യു​ജി​സി ച​ട്ട​ഭേ​ദ​ഗ​തി രാ​ജ്യ​താ​ത്പ​ര്യ​ത്തി​നു വി​രു​ദ്ധ​മെ​ങ്കി​ൽ അ​തു തി​രു​ത്താ​നു​ള്ള വി​വേ​കം കേ​ന്ദ്രം ഭ​രി​ക്കു​ന്ന​വ​ർ കാ​ട്ട​ണം. അ​തി​ന​വ​ർ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കാ​നു​ള്ള ബാ​ധ്യ​ത ന​മ്മ​ളോ​രോ​രു​ത്ത​ർ​ക്കു​മു​ണ്ട്.

യു​ജി​സി ച​ട്ട​ഭേ​ദ​ഗ​തി രാ​ജ്യ​മെ​ങ്ങും വ്യാ​പ​ക​വും ഗൗ​ര​വ​പൂ​ർ​ണ​വു​മാ​യ ച​ർ​ച്ച​ക​ൾ​ക്കു വ​ഴി​യൊ​രു​ക്കി​യി​രി​ക്കു​ന്നു. രാ​ജ്യ​ത്തെ പൊ​തു​വി​ദ്യാ​ഭ്യാ​സ​ത്തെ പൂ​ർ​ണ​മാ​യും കൈ​യി​ലൊ​തു​ക്കാ​ൻ, കേ​ന്ദ്രം ഭ​രി​ക്കു​ന്ന​വ​രും അ​വ​രെ പി​ന്നി​ൽ​നി​ന്നു നി​യ​ന്ത്രി​ക്കു​ന്ന​വ​രും ന​ട​ത്തു​ന്ന രാ​ഷ്‌​ട്രീ​യ​നീ​ക്ക​മാ​ണി​തെ​ന്നു വി​ശ്വ​സി​ക്കു​ന്ന​വ​രേ​റെ.

ന്യൂ​ന​പ​ക്ഷ​വി​രു​ദ്ധ​വും രാ​ജ്യ​ത്തി​ന്‍റെ ഫെ​ഡ​റ​ൽ സ്വ​ഭാ​വ​ത്തെ ത​ക​ർ​ക്കു​ന്ന​തു​മാ​ണ് ച​ട്ട​ഭേ​ദ​ഗ​തി​യെ​ന്ന വാ​ദ​വും പ്ര​സ​ക്ത​മാ​ണ്. ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ന്തഃ​സ​ത്ത​യെ നി​രാ​ക​രി​ക്കു​ന്ന​താ​ണ് ച​ട്ട​ഭേ​ദ​ഗ​തി​യെ​ന്നാ​ണ് ആ​രോ​പ​ണം.

ജ​നു​വ​രി ആ​റി​നാ​ണ് യു​ജി​സി റെ​ഗു​ലേ​ഷ​ൻ​സ്-2025 (Minimum Qualifications for Appointment and Promotion of Teachers and Academic Staff in Universities and Colleges and Measures for the Maintenance of Standards in Higher Education) എ​ന്ന നി​യ​മ​ത്തി​ന്‍റെ ക​ര​ട് പു​റ​ത്തു​വ​ന്ന​ത്.

ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യെ സ​മൂ​ലം ന​വീ​ക​രി​ക്കാ​നും ച​ല​നാ​ത്മ​ക​മാ​ക്കാ​നു​മു​ദ്ദേ​ശി​ച്ചു​ള്ള​താ​ണ് ച​ട്ട​ഭേ​ദ​ഗ​തി​യെ​ന്നാ​ണ് ഇ​തു പ്ര​ഖ്യാ​പി​ച്ച വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ പ​റ​ഞ്ഞ​ത്. അ​ക്കാ​ദ​മി​ക മി​ക​വ് ഉ​റ​പ്പു​വ​രു​ത്താ​നും അ​ധ്യാ​പ​ക​രെ​യും അ​ക്കാ​ദ​മി​ക് ജീ​വ​ന​ക്കാ​രെ​യും ശ​ക്തീ​ക​രി​ക്കാ​നും ച​ട്ട​ഭേ​ദ​ഗ​തി വ​ഴി​യൊ​രു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ന്നാ​ൽ, എ​ല്ലാ രം​ഗ​ത്തു​നി​ന്നും ശ​ക്ത​മാ​യ എ​തി​ർ‌​പ്പാ​ണു ച​ട്ട​ഭേ​ദ​ഗ​തി​ക്കു​നേ​രേ ഉ​ണ്ടാ​യ​ത്. ബി​ജെ​പി വി​രു​ദ്ധ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളാ​ണ് ആ​ദ്യം രം​ഗ​ത്തു വ​ന്ന​ത്. ച​ട്ട​ഭേ​ദ​ഗ​തി​ക്കെ​തി​രേ നി​യ​മ​സ​ഭ​യി​ൽ പ്ര​മേ​യം പാ​സാ​ക്കി​യാ​ണ് കേ​ര​ള​വും ത​മി​ഴ്നാ​ടും ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ച​ത്. കേ​ര​ള നി​യ​മ​സ​ഭ ഏ​ക​ക​ണ്ഠ​മാ​യാ​ണ് പ്ര​മേ​യം പാ​സാ​ക്കി​യ​ത്.

ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ ഒ​ഴു​ക്കു വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കെ ഈ ​രം​ഗ​ത്ത് പ​രി​ഷ്കാ​ര​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന​തി​ന് ആ​രും എ​തി​ര​ല്ല. അ​ടി​യ​ന്ത​ര​പ്രാ​ധാ​ന്യ​ത്തോ​ടെ അ​തു ചെ​യ്യേ​ണ്ട​താ​ണു​താ​നും. എ​ന്നാ​ൽ, അ​തി​നു​വേ​ണ്ടി ഏ​തു ച​ട്ട​വും നി​യ​മ​വും കൊ​ണ്ടു​വ​രു​ന്പോ​ഴും രാ​ജ്യ​ത്തു നി​ല​നി​ൽ​ക്കു​ന്ന സം​വി​ധാ​ന​ങ്ങ​ളെ മാ​നി​ച്ചേ തീ​രൂ.

അ​ക്കാ​ദ​മി​ക് നി​ല​വാ​രം നി​ല​നി​ർ​ത്തു​ക, സ​ർ​വ​ക​ലാ​ശാ​ലാ വി​ദ്യാ​ഭ്യാ​സം ഏ​കോ​പി​പ്പി​ക്കു​ക, അ​ധ്യാ​പ​ക​രു​ടെ യോ​ഗ്യ​ത നി​ശ്ച​യി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് യു​ജി​സി​യു​ടെ ചു​മ​ത​ല. അ​തേ​സ​മ​യം, ഭ​ര​ണ​നി​യ​ന്ത്ര​ണം യു​ജി​സി​യു​ടെ പ​ണി​യ​ല്ലെ​ന്ന് 1956ലെ ​യു​ജി​സി നി​യ​മം വ്യ​ക്ത​മാ​യി പ​റ​യു​ന്നു​ണ്ട്.

ഫെ​ഡ​റ​ൽ സം​വി​ധാ​ന​ത്തി​ൽ, ക​ൺ​ക​റ​ന്‍റ് (സം​യു​ക്ത) ലി​സ്റ്റി​ലു​ള്ള വി​ദ്യാ​ഭ്യാ​സ​ത്തെ അ​ട്ടി​മ​റി​ക്കാ​നു​ള്ള ഏ​തു നി​യ​മ​നി​ർ​മാ​ണ​വും വി​നാ​ശ​ക​ര​മാ​കും. ഈ ​ച​ട്ട​ഭേ​ദ​ഗ​തി​യാ​ക​ട്ടെ അ​താ​ണ് കൃ​ത്യ​മാ​യി ചെ​യ്യു​ന്ന​തും. ഇ​തി​നു പു​റ​മെ​യാ​ണ് ന്യൂ​ന​പ​ക്ഷ​വി​രു​ദ്ധ​ത​യും അ​ധി​കാ​ര​കേ​ന്ദ്രീ​ക​ര​ണ​വും.

വൈ​സ് ചാ​ൻ​സ​ല​ർ, പ്രി​ൻ​സി​പ്പ​ൽ നി​യ​മ​നം മു​ത​ൽ സാ​ധാ​ര​ണ ജീ​വ​ന​ക്കാ​രു​ടെ നി​യ​മ​നം വ​രെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്ത​ത​യി​ല്ല. പാ​ഠ്യേ​ത​ര​ചു​മ​ത​ല​ക​ളെ ക​ര​ടു​ച​ട്ടം പാ​ടേ അ​വ​ഗ​ണി​ക്കു​ക​യാ​ണ്. വി​ദ്യാ​ഭ്യാ​സം സം​യു​ക്ത ലി​സ്റ്റി​ലാ​യ​തി​നാ​ൽ ഗു​ണ​മേ​ന്മ​യു​ടെ കാ​ര്യ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​പ്പോ​ലെ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കും ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ട്.

അ​ല്ലെ​ങ്കി​ൽ അ​ത് ഫെ​ഡ​റ​ൽ ത​ത്വ​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മാ​കും. പു​തി​യ ക​ര​ട് ച​ട്ട​മ​നു​സ​രി​ച്ച് സം​സ്ഥാ​ന​ങ്ങ​ൾ​ക്കു ശ​ന്പ​ളം കൊ​ടു​ക്കു​ന്ന പ​ണി​യേ ഉ​ണ്ടാ​കൂ. ഭ​ര​ണ​ഘ​ട​ന ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കു ന​ൽ​കു​ന്ന അ​വ​കാ​ശ​ങ്ങ​ളു​ടെ മേ​ലു​ള്ള അ​തി​ക്ര​മ​മാ​ണ് ക​ര​ടു​രേ​ഖ​യെ​ന്നാ​ണ് മ​റ്റൊ​രാ​ക്ഷേ​പം.

2018ലെ ​നി​യ​മ​ത്തി​ലെ ഗു​ണ​ക​ര​മാ​യ പ​ല നി​ബ​ന്ധ​ന​ക​ളും ഇ​പ്പോ​ൾ എ​ടു​ത്തു​ക​ള​ഞ്ഞി​രി​ക്കു​ക​യാ​ണ്. പു​തി​യ ക​ര​ടു​ച​ട്ട​ത്തി​ൽ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള ഭീ​ഷ​ണി​ക​ൾ ഒ​ളി​ഞ്ഞി​രി​പ്പു​ണ്ടെ​ന്ന് സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യു​ള്ള സി​ന​ഡ​ൽ ക​മ്മീ​ഷ​ൻ ഇ​തി​ന​കം ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.

ഇ​തു​സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും യു​ജി​സി​യെ അ​റി​യി​ക്കു​മെ​ന്നും വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടു​ക​ൾ​ക്കു പി​ന്തു​ണ ന​ൽ​കു​മെ​ന്നും ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ വൈ​സ് ചാ​ൻ​സ​ല​ർ നി​യ​മ​ന​ത്തി​ൽ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ് വ​രാ​ൻ പോ​കു​ന്ന​ത്. കേ​ന്ദ്ര​സ​ർ​ക്കാ​രി​നു ബോ​ധി​ച്ച​യാ​ൾ മാ​ത്രം വി​സി​യാ​കു​ന്ന ത​ര​ത്തി​ലാ​ണ് ച​ട്ട​ഭേ​ദ​ഗ​തി.

അ​തു​പോ​ലെ, വി​ദ്യാ​ഭ്യാ​സ​ത്തി​നു പു​റ​മെ മ​റ്റു രം​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കും വി​സി​മാ​രാ​കാ​ൻ അ​വ​സ​ര​മു​ണ്ട്. ഇ​തു​വ​ഴി കോ​ർ​പ​റേ​റ്റ് താ​ത്പ​ര്യ​ങ്ങ​ൾ​ക്കും വ്യ​ക്തി​താ​ത്പ​ര്യ​ങ്ങ​ൾ​ക്കു​മാ​കും മു​ൻ‌​ഗ​ണ​ന. എ​ല്ലാം കൈ​യ​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ഏ​കാ​ധി​പ​ത്യ പ്ര​വ​ണ​ത​യാ​ണി​ത്.

ജ​നാ​ധി​പ​ത്യം നി​ല​വി​ലു​ള്ള രാ​ജ്യ​ത്ത് സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​യും അ​തു മാ​നി​ച്ചു​ള്ള തീ​രു​മാ​ന​ങ്ങ​ളും അ​നി​വാ​ര്യ​മാ​ണ്. അ​ല്ലെ​ങ്കി​ൽ മ​സ്തി​ഷ്ക​പ്ര​ക്ഷാ​ള​നം വ​ഴി പ്ര​ത്യ​യ​ശാ​സ്ത്ര​ങ്ങ​ൾ​ക്ക് അ​ടി​മ​ക​ളാ​ക്കു​ന്ന ഫാ​സി​സ്റ്റ് കെ​ണി​യി​ലാ​കും ന​മ്മ​ൾ അ​ക​പ്പെ​ടു​ക.

“ച​ർ​ച്ച അ​നു​വ​ദി​ക്കാ​ത്ത ഭ​ര​ണ​സം​വി​ധാ​നം മാ​റി​യേ തീ​രൂ” എ​ന്ന് വി​ഖ്യാ​ത ബ്ര​സീ​ലി​യ​ൻ വി​ദ്യാ​ഭ്യാ​സ ചി​ന്ത​ക​നാ​യ പൗ​ലോ ഫ്രെ​യ​ർ പ​റ​ഞ്ഞ​ത് എ​ക്കാ​ല​ത്തും പ്ര​സ​ക്ത​മാ​ണ്. “വി​ദ്യാ​ഭ്യാ​സം​കൊ​ണ്ട് ക​ളി​ച്ച് ഭാ​വി​ത​ല​മു​റ​ക​ളെ ത​ക​ർ​ക്ക​രു​ത്”​എ​ന്ന് ഭാ​ര​തീ​യ ചി​ന്ത​ക​നാ​യ ഡോ. ​എ​സ്. രാ​ധാ​കൃ​ഷ്ണ​നും പ​റ​ഞ്ഞി​ട്ടു​ണ്ട്.

ഭ​രി​ക്കു​ന്ന​വ​രു​ടെ ഒ​ളി​യ​ജ​ൻ​ഡ​ക​ൾ തി​രി​ച്ച​റി​ഞ്ഞ് യ​ഥാ​സ​മ​യം പ്ര​തി​ക​രി​ക്കു​ക​യും അ​ത​നു​സ​രി​ച്ച് തി​രു​ത്തു​ക​യും ചെ​യ്യു​ന്ന​താ​ണ് ശ​രി​യാ​യ ജ​നാ​ധി​പ​ത്യ​രീ​തി. യു​ജി​സി ച​ട്ട​ഭേ​ദ​ഗ​തി രാ​ജ്യ​താ​ത്പ​ര്യ​ത്തി​നു വി​രു​ദ്ധ​മെ​ങ്കി​ൽ അ​തു തി​രു​ത്താ​നു​ള്ള വി​വേ​കം കേ​ന്ദ്രം ഭ​രി​ക്കു​ന്ന​വ​ർ കാ​ട്ട​ണം. അ​തി​ന​വ​ർ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കാ​നു​ള്ള ബാ​ധ്യ​ത ന​മ്മ​ളോ​രോ​രു​ത്ത​ർ​ക്കു​മു​ണ്ട്.