ റോ​ഡ് മു​റി​ച്ചു ക​ട​ക്ക​വേ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. മാ​റ​ന​ല്ലൂ​ര്‍ മൈ​ലോ​ട് അ​ജ​യ ഭ​വ​നി​ല്‍ വി​മു​ക്ത ഭ​ട​ന്‍ ത​ങ്ക​പ്പ​ന്‍റെ ഭാ​ര്യ എ​സ്.​ആ​ര്‍. അ​ജി​ത​കു​മാ​രി(54)​യാ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടോ​ടു​കൂ​ടി മാ​റ​ന​ല്ലൂ​ര്‍ ക​വ​ല​യി​ലാ​യി​രു​ന്നു അ​പ​ക​ടം. മാ​റ​ന​ല്ലൂ​രി​ല്‍ ഇ​വ​ര്‍ ന​ട​ത്തു​ന്ന ബേ​ക്ക​റി​യി​ല്‍ നി​ന്ന് വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നു​വേ​ണ്ടി റോ​ഡ് മു​റി​ച്ച് ക​ട​ക്ക​വേ ഊ​രൂ​ട്ട​മ്പ​ലം സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ള്‍ സ​ഞ്ച​രി​ച്ചു വ​ന്ന ബൈ​ക്ക് ഇ​വ​രെ ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.


ഉ​ട​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​മാ​ക്കി​യ​ശേ​ഷം തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യ​വെ ഇ​ന്ന​ലെ​യാ​യി​രു​ന്നു മ​ര​ണം. മ​ക്ക​ൾ: ദീ​പു, ദി​ന. മ​രു​മ​ക്ക​ൾ: അ​നി​ല്‍​രാ​ജ​ന്‍,വ​ന്ദ​ന. സ​ഞ്ച​യ​നം തി​ങ്ക​ൾ ഒ​ന്‍​പ​തി​ന്. മാ​റ​ന​ല്ലൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.