കൗ​​മാ​​ര​​പ്ര​​തി​​ഭ​​ക​​ളേ, ക​​ലാ-​​കാ​​യി​​ക വി​​ജ​​യ​​ങ്ങ​​ളി​​ലൂ​​ടെ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തും റാ​​ഞ്ചി​​യി​​ലും തു​​റ​​ക്ക​​പ്പെ​​ട്ട വാ​​തി​​ലു​​ക​​ൾ ക​​ട​​ന്ന് അ​​തി​​രി​​ല്ലാ​​ത്ത അ​​തി​​ശ​​യ​​ങ്ങ​​ളി​​ലേ​​ക്കു പ​​റ​​ക്കു​​ക. വി​​ല​​ക്ക​​ല്ല, പ​​റ​​ക്കാ​​നു​​ള്ള ചി​​റ​​കു​​ക​​ളാ​​ണ് അ​​വ​​ർ​​ക്കാ​​വ​​ശ്യ​​മെ​​ന്ന് തി​​രി​​ച്ച​​റി​​യാ​​ൻ സ​​ർ​​ക്കാ​​ർ വൈ​​ക​​രു​​ത്.

തി​രു​വ​ന​ന്ത​പു​ര​ത്തും റാ​ഞ്ചി​യി​ലും ത​ല​യു​യ​ർ​ത്തി നി​ന്ന് ന​മ്മു​ടെ കു​ട്ടി​ക​ൾ രാ​ജ്യ​ത്തോ​ടു പ​റ​ഞ്ഞി​രി​ക്കു​ന്നു, ഒ​ന്നാ​മ​താ​ണു കേ​ര​ള​മെ​ന്ന്. തി​രു​വ​ന​ന്ത​പു​ര​ത്ത് സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​വും ജാ​ർ​ഖ​ണ്ഡി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ റാ​ഞ്ചി​യി​ൽ ദേ​ശീ​യ സീ​നി​യ​ർ സ്കൂ​ൾ അ​ത്‌​ല​റ്റി​ക്സും സ​മാ​പി​ച്ച​പ്പോ​ൾ തി​ള​ങ്ങു​ക​യാ​ണ് കേ​ര​ളം. തി​രു​വ​ന​ന്ത​പു​ര​ത്ത് ക​ലാ​കേ​ര​ളം പീ​ലി​വി​രി​ച്ചാ​ടി. കാ​ൽ നൂ​റ്റാ​ണ്ടി​നു​ശേ​ഷം തൃ​ശൂ​ർ കി​രീ​ടം നേ​ടി.

കേ​വ​ലം ഒ​രു പോ​യി​ന്‍റി​ന്‍റെ വ്യ​ത്യാ​സ​ത്തി​ലാ​ണ് പാ​ല​ക്കാ​ടി​നു ര​ണ്ടാം സ്ഥാ​നം. നേ​രി​യ വ്യ​ത്യാ​സ​ത്തി​ൽ ക​ണ്ണൂ​രി​നു മൂ​ന്നാം സ്ഥാ​ന​വും ല​ഭി​ച്ചു. ഇ​തേ​സ​മ​യം, റാ​ഞ്ചി​യി​ൽ ദേ​ശീ​യ സീ​നി​യ​ർ സ്കൂ​ൾ അ​ത്‌​ല​റ്റി​ക്സി​ൽ ന​മ്മു​ടെ കു​ട്ടി​ക​ൾ ചാ​ന്പ്യ​ന്മാ​രാ​യി. നാ​ടി​ന്‍റെ യ​ശ​സു​യ​ർ​ത്തി​യ ക​ഠി​നാ​ധ്വാ​നി​ക​ളാ​യ പ്ര​തി​ഭ​ക​ളേ, അ​ഭി​ന​ന്ദ​ന​ങ്ങ​ൾ! അ​വ​രെ പ്ര​തി​ഭ​ക​ളാ​ക്കാ​ൻ അ​ധ്വാ​നി​ച്ച​വ​രേ ന​ന്ദി.

സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ആ​റ് പോ​യി​ന്‍റു​ക​ളു​ടെ മാ​ത്രം വ്യ​ത്യാ​സ​ത്തി​ലാ​ണ് തൃ​ശൂ​ർ, പാ​ല​ക്കാ​ട്, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് എ​ന്നീ ജി​ല്ല​ക​ൾ ആ​ദ്യ നാ​ലു സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​യ​ത്. 1008, 1007, 1003, 1002 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു യ​ഥാ​ക്ര​മം പോ​യി​ന്‍റു​ക​ൾ. മി​ക​വി​ന്‍റെ കാ​ര്യ​ത്തി​ൽ ആ​രും പി​ന്നി​ല​ല്ല. ഒ​ന്നാം സ്ഥാ​ന​ത്തോ​ളം പ്ര​ധാ​ന​മാ​ണ് ഒ​ന്നാ​ന്ത​രം മ​ത്സ​ര​ങ്ങ​ളും.

ആ​രോ​ഗ്യ​ക​ര​മാ​യ മ​ത്സ​രം കാ​ഴ്ച​വ​ച്ച​വ​രും അ​തി​നു പി​ന്നി​ൽ അ​ഹോ​രാ​ത്രം പ​ണി​യെ​ടു​ത്ത അ​ധ്യാ​പ​ക​രും പ​രി​ശീ​ല​ക​രും മാ​താ​പി​താ​ക്ക​ളും, കാ​ര്യ​മാ​യ പ​രാ​തി​യി​ല്ലാ​തെ ക​ലോ​ത്സ​വം ന​ട​ത്തി​യ സ​ർ​ക്കാ​രും അ​ഭി​ന​ന്ദ​ന​മ​ർ​ഹി​ക്കു​ന്നു. ഇ​ത് കൂ​ട്ടാ​യ്മ​യു​ടെ ഫ​ല​മാ​ണെ​ന്നും അ​തി​ൽ എ​ല്ലാ​വ​രും പ​ങ്കു​ചേ​ർ​ന്നെ​ന്നു​മാ​ണ് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞ​ത്.

കേ​ര​ള​ത്തി​ന്‍റെ ഈ ​കൗ​മാ​ര ക​ലോ​ത്സ​വം ഗി​ന്ന​സ് ബു​ക്കി​ൽ ചേ​ർ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 1956ൽ ​കേ​ര​ള സം​സ്ഥാ​നം പി​റ​ന്ന വ​ർ​ഷം​ത​ന്നെ തു​ട​ങ്ങി​യ​താ​ണ് ഈ ​ക​ലോ​ത്സ​വം. ഇ​ട​യ്ക്ക് ര​ണ്ടു​ത​വ​ണ കോ​വി​ഡ് മൂ​ലം മു​ട​ങ്ങി. ഇ​ത്ത​വ​ണ, 25 വേ​ദി​ക​ളി​ലാ​യി 249 ഇ​ന​ങ്ങ​ളി​ൽ ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ 15,000ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളാ​ണു പ​ങ്കെ​ടു​ത്ത​ത്.

ഇ​ത്ര​യും ബൃ​ഹ​ത്താ​യ ഒ​രു ക​ലാ​മേ​ള സം​ഘ​ടി​പ്പി​ക്ക​ൽ ഒ​ട്ടും എ​ളു​പ്പ​മ​ല്ല. എ​ന്നി​ട്ടും, മ​ന്ത്രി പ​റ​ഞ്ഞ​തു​പോ​ലെ പ​രാ​തി​ക്കി​ട​ന​ൽ​കാ​തെ വി​ജ​യി​പ്പി​ക്കാ​നാ​യ​ത് നി​സാ​ര​മ​ല്ല. തി​രു​വ​ന​ന്ത​പു​ര​ത്ത് ക​ല​യു​ടെ ആ​റാ​ട്ട് ന​ട​ക്കു​ന്പോ​ൾ ജാ​ർ​ഖ​ണ്ഡി​ലെ റാ​ഞ്ചി​യി​ൽ കേ​ര​ളം അ​ങ്ക​ത്ത​ട്ടി​ലാ​യി​രു​ന്നു. ബി​ർ​സാ മു​ണ്ട സ്റ്റേ​ഡി​യ​ത്തി​ൽ സ​മാ​പി​ച്ച 68-ാമ​ത് സീ​നി​യ​ർ സ്കൂ​ൾ അ​ത്‌​ല​റ്റി​ക്സി​ൽ ആ​റു സ്വ​ർ​ണം, ആ​റു വെ​ള്ളി, നാ​ലു വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ നേ​ടി 138 പോ​യി​ന്‍റോ​ടെ​യാ​ണ് കേ​ര​ളം ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​പ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​ത്.

123 പോ​യി​ന്‍റു​മാ​യി മ​ഹാ​രാ​ഷ്‌​ട്ര​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. ആ​ദ്യ​ദി​ന​ത്തി​ൽ ഒ​രു വെ​ങ്ക​ല​മെ​ഡ​ൽ മാ​ത്ര​മാ​ണു ല​ഭി​ച്ച​തെ​ങ്കി​ലും ആ​ത്മ​വി​ശ്വാ​സം കൈ​വി​ടാ​ത്ത പോ​രാ​ളി​ക​ളാ​യി​രു​ന്നു ന​മ്മു​ടെ കു​ട്ടി​ക​ൾ. ര​ണ്ടാം ദി​വ​സം ര​ണ്ടു മെ​ഡ​ലു​ക​ൾ​കൂ​ടി നേ​ടി. അ​വ​സാ​ന​ത്തെ ര​ണ്ടു ദി​വ​സ​ത്തെ സ്വ​ർ​ണ​ക്കു​തി​പ്പ് ന​മ്മെ ഒ​ന്നാ​മ​തെ​ത്തി​ച്ചു.

കേ​ര​ള സ​ർ​ക്കാ​ർ കാ​യി​ക​മേ​ള​യി​ൽ​നി​ന്നു വി​ല​ക്കി​യ മ​ല​പ്പു​റം തി​രു​നാ​വാ​യ നാ​വാ​മു​കു​ന്ദ​യു​ടെ​യും കോ​ത​മം​ഗ​ലം മാ​ർ ബേ​സി​ലി​ന്‍റെ​യും താ​ര​ങ്ങ​ൾ റാ​ഞ്ചി​യി​ൽ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച്ച​വ​ച്ച​ത്. നാ​വാ​മു​കു​ന്ദ​യു​ടെ ആ​ദി​ത്യ അ​ജി​യാ​ണ് സീ​നി​യ​ർ 100 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ലൂ​ടെ സം​സ്ഥാ​ന​ത്തി​നു​വേ​ണ്ടി ആ​ദ്യം സ്വ​ർ​ണം നേ​ടി​യ​ത്. മി​ക​ച്ച ര​ണ്ടു സ്കൂ​ളു​ക​ളെ വി​ല​ക്കി​യ തീ​രു​മാ​നം തി​രു​ത്താ​ൻ ഇ​നി​യൊ​രു നി​മി​ഷം വൈ​ക​രു​ത്.

രാ​ജ്യ​ത്തി​നു മു​ന്നി​ൽ കേ​ര​ള​ത്തെ നെ​ഞ്ചു വി​രി​ച്ചു നി​ർ​ത്തി​യ​വ​രു​ടെ കൂ​ന്പി​നി​ടി​ക്ക​രു​ത്. വി​ല​ക്കു പി​ൻ​വ​ലി​ച്ചു​കൊ​ണ്ടു വേ​ണം റാ​ഞ്ചി​യി​ൽ​നി​ന്നു വി​ജ​യ​ശ്രീ​ലാ​ളി​ത​രാ​യി മ​ട​ങ്ങി​യെ​ത്തു​ന്ന കാ​യി​ക​താ​ര​ങ്ങ​ളെ സ്വീ​ക​രി​ക്കാ​ൻ. ക​ലാ-​കാ​യി​ക രം​ഗ​ത്തെ താ​ര​ങ്ങ​ളേ, നി​ങ്ങ​ളു​ടെ വി​ജ​യം വീ​ട്ട​ല​ങ്കാ​ര​ത്തി​നു​ള്ള പ​ത​ക്ക​ങ്ങ​ള​ല്ല. ഉ​ന്ന​ത​വി​ജ​യ​ങ്ങ​ൾ​ക്കു തീ ​പി​ടി​പ്പി​ക്കാ​നു​ള്ള ഇ​ന്ധ​ന​മാ​ക​ണം.

ക​ലോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ന​ട​ൻ ആ​സി​ഫ് അ​ലി പ​റ​ഞ്ഞ​തു​പോ​ലെ, സ്‌​കൂ​ള്‍ കാ​ല​ഘ​ട്ടം ക​ഴി​യു​മ്പോ​ള്‍ നി​ങ്ങ​ൾ ക​ല​യി​ല്‍​നി​ന്ന് അ​ക​ന്നു​പോ​ക​രു​ത്. ജീ​വി​തം മു​ഴു​വ​ന്‍ ക​ല കൂ​ടെ വേ​ണം. അ​തി​ന്‍റെ പേ​രി​ല്‍ വേ​ണം അ​റി​യ​പ്പെ​ടാ​ൻ. തി​രു​വ​ന​ന്ത​പു​ര​ത്തും റാ​ഞ്ചി​യി​ലും തു​റ​ക്ക​പ്പെ​ട്ട വാ​തി​ലു​ക​ൾ ക​ട​ന്ന് അ​തി​രി​ല്ലാ​ത്ത അ​തി​ശ​യ​ങ്ങ​ളി​ലേ​ക്കു പ​റ​ക്കു​ക; ആ​ശം​സ​ക​ൾ!