പ​തി​നാ​ലു വ​യ​സു​കാ​ര​ന്‍ മു​ങ്ങി മ​രി​ച്ചു
Tuesday, September 17, 2024 10:17 PM IST
തി​രു​വ​ല്ലം: കൂ​ട്ടു​കാ​ര​നൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ പ​തി​നാ​ലു​കാ​ര​ന്‍ മു​ങ്ങി മ​രി​ച്ചു. ക​ര​മ​ന​യാ​റി​ന്‍റെ തി​രു​വ​ല്ലം ഇ​ട​യാ​ര്‍ ഭാ​ഗ​ത്താ​യി​രു​ന്നു സം​ഭ​വം. ഇ​ട​യാ​ര്‍ സ്വ​ദേ​ശി ഷി​ബു​വി​ന്‍റെ മ​ക​ന്‍ ശ്രീ​ഹ​രി (14) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.15 ഓ​ടു​കൂ​ടി അ​മ്മ​യ്ക്കും കൂ​ട്ടു​കാ​ര​നോ​ടു​മൊ​പ്പം കു​ളി​ക്കാ​ന്‍ എ​ത്തി​യ​താ​യി​രു​ന്നു ശ്രീ​ഹ​രി. ശ്രീ​ഹ​രി​യും കൂ​ട്ടു​കാ​ര​നും വെ​ള​ള​ത്തി​ല്‍ നീ​ന്തി​ക്കു​ളി​ക്കു​ന്ന​ത് അ​മ്മ ക​ര​യി​ല്‍ ക​ണ്ടി​രി​ക്ക​വേ ശ്രീ​ഹ​രി വെ​ള​ള​ത്തി​ല്‍ മു​ങ്ങി​താ​ഴു​ക​യാ​യി​രു​ന്നു.


അ​മ്മ​യു​ടെ നി​ല​വി​ളി​കേ​ട്ട് സ​മീ​പ​വാ​സി​ക​ള്‍ ഓ​ടി​കൂ​ടി ശ്രീ​ഹ​രി​യെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍.

രാ​ത്രി വ​ള​രെ വൈ​കി​യും തി​രു​വ​ല്ലം പോ​ലീ​സും പൂ​ന്തു​റ പോ​ലീ​സും അ​തി​ര്‍​ത്തി ത​ര്‍​ക്ക​ത്തെ​ത്തു​ട​ര്‍​ന്ന് കേ​സെ​ടു​ക്കാ​ന്‍ വൈ​കു​ന്ന​താ​യി ആ​ക്ഷേ​പ​മു​യ​രു​ന്നു.​പോ​ലീ​സി​ന്‍റെ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ ഇ​ട​പെ​ട​ലി​ല്‍ നാ​ട്ടു​കാ​ര്‍​ക്കി​ട​യി​ല്‍ അ​മ​ര്‍​ഷ​മു​ണ്ട്.