സു​ഹൃ​ത്തു​ക്ക​ളെ വെ​ട്ടിപ്പരി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ മൂ​ന്നു​പേ​ർ പി​ടി​യി​ൽ
Tuesday, September 17, 2024 1:15 AM IST
നേ​മം: ന​രു​വാ​മൂ​ട് വെ​ള്ളം​കെ​ട്ടു​വി​ള​യി​ല്‍ വ​ര്‍​ക്‌​ഷോ​പ്പി​നു​ള്ളി​ല്‍ സു​ഹൃ​ത്തു​ക്ക​ളാ​യ മൂ​ന്നു​പ​പേ​രെ വെ​ട്ടി പ​രി​ക്കേ​ല്പി​ച്ച കേ​സി​ല്‍ മൂ​ന്നൂ​പേ​രെ ന​രു​വാ​മൂ​ട് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.

വെ​ള്ളാ​യ​ണി തെ​ന്നൂ​ര്‍ ച​ന്ദ്രാ​ല​യം വീ​ട്ടി​ല്‍ അ​രു​ണ്‍​ലാ​ല്‍ (37), ഇ​ട​യ്‌​ക്കോ​ട് മാ​ങ്കൂ​ട്ട​ത്ത് വീ​ട്ടി​ല്‍ രാ​ജീ​വ് (43), ക​ല്ലി​യൂ​ര്‍ പാ​റൂ​ര്‍​കോ​ണം എ​സ്.​എ​സ്. മ​ന്‍​സി​ലി​ല്‍ റാം​ബോ ഷി​ബു (50) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

തി​രു​വോ​ണ ദി​വ​സം പു​ല​ര്‍​ച്ചെ വെ​ള്ളം​കെ​ട്ടു​വി​ള​യി​ലെ വ​ര്‍​ക് ഷോ​പ്പി​നു​ള്ളി​ല്‍ കി​ട​ക്കു​ക​യാ​യി​രു​ന്ന അ​രി​ക്ക​ട​മു​ക്ക് നേ​താ​ജി ന​ഗ​റി​ല്‍ താ​മ​സി​ക്കു​ന്ന പ്ര​ശാ​ന്തി​നെ​യും സു​ഹൃ​ത്തു​ക്ക​ളാ​യ ര​തീ​ഷ്, പ്ര​കാ​ശ​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. ക​ഴു​ത്തി​നും കൈ​വി​ര​ലി​നും ഇ​ട​തു​ചെ​വി​യി​ലും വെ​ട്ടേ​റ്റ പ്ര​ശാ​ന്തി​ന് ഇ​രു​പ്പ​ത് സ്റ്റി​ച്ചു​ണ്ട്. ര​തീ​ഷി​ന്‍റെ കാ​ലി​ന് പൊ​ട്ട​ലും പ്ര​കാ​ശി​ന്‍റെ ഇ​ട​തു​കാ​ലി​നും പ​രി​ക്കു​ണ്ട്. അ​ക്ര​മ​ത്തി​നി​ര​യാ​യ ര​തീ​ഷും പ്ര​തി​ക​ളി​ലൊ​രാ​ളാ​യ രാ​ജീ​വും ത​മ്മി​ലു​ള്ള മു​ന്‍​വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ല്‍ ര​തീ​ഷ് ഫോ​ണി​ല്‍ വി​ളി​ച്ച് ഭീ​ഷ​ണി​മു​ഴ​ക്കി​യ​താ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.