13 കാ​ര​ന്‍ ക​ട​ലി​ല്‍ വീ​ണ് മ​രി​ച്ചു
Wednesday, September 18, 2024 11:34 PM IST
വ​ലി​യ​തു​റ: ക​ട​ലി​ല്‍ കു​ളി​ക്കാ​ന്‍ ഇ​റ​ങ്ങു​ന്ന​തി​നി​ടെ പാ​റ​യി​ല്‍ നി​ന്നും കാ​ല്‍ വ​ഴു​തി ക​ട​ലി​ല്‍ വീ​ണ് 13 കാ​ര​ന്‍ മ​രി​ച്ചു. വ​ലി​യ​തു​റ കൊ​ച്ചു​തോ​പ്പ് സ്വ​ദേ​ശി സ​ജു​വി​ന്‍റെ മ​ക​ന്‍ അ​നോ​ഷ് (13) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടു​കൂ​ടി​യാ​യി​രു​ന്നു അ​പ​ക​ടം.

പാ​റ​യു​ടെ പു​റ​ത്ത് ച​വി​ട്ടി ഇ​റ​ങ്ങു​ന്ന​തി​നി​ടെ കാ​ല്‍ വ​ഴു​തി താ​ഴ്ച​യി​ലേ​യ്ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ര​യ്‌​ക്കെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍. വ​ലി​യ​തു​റ പോ​ലീ​സ് മേ​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.