കേ​​ന്ദ്ര-​​സം​​സ്ഥാ​​ന രാ​​ഷ്‌​​ട്രീ​​യം വ​​ന്യ​​ജീ​​വി ആ​​ക്ര​​മ​​ണ​​ത്തി​​ൽ കേ​​ന്ദ്രീ​​ക​​രി​​ക്കാ​​ൻ സ​​മ​​യ​​മാ​​യി. അ​​തി​​ല്ലാ​​തെ ഒ​​രു തെ​​ര​​ഞ്ഞെ​​ടു​​പ്പും ഇ​​നി ക​​ട​​ന്നു​​പോ​​ക​​രു​​ത്. ജ​ന​ങ്ങ​ളു​ടെ വോ​ട്ട് വാ​ങ്ങി​യി​ട്ടു ന​ര​ഭോ​ജി നി​യ​മ​ത്തി​നു കാ​വ​ലി​രി​ക്കു​ന്ന വ​ഞ്ച​ന വേ​ണ്ട.

എ​ന്തു​കൊ​ണ്ടാ​ണ് ഇ​ത്ര​യേ​റെ മ​നു​ഷ്യ​ർ കൊ​ല്ല​പ്പെ​ട്ടി​ട്ടും കേ​ന്ദ്ര​സ​ർ​ക്കാ​ർ കു​പ്ര​സി​ദ്ധ​മാ​യ വ​നം-​വ​ന്യ​ജീ​വി നി​യ​മം മാ​റ്റു​ക​യോ ഭേ​ദ​ഗ​തി​ക്കു​വേ​ണ്ടി ബി​ല്ല് അ​വ​ത​രി​പ്പി​ക്കു​ക​യോ ചെ​യ്യാ​ത്ത​ത്? എ​ന്തു​കൊ​ണ്ടാ​ണ് ര​ണ്ടു ത​വ​ണ അ​ധി​കാ​രം കി​ട്ടി​യി​ട്ടും നി​യ​മ​ത്തെ കു​റ്റം പ​റ​ഞ്ഞ് സം​സ്ഥാ​ന സ​ർ​ക്കാ​ർ കെ​ടു​കാ​ര്യ​സ്ഥ​ന്മാ​രാ​കു​ന്ന​ത്? എ​ന്തു​കൊ​ണ്ടാ​ണ് പ്ര​സ്താ​വ​ന​യി​ൽ ഉ​ത്ത​ര​വാ​ദി​ത്വ​മൊ​തു​ക്കു​ന്ന​താ​ണ് ത​ങ്ങ​ളു​ടെ രാ​ഷ്‌​ട്രീ​യ​മെ​ന്ന് പ്ര​തി​പ​ക്ഷം ക​രു​തു​ന്ന​ത്? ഒ​രു കാ​ര​ണ​മേ​യു​ള്ളൂ; വ​ന്യ​ജീ​വി​ക​ൾ കൊ​ന്നൊ​ടു​ക്കി​യ​വ​രൊ​ന്നും അ​വ​രു​ടെ ആ​രു​മ​ല്ല. കാ​ട്ടാ​ന​ക​ൾ ച​വി​ട്ടി മ​ണ്ണോ​ടു ചേ​ർ​ത്ത​വ​രൊ​ന്നും ഈ ​മ​നഃ​സാ​ക്ഷി​യി​ല്ലാ​ത്ത​വ​രു​ടെ വീ​ട്ടു​കാ​ര​ല്ല.

ക​ടു​വ തി​ന്ന​തി​ന്‍റെ ബാ​ക്കി​യാ​യ രാ​ധ​യു​ടെ മൃ​ത​ദേ​ഹം വെ​ള്ള പു​ത​പ്പി​ച്ചു കി​ട​ത്തി​യ​ത് കേ​ന്ദ്ര-​സം​സ്ഥാ​ന നേ​താ​ക്ക​ളു​ടെ വീ​ട്ടി​ല​ല്ല. രാ​ധ​യെ കൊ​ന്ന ക​ടു​വ​യു​ടെ വ​യ​റ്റി​ലു​ണ്ടാ​യി​രു​ന്ന​ത് എം​പി​മാ​രു​ടെ​യും എം​എ​ൽ​എ​മാ​രു​ടെ​യും പ്രി​യ​പ്പെ​ട്ട​വ​രു​ടെ ഉ​ടു​പ്പും ക​മ്മ​ലു​മ​ല്ല​ല്ലോ‍‍? അ​ങ്ങ​നെ​യാ​യി​രു​ന്നെ​ങ്കി​ൽ 1972ലെ ​വ​നം-​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മം പ​ണ്ടേ തി​രു​ത്ത​പ്പെ​ടു​മാ​യി​രു​ന്നു. വ​ന്യ​ജീ​വി​ക​ളൊ​ഴു​ക്കു​ന്ന ചോ​ര​യി​ൽ പി​ട​യു​ന്ന​ത​ത്ര​യും പാ​വ​പ്പെ​ട്ട മ​നു​ഷ്യ​രു​ടെ ഉ​ട​ലാ​ണ്.

അ​തി​ന്‍റെ പ​ര​മാ​വ​ധി വി​ല​യാ​യ 10 ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് ത​ങ്ങ​ൾ​ക്കോ മ​ക്ക​ൾ​ക്കോ കൈ​പ്പ​റ്റേ​ണ്ടി​വ​രി​ല്ലെ​ന്ന് ഉ​റ​പ്പു​ള്ള​വ​രാ​ണ് ന​മ്മെ ഭ​രി​ക്കു​ന്ന​ത്. കേ​ന്ദ്ര-​സം​സ്ഥാ​ന രാ​ഷ്‌​ട്രീ​യം വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ കേ​ന്ദ്രീ​ക​രി​ക്കാ​ൻ സ​മ​യ​മാ​യി. അ​തി​ല്ലാ​തെ ഒ​രു തെ​ര​ഞ്ഞെ​ടു​പ്പും ഇ​നി ക​ട​ന്നു​പോ​ക​രു​ത്. വ​യ​നാ​ട് പ​ഞ്ചാ​ര​ക്കൊ​ല്ലി​യി​ൽ രാ​ധ​യെ​ന്ന സ്ത്രീ​യെ ക​ടു​വ കൊ​ന്നു​തി​ന്ന​തി​നു പി​ന്നാ​ലെ, വ​യ​നാ​ട്ടി​ൽ പു​ലി​യി​റ​ങ്ങി യു​വാ​വി​നെ ആ​ക്ര​മി​ച്ചു.

കൊ​ല്ല​ത്തും പാ​ല​ക്കാ​ട്ടും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ആ​ക്ര​മി​ച്ച​തും പു​ലി​യാ​ണെ​ന്നാ​ണ് സൂ​ച​ന. മൂ​ന്നു ദി​വ​സം മു​ന്പാ​ണ് പാ​ല​ക്കാ​ട്ട് കാ​ട്ടാ​ന​യി​ൽ​നി​ന്നു യു​വാ​വ് ത​ല​നാ​രി​ഴ​യ്ക്കു ര​ക്ഷ​പ്പെ​ട്ട​ത്. സ്കൂ​ളു​ക​ളി​ലേ​ക്കു പോ​കു​ന്ന കു​ട്ടി​ക​ൾ പേ​ടി​ച്ചു ക​ര​യു​ക​യാ​ണ്. ജീ​വി​ക്കാ​ൻ മ​റ്റെ​ന്തെ​ങ്കി​ലും മാ​ർ​ഗ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ വ​ന​മേ​ഖ​ല​ക​ളി​ലെ തോ​ട്ട​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ പ​ണി​ക്കി​റ​ങ്ങി​ല്ലാ​യി​രു​ന്നു. കാ​ട്ടു​പോ​ത്ത്, പ​ന്നി, ആ​ന, ക​ടു​വ, ക​ര​ടി, പു​ലി, വി​ഷ​പ്പാ​ന്പു​ക​ൾ, കു​ര​ങ്ങ്... ഒ​രു​വി​ധ​ത്തി​ലും വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​നാ​കി​ല്ല. കൃ​ഷി​യെ​ല്ലാം ന​ശി​ച്ചു.

ക​ഴി​ഞ്ഞ എ​ട്ടു​വ​ർ​ഷ​ത്തി​നി​ടെ ഈ ​കൊ​ച്ചു കേ​ര​ള​ത്തി​ൽ 909 പേ​ർ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടെ​ന്ന് ഒ​രു കു​റ്റ​ബോ​ധ​വു​മി​ല്ലാ​തെ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ സ​ർ​ക്കാ​ർ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. മ​ര​ണ​ത്തേ​ക്കാ​ൾ ഭ​യാ​ന​ക​മാ​യി​രു​ന്നു പ​ല ആ​ക്ര​മ​ണ​ങ്ങ​ളും. 55,839 ആ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​യി. അ​തി​നു​ശേ​ഷം വ​ന്ന വ​നം​വ​കു​പ്പ് ക​ണ​ക്കി​ൽ ഏ​പ്രി​ൽ മു​ത​ൽ ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം വ​രെ 66 പേ​ർ കൊ​ല്ല​പ്പെ​ട്ടു. വ​ന്യ​ജീ​വി സം​ഘ​ർ​ഷം നേ​രി​ടാ​ൻ റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീ​മും മ​റ്റു നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളു​മൊ​ക്കെ​യു​ണ്ടെ​ങ്കി​ലും ന​യാ​പൈ​സ​യു​ടെ ഗു​ണ​മി​ല്ല.

ഓ​രോ മ​ര​ണ​വും ക​ഴി​യു​ന്പോ​ൾ വ​നം-​വ​ന്യ​ജീ​വി നി​യ​മ​ത്തി​ലെ നി​ബ​ന്ധ​ന​ക​ൾ കാ​ര​ണം ത​ങ്ങ​ൾ​ക്കൊ​ന്നും ചെ​യ്യാ​നാ​വി​ല്ലെ​ന്ന സ്ഥി​രം പ​ല്ല​വി കേ​ൾ​ക്കാം. ക​ടു​വ​യും പു​ലി​യും ന​ര​ഭോ​ജി​യാ​ണെ​ങ്കി​ലേ കൊ​ല്ലാ​നാ​കൂ. ഡി​എ​ഫ്ഒ, വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ, ചീ​ഫ് ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ എ​ന്നി​വ​രു​ടെ റി​പ്പോ​ർ​ട്ട് അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​നാ​ണ് ന​ര​ഭോ​ജി​യാ​ണെ​ന്നു പ്ര​ഖ്യാ​പി​ക്കേ​ണ്ട​ത്.

ന​ര​ഭോ​ജി​യാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് കൊ​ടു​ക്കാ​ത്ത ക​ടു​വ​യു​ടെ​യും പു​ലി​യു​ടെ​യും മു​ന്നി​ലേ​ക്ക് ഈ ​നി​യ​മ​നി​ർ​മാ​താ​ക്ക​ളു​ടെ​യും മൃ​ഗ​പ്രേ​മി​ക​ളു​ടെ​യും മ​ക്ക​ളെ ക​ളി​ക്കാ​ൻ വി​ടു​മോ? കാ​ട്ടാ​ന​യെ വെ​ടി​വ​യ്ക്കാ​നും ഇ​തി​ല​പ്പു​റം ന​ട​പ​ടി​ക്ര​മ​ങ്ങ​ളാ​ണ്. ഈ ​നി​യ​മ​ത്തി​നു കു​ഴ​പ്പ​മി​ല്ലെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​ർ വേ​ണ്ട​വി​ധം ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ന്നു​മാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നാ​ട്ടി​ലെ ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത്.

ലോ​ക​ത്ത് ഒ​രു രാ​ജ്യ​ത്തും വ​നം-​വ​ന്യ​ജീ​വി നി​യ​മം ഇ​ന്ത്യ​യി​ലെ​പ്പോ​ലെ ശാ​പ​മാ​യി മാ​റി​യി​ട്ടി​ല്ല. മൃ​ഗ​സ്നേ​ഹം ഹോ​ബി​യാ​ക്കി​യ​വ​രും ക​പ​ട പ​രി​സ്ഥി​തി​വാ​ദി​ക​ളും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ന​ട്ടെ​ല്ലി​ല്ലാ​ത്ത ജ​ന​പ്ര​തി​നി​ധി​ക​ളെ നോ​ക്കു​കു​ത്തി​യാ​ക്കി. കാ​ല​ഹ​ര​ണ​പ്പെ​ട്ട നി​യ​മ​ങ്ങ​ൾ കോ​ട​തി​യു​ത്ത​ര​വു​ക​ളെ മൃ​ഗ​പ​ക്ഷ​ത്താ​ക്കി. മൃ​ഗ​സ്നേ​ഹി​ക​ളു​ടെ സാ​ങ്കേ​തി​ക​ത്വ വി​ശ​ദീ​ക​ര​ണ​മ​ല്ല, മ​നു​ഷ്യ​രു​ടെ ചോ​ര​യാ​ണ്ു വി​ല​പ്പെ​ട്ട​തെ​ന്ന് ‍ആ​രും മ​ന​സി​ലാ​ക്കു​ന്നി​ല്ല.

പ​ക്ഷേ, തീ​ൻ​മേ​ശ​യി​ൽ വ​റ​ത്തും പൊ​രി​ച്ചും വ​ച്ചി​രി​ക്കു​ന്ന മാം​സാ​ഹാ​ര​ങ്ങ​ൾ തി​ന്നു​ന്പോ​ൾ മൃ​ഗ​സ്നേ​ഹം പ്ലേ​റ്റി​നു പു​റ​ത്താ​കും. മൃ​ഗ​ങ്ങ​ളു​ടെ ആ​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ വീ​ടു​വ​ച്ചെ​ന്നും കൃ​ഷി​യി​റ​ക്കി​യെ​ന്നും വ​ഴി​വെ​ട്ടി​യെ​ന്നു​മൊ​ക്കെ പു​ല​ന്പു​ന്ന വി​ഡ്ഢി​ക​ൾ, ഇ​പ്പോ​ൾ സു​ര​ക്ഷി​ത​കേ​ന്ദ്ര​ങ്ങ​ളി​ലു​ള്ള ത​ങ്ങ​ളു​ടെ വീ​ടും പു​ര​യി​ട​വും ഒ​രി​ക്ക​ൽ കാ​ടാ​യി​രു​ന്നെ​ന്ന ച​രി​ത്രം മ​റ​ച്ചു​വ​യ്ക്കു​ക​യാ​ണ്.

ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​കു​ന്ന വ​ന്യ​ജീ​വി​ക​ളെ കൊ​ല്ല​രു​തെ​ന്നു പ​റ​യു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണെ​ന്നാ​ണ് പ​ശ്ചി​മ​ഘ​ട്ട പ​രി​സ്ഥി​തി വി​ദ​ഗ്‌​ധ പാ​ന​ൽ അം​ഗ​മാ​യി​രു​ന്ന മാ​ധ​വ് ഗാ​ഡ്ഗി​ൽ പോ​ലും ഇ​പ്പോ​ൾ പ​റ​യു​ന്ന​ത്. 1972ലെ ​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ​നി​യ​മം, മ​നു​ഷ്യ​ർ​ക്ക് മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് സ്വ​യം പ്ര​തി​രോ​ധി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തെ നി​ഷേ​ധി​ക്കു​ന്ന​താ​ണെ​ന്നും ഇ​ന്ത്യ​യി​ൽ മാ​ത്ര​മാ​ണ് രാ​ജ്യ​വ്യാ​പ​ക​മാ​യി മൃ​ഗ​വേ​ട്ട നി​രോ​ധ​ന​മു​ള്ള​തെ​ന്നും അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു പ​റ​യു​ക​യാ​ണ്.

മ​നു​ഷ്യ​രെ ആ​ക്ര​മി​ക്കു​ന്ന വ​ന്യ​ജീ​വി​ക​ളെ കൊ​ല്ലു​ക​യും തി​ന്നാ​വു​ന്ന​തി​നെ തി​ന്നു​ക​യും വേ​ണ​മെ​ന്നു പ​റ​ഞ്ഞ​തോ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ഴ​യ ആ​രാ​ധ​ക​രി​ൽ പ​ല​രും പി​ൻ​വാ​ങ്ങി. മൃ​ഗ​ങ്ങ​ൾ കൊ​ന്നൊ​ടു​ക്കു​ന്ന മ​നു​ഷ്യ​രെ കാ​ണാ​ത്ത ബി​ജെ​പി നേ​താ​വ് മേ​ന​ക ഗാ​ന്ധി പ​റ​യു​ന്ന​ത്, കേ​ര​ള​ത്തി​നു കൊ​ല്ലാ​നാ​ണ് ഇ​ഷ്ട​മെ​ന്നാ​ണ്. മ​നു​ഷ്യ​ന്‍റെ ചോ​ര​യും മാം​സ​വും മ​ണ്ണി​ലൊ​ഴു​കു​ന്പോ​ൾ മൃ​ഗ​സ്നേ​ഹ​ത്തെ ഉ​ല്ലാ​സ​ത്തി​നും പ്ര​ശ​സ്തി​ക്കു​മു​ള്ള മാ​ർ​ഗ​മാ​ക്കി​യ​വ​ർ രാ​ജ്യ​ത്തെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തു​ക​യാ​ണ്. ഈ ​ഭ്രാ​ന്ത് അ​വ​സാ​നി​പ്പി​ക്ക​ണം.

പാ​വ​പ്പെ​ട്ട​വ​രു​ടെ മ​ര​ണ​വാ​റ​ണ്ടാ​യി മാ​റി​യ വ​നം-​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മം മാ​റ്റി​യേ തീ​രൂ. പ്ര​ശ്ന​പ​രി​ഹാ​രം, ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും മ​ന്ത്രി​ക്കും ന​ര​ഭോ​ജി​ക​ൾ​ക്കു​മ​ല്ലാ​തെ നാ​ടി​നൊ​രു ഗു​ണ​വു​മി​ല്ലാ​ത്ത വ​നം​വ​കു​പ്പി​നെ ഏ​ൽ​പ്പി​ക്ക​രു​ത്. വോ​ട്ട് ചെ​യ്ത​വ​രോ​ട് എ​ന്തെ​ങ്കി​ലും ന​ന്ദി​യു​ണ്ടെ​ങ്കി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രും പ്രി​യ​ങ്ക ഗാ​ന്ധി ഉ​ൾ​പ്പെ​ടെ​യു​ള്ള എം​പി​മാ​രും അ​ല​സ​ത വെ​ടി​യ​ണം. മ​ര​ണ​വീ​ട്ടി​ൽ വ​ഴി​പാ​ടു സ​ന്ദ​ർ​ശ​നം ന​ട​ത്തി ഉ​പ​ചാ​രം ചൊ​ല്ലി പി​രി​യേ​ണ്ട സ്ഥി​തി​യ​ല്ല വ​യ​നാ​ട്ടി​ലു​ൾ​പ്പെ​ടെ നി​ല​വി​ലു​ള്ള​ത്.

കേ​ന്ദ്ര​സ​ർ​ക്കാ​രി​നു​മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്ത​ണം. ആ​വ​ശ്യ​മെ​ങ്കി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്ക​ണം. വ​ന​മേ​ഖ​ല​യി​ലും വ​ന്യ​ജീ​വി​ശ​ല്യ​മു​ള്ളി​ട​ത്തും ജീ​വി​ക്കു​ന്ന​വ​രോ​ട് മ​റ്റു പൗ​ര​ന്മാ​രും ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ക്ക​ണം. പ​ഞ്ചാ​യ​ത്താ​ക​ട്ടെ, നി​യ​മ​സ​ഭ​യാ​ക​ട്ടെ, പാ​ർ​ല​മെ​ന്‍റാ​ക​ട്ടെ, രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ നി​ല​പാ​ടു പ​റ​ഞ്ഞി​ട്ടു മ​തി ഇ​നി വോ​ട്ടു​യാ​ചി​ക്ക​ൽ. ജ​ന​ങ്ങ​ളു​ടെ വോ​ട്ട് വാ​ങ്ങി​യി​ട്ടു ന​ര​ഭോ​ജി നി​യ​മ​ത്തി​നു കാ​വ​ലി​രി​ക്കു​ന്ന വ​ഞ്ച​ന വേ​ണ്ട.