നാ​ലാ​ഞ്ചി​റ ഇ​ട​വ​ക മ​ല​ങ്ക​ര സ​ഭ​യു​ടെ വ​ലി​യ കൂ​ട്ടാ​യ്മ: ക​ര്‍​ദി​നാ​ള്‍
Tuesday, September 17, 2024 1:15 AM IST
തി​രു​വ​ന​ന്ത​പു​രം: നാ​ലാ​ഞ്ചി​റ ഇ​ട​വ​ക സ​ഭ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വ​ലി​യ ഒ​രു കൂ​ട്ടാ​യ്മ​യാ​ണ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭയെന്ന് മേ​ജ​ര്‍ അ​ര്‍​ച്ച് ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ.നാ​ലാ​ഞ്ചി​റ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ കൂ​ദാ​ശ​യ്ക്കു ശേ​ഷം സം​ഘ​ടി​പ്പി​ച്ച പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ദേ​വാ​ല​യ പു​ന​ര്‍​നി​ര്‍​മാ​ണ​ത്തി​ന് ഇ​ട​വ​ക​യി​ലെ അ​ജ​ഗ​ണ​ങ്ങ​ള്‍ കാ​ണി​ച്ച താ​ല്‍​പ​ര്യ​വും ക​ഠി​നാ​ധ്വാ​ന​വും വ​രും ത​ല​മു​റ​യു​ടെ വി​ശ്വാ​സ ചൈ​ത​ന്യ​ത്തി​ന് മു​ത​ല്‍​ക്കൂ​ട്ടാ​കും. ഇ​ട​വ​ക ജ​ന​ങ്ങ​ളു​ടെ​യും ഇ​ട​വ​ക വി​കാ​രി​യു​ടെ​യും ഒ​രു​മി​ച്ചു​ള്ള പ്ര​വ​ര്‍​ത്ത​ന​മാ​ണ് ഈ ​ദേ​വാ​ല​യം ആ​ത്മീ​യ ചൈ​ത​ന്യ​ത്തോ​ടെ ഉ​യ​രു​ന്ന​തി​നു കാ​ര​ണ​മാ​യ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് നാ​ലാ​ഞ്ചി​റ കു​രി​ശ​ടി ജം​ഗ്ഷ​നി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്ന ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ​യെ​യും ബി​ഷ​പ്പു​മാ​രെ​യും ഇ​ട​വ​ക വി​കാ​രി​യും വി​ശ്വാ​സി​ക​ളും ചേ​ര്‍​ന്ന് സ്വീ​ക​രി​ച്ചു. തു​ട​ര്‍​ന്ന് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്ക ബാ​വ​യു​ടെ മു​ഖ്യ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ദേ​വാ​ല​യ​ത്തി​ന്‍റെ മൂ​റോ​ന്‍ അ​ഭി​ഷേ​ക കൂ​ദാ​ശ ന​ട​ന്നു. കു​രി​ശ​ടി, കൊ​ടി​മ​രം, പാ​രീ​ഷ് ഹാ​ള്‍ കൂ​ദാ​ശ​യും ഇ​തോ​ടൊ​പ്പം ന​ട​ന്നു.


തു​ട​ര്‍​ന്ന് ന​ട​ന്ന പൊ​തു സ​മ്മേ​ള​ന​ത്തി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ത്യു പാ​റ​ക്ക​ല്‍ ഒ​ഐ​സി സ്വാ​ഗ​തം ആ​ശം​സി​ച്ചു. ദേ​വാ​ല​യ ന​വീ​ക​ര​ണ​ന​വ​തി സ്മാ​ര​ക ഭ​വ​ന സ​മ​ര്‍​പ്പ​ണ​വും ഇ​തൊ​ടൊ​പ്പം ന​ട​ന്നു. സാ​ഹി​ത്യ​കാ​ര​ന്‍ ഡോ.​ജോ​ര്‍​ജ് ഓ​ണ​ക്കൂ​റി​നെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.വി.​കെ. പ്ര​ശാ​ന്ത് എം​എ​ല്‍​എ, ബി​ഷ​പ്പു​മാ​രാ​യ ജോ​ഷ്വാ മാ​ര്‍ ഇ​ഗ്നാ​ത്തി​യോ​സ്, ഡോ. ​യൂ​ഹാ​നോ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റം, ഡോ. ​ജോ​സ​ഫ് മാ​ര്‍ തോ​മ​സ്, ഡോ. ​സാ​മു​വ​ല്‍ മാ​ര്‍ ഐ​റേ​നി​യോ​സ്, ഡോ. ​മാ​ത്യൂ​സ് മാ​ര്‍ പൊ​ളി​ക്കാ​ര്‍​പ്പ​സ്, മോ​ണ്‍. ഡോ. ​വ​ര്‍​ക്കി ആ​റ്റു​പു​റ​ത്ത് കോ​റെ​പ്പി​സ്കോ​പ്പ, ജോ​സ​ഫ് സാ​മു​വ​ല്‍ ക​റു​ക​യി​ല്‍ കോ​റെ​പ്പി​സ്കോ​പ്പ, ബ​ഥ​നി ആ​ശ്ര​മം സു​പ്പീ​രി​യ​ര്‍ ജ​ന​റ​ല്‍ റ​വ.​ഡോ. ഗീ​വ​ര്‍​ഗീ​സ് മാ​ത്യു കു​റ്റി​യി​ല്‍ ഒ​ഐ​സി, ബ​ദ​നി മ​ഠം സു​പ്പീ​രി​യ​ര്‍ ജ​ന​റ​ല്‍ മ​ദ​ര്‍ ഡോ.​ആ​ര്‍​ദ്ര എ​സ്ഐ​സി, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ സു​ര​കു​മാ​രി, ജ​ന​റ​ല്‍ ക​ണ്‍​വീ​ണ​ര്‍ മാ​ത്യു​ക്കു​ട്ടി വാ​ലു​പ​റ​മ്പി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.