സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ വി​ജ​യി​ക​ൾ​ക്കു​വേ​ണ്ടി എ​ഴു​താ​നി​രു​ന്ന മു​ഖ​പ്ര​സം​ഗം ആ​ദ്യ ക​ലോ​ത്സ​വ​ത്തി​ന്‍റെ ഒ​രു വി​ജ​യി​ക്കു​വേ​ണ്ടി ദുഃ​ഖ​ഭാ​ര​ത്തോ​ടെ മാ​റ്റി​യെ​ഴു​തേ​ണ്ടി​വ​ന്നി​രി​ക്കു​ന്നു. 1958ൽ ​ന​ട​ന്ന ര​ണ്ടാ​മ​ത്തെ സ്കൂ​ൾ യു​വ​ജ​നോ​ത്സ​വ​ത്തി​ൽ മൃ​ദം​ഗ​ത്തി​ൽ ഒ​ന്നാം​സ്ഥാ​നം നേ​ടു​ക​യും സ​മ്മാ​ന​ദാ​ന വേ​ദി​യി​ൽ യേ​ശു​ദാ​സി​ന്‍റെ പാ​ട്ടി​ന് മൃ​ദം​ഗം വാ​യി​ക്കു​ക​യും ചെ​യ്ത മ​ല​യാ​ള​ത്തി​ന്‍റെ ഭാ​വ​ഗാ​യ​ക​ൻ പി. ​ജ​യ​ച​ന്ദ്ര​ൻ വി​ട പ​റ​ഞ്ഞി​രി​ക്കു​ന്നു. പാ​ടാ​ന​റി​യാ​ത്ത​വ​രെ​യും ഭാ​വ​ഗാ​യ​ക​രാ​ക്കു​ന്ന 15,000 പാ​ട്ടു​ക​ൾ, ഇ​നി ച​രി​ത്ര​ത്തി​ന്‍റെ മ​ഞ്ഞ​ല​ക​ളി​ൽ മു​ങ്ങി​നി​വ​ർ​ന്ന് ആ ​സം​ഗീ​താ​ർ​ച്ച​ന തു​ട​രും. പി. ​ജ​യ​ച​ന്ദ്ര​ൻ അ​ന​ശ്വ​ര​നാ​യി​രി​ക്കു​ന്നു.

1944 മാ​ർ​ച്ച് മൂ​ന്നി​ന് എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ര​വി​പു​ര​ത്താ​യി​രു​ന്നു ജ​ന​നം. ര​വി​വ​ര്‍​മ്മ കൊ​ച്ച​നി​യ​ന്‍ ത​മ്പു​രാ​ന്‍റെ​യും പാ​ലി​യ​ത്ത് സു​ഭ​ദ്ര​ക്കു​ഞ്ഞ​മ്മ​യു​ടെ​യും അ​ഞ്ചു മ​ക്ക​ളി​ല്‍ മൂ​ന്നാ​മ​ൻ. പി​ന്നീ​ട് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലേ​ക്ക് താ​മ​സം മാ​റ്റി. ഇ​രി​ങ്ങാ​ല​ക്കു​ട നാ​ഷ​ണ​ൽ സ്കൂ​ളി​ൽ എ​ട്ടാം​ക്ലാ​സി​ൽ പ​ഠി​ക്കു​ന്പോ​ഴാ​ണ് ആ​ദ്യ യു​വ​ജ​നോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. കാ​ല​ത്തി​ന്‍റെ തി​ക​വി​ൽ കേ​ര​ള​ത്തി​ന്‍റെ ഗാ​ന​ഗ​ന്ധ​ർ​വ​നാ​യി മാ​റി​യ യേ​ശു​ദാ​സും ഭാ​വ​ഗാ​യ​ക​നാ​യ ജ​യ​ച​ന്ദ്ര​നും അ​ന്ന് ഒ​ന്നി​ച്ച​ത് കേ​ര​ള​ത്തി​ൽ​നി​ന്നും കൗ​തു​ക​മാ​ണ്.

ഇ​രി​ങ്ങാ​ല​ക്കു​ട നാ​ഷ​ണ​ൽ സ്കൂ​ളി​ൽ​നി​ന്നാ​ണ് ജ​യ​ച​ന്ദ്ര​ൻ കു​ട്ട​നെ​ന്ന എ​ട്ടാം ക്ലാ​സു​കാ​ര​ൻ എ​ത്തി​യ​ത്. മൃ​ദം​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​വും ല​ളി​ത​ഗാ​ന​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​വും അ​ദ്ദേ​ഹ​ത്തി​നാ​യി​രു​ന്നു. പ​ള്ളു​രു​ത്തി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് സ്കൂ​ളി​ൽ​നി​ന്നെ​ത്തി​യ 10-ാം ക്ലാ​സു​കാ​ര​ൻ കെ.​ജെ. യേ​ശു​ദാ​സ് ശാ​സ്ത്രീ​യ​സം​ഗീ​ത​ത്തി​ൽ ഒ​ന്നാ​മ​നു​മാ​യി.

യേ​ശു​ദാ​സി​ന്‍റെ സു​ഹൃ​ത്താ​യി​രു​ന്ന, ജ്യേ​ഷ്ഠ​ൻ സു​ധാ​ക​ര​ൻ വ​ഴി​യാ​ണ് ജ​യ​ച​ന്ദ്ര​ൻ ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​ന​രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​ന്ന​ത്. 1965ൽ "​കു​ഞ്ഞാ​ലി​മ​ര​യ്ക്കാ​ര്‍’ എ​ന്ന പ​ട​ത്തി​ൽ പി. ​ഭാ​സ്ക​ര​ൻ ര​ചി​ച്ച് ചി​ദം​ബ​ര​നാ​ഥ് സം​ഗീ​തം ന​ൽ​കി​യ "ഒ​രു​മു​ല്ല​പ്പൂ​മാ​ല​യു​മാ​യ് ’എ​ന്ന ഗാ​ന​മാ​യി​രു​ന്ന ച​ല​ച്ചി​ത്ര​ഗാ​ന​രം​ഗ​ത്തെ അ​ര​ങ്ങേ​റ്റം. പ​ക്ഷേ, "കു​ഞ്ഞാ​ലി മ​ര​യ്ക്കാ​ർ’ പു​റ​ത്തി​റ​ങ്ങാ​ൻ വൈ​കി​യ​തി​നാ​ൽ ക​ളി​ത്തോ​ഴ​ൻ എ​ന്ന സി​നി​മ​യി​ൽ ജി. ​ദേ​വ​രാ​ജ​ൻ സം​ഗീ​തം ന​ൽ​കി​യ “മ​ഞ്ഞ​ല​യി​ൽ മു​ങ്ങി​ത്തോ​ർ​ത്തി’ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ ച​ല​ച്ചി​ത്ര​ഗാ​ന​മാ​യി 1967ൽ ​പു​റ​ത്തു​വ​ന്നു. പി​ന്നീ​ട് ’അ​നു​രാ​ഗ​ഗാ​നം പോ​ലെ’ പു​റ​ത്തു​വ​ന്ന​തോ​ടെ മ​ല​യാ​ള ച​ല​ച്ചി​ത്ര​ഗാ​ന മേ​ഖ​ല​യ്ക്ക് ജ​യ​ച​ന്ദ്ര​നി​ല്ലാ​തെ വ​യ്യെ​ന്നാ​യി.

ലോ​കം കേ​ട്ട ആ ​ചി​ത്രം പു​റ​ത്തു​വ​രു​ന്ന​തി​നു മു​ന്നേ മ​ദ്രാ​സി​ല്‍ ന​ട​ന്ന ഒ​രു ഗാ​ന​മേ​ള​യി​ല്‍ ജ​യ​ച​ന്ദ്ര​ൻ പാ​ടി​യ ര​ണ്ടു പാ​ട്ടു​ക​ള്‍ കേ​ട്ട സം​വി​ധാ​യ​ക​ന്‍ എ. ​വി​ന്‍​സെ​ന്‍റി​ന്‍റെ ശി​പാ​ര്‍​ശ പ്ര​കാ​രം സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ജി. ​ദേ​വ​രാ​ജ​ന്‍ പി. ​ഭാ​സ്ക​ര​ന്‍റെ ര​ച​ന​യാ​യ "മ​ഞ്ഞ​ല​യി​ല്‍​മു​ങ്ങി​ത്തോ​ര്‍​ത്തി’ എ​ന്ന ഗാ​നം "ക​ളി​ത്തോ​ഴ​ന്‍’ എ​ന്ന ചി​ത്ര​ത്തി​നാ​യി പാ​ടി​ച്ചു. ഈ ​ചി​ത്രം 1967ല്‍ ​പു​റ​ത്തു​വ​രി​ക​യും ഗാ​നം ഏ​റെ ശ്ര​ദ്ധ നേ​ടു​ക​യും ചെ​യ്തു. രാ​ജീ​വ​ന​യ​നേ നീ​യു​റ​ങ്ങൂ, രാ​സാ​ത്തി ഉ​ന്നെ കാ​ണാ​തെ നെ​ഞ്ചം, പ്രാ​യം ന​മ്മി​ല്‍ മോ​ഹം ന​ല്‍​കി, നി​ന്‍ മ​ണി​യ​റ​യി​ലെ, മ​റ​ന്നി​ട്ടു​മെ​ന്തി​നോ, ഹ​ര്‍​ഷ​ബാ​ഷ്പം തൂ​കി, കാ​ട്ടു​കു​റി​ഞ്ഞി പൂ​വും ചൂ​ടി, ഉ​പാ​സ​ന, ക​രി​മു​കി​ല്‍ കാ​ട്ടി​ലെ, ക​ല്ലോ​ലി​നി, ഏ​കാ​ന്ത​പ​ഥി​ക​ൻ ഞാ​ൻ ... തു​ട​ങ്ങി​യ ച​ല​ച്ചി​ത്ര​ഗാ​ന​ങ്ങ​ൾ​ക്കൊ​പ്പം ഭ​ക്തി​ഗാ​ന​ങ്ങ​ളും ല​ളി​ത​ഗാ​ന​ങ്ങ​ളു​മൊ​ക്കെ​യാ​യി 15,000 പാ​ട്ടു​ക​ൾ.

ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി എ​ന്നീ ഭാ​ഷ​ക​ളി​ലും അ​ദ്ദേ​ഹം പാ​ടു​ക​യും ആ​സ്വാ​ദ​ക​രെ നേ​ടു​ക​യും ചെ​യ്തു. "ക​ന്ന​ത്തി​ൽ മു​ത്ത​മി​ട്ടാ​ൽ’ എ​ന്ന ചി​ത്ര​ത്തി​ൽ വൈ​ര​മു​ത്തു ര​ചി​ച്ച് എ.​ആ​ർ. റ​ഹ്‌​മാ​ൻ സം​ഗീ​തം ന​ൽ​കി ചി​ന്മ​യി​ക്കൊ​പ്പം പി. ​ജ​യ​ച​ന്ദ്ര​ൻ പാ​ടി​യ "ഒ​രു ദൈ​വം ത​ന്ത പൂ​വേ എ​ന്ന ഗാ​നം’ ക്ലാ​സി​ക്കാ​യി മാ​റി.

1986ൽ ​മി​ക​ച്ച ഗാ​യ​ക​നു​ള്ള ദേ​ശീ​യ പു​ര​സ്കാ​ര​വും 1972, 1978, 2000, 2004, 2015 വ​ർ​ഷ​ങ്ങ​ളി​ൽ സം​സ്ഥാ​ന പു​ര​സ്കാ​ര​വും ല​ഭി​ച്ചു. 2021ൽ ​ജെ.​സി. ഡാ​നി​യേ​ൽ പു​ര​സ്കാ​രം അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി. 1994ൽ ​മി​ക​ച്ച ഗാ​യ​ക​നു​ള്ള ത​മി​ഴ്നാ​ടി​ന്‍റെ പു​ര​സ്കാ​ര​വും 1997ൽ ​ത​മി​ഴ്നാ​ടി​ന്‍റെ ക​ലൈ​മാ​മ​ണി പു​ര​സ്കാ​ര​വും ല​ഭി​ച്ചു. സം​ഗീ​ത​പ്രേ​മി​ക​ൾ​ക്ക് നി​ല​യ്ക്കാ​ത്തൊ​രു സം​ഗീ​തോ​ത്സ​വം സ​മ്മാ​നി​ച്ച് ജ​യ​ച​ന്ദ്ര​ൻ വേ​ദി​യി​ൽ​നി​ന്നി​റ​ങ്ങി​യി​രി​ക്കു​ന്നു. ക​ര​ഘോ​ഷ​ങ്ങ​ൾ നി​ല​ച്ചു. സം​ഗീ​ത​ലോ​കം ആ​ദ​ര​വോ​ടെ ശി​ര​സു ന​മി​ക്കു​ന്നു. പ്രി​യ ഗാ​യ​കാ വി​ട.