ക്രൈ​സ്ത​വ​ർ​ക്കെ​തി​രേ വ​ർ​ധി​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​ദ്യം ചെ​യ്യേ​ണ്ട​ത്, സം​ഘ​പ​രി​വാ​ർ സം​ഘ​ട​ന​ക​ളെ നി​യ​ന്ത്രി​ക്കു​ക​യാ​ണ്. ഇ​തു​വ​രെ അ​തു ചെ​യ്തി​ട്ടി​ല്ല.

ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തോ​ടെ രാ​ജ്യ​മെ​ന്പാ​ടും ക്രൈ​സ്ത​വ​ർ​ക്കെ​തി​രേ സം​ഘ​പ​രി​വാ​ർ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ ദി​വ​സ​വും വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വെ​റു​പ്പും വി​ദ്വേ​ഷ​വും പ​ര​ത്തു​ന്ന സം​ഘ​ട​ന​ക​ളു​ടെ ന്യൂ​ന​പ​ക്ഷ​വി​രു​ദ്ധ​ത​യ്ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ കൊ​ടു​ക്കു​ന്ന മൗ​ന​സ​മ്മ​തം അ​ക്ര​മോ​ത്സു​ക​മാ​യ മ​ത​വി​ദ്വേ​ഷ​ത്തെ വ​ള​ർ​ത്തി​ക്ക​ഴി​ഞ്ഞു. വി​ഷ​യം സ​ർ​ക്കാ​രി​ന്‍റെ​യും നി​യ​മ സം​വി​ധാ​ന​ങ്ങ​ളു​ടെ​യും ശ്ര​ദ്ധ​യി​ൽ പെ​ടു​ത്താ​ൻ തു​ട​ങ്ങി​യി​ട്ട് ഏ​റെ​നാ​ളാ​യെ​ങ്കി​ലും ഒ​രു ഫ​ല​വും ഉ​ണ്ടാ​യി​ട്ടി​ല്ല.

ഈ ​വി​ഷ​യ​ത്തി​ൽ ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം വി​വി​ധ ക്രൈ​സ്ത​വ നേ​താ​ക്ക​ൾ രാ​ഷ്‌​ട്ര​പ​തി​ക്കു ക​ത്തെ​ഴു​തി​യ​തും യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ ഫോ​റം (യു​സി​എ​ഫ്) ക്രൈ​സ്ത​വ​ർ​ക്കെ​തി​രേ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളു​ടെ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​തും ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ന്ന രാ​ഷ്‌​ട്രീ​യം ഈ ​രാ​ജ്യ​ത്തി​ന്‍റെ മ​തേ​ത​ര ഭ​ര​ണ​ഘ​ട​ന​യെ അ​വ​മ​തി​ക്കു​ക​ത​ന്നെ​യാ​ണ്.

യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ ഫോ​റ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച്, ബി​ജെ​പി അ​ധി​കാ​ര​ത്തി​ൽ വ​ന്ന 2014ൽ 127 ​ആ​ക്ര​മ​ണ​ങ്ങ​ളാ​ണ് ക്രൈ​സ്ത​വ​ർ​ക്കെ​തി​രേ ഉ​ണ്ടാ​യ​ത്. പി​ന്നീ​ടു​ള്ള ഓ​രോ വ​ർ​ഷ​വും അ​തു വ​ർ​ധി​ച്ചു. 2015ൽ 142, 2016​ൽ 226, 2017ൽ 248, 2018​ൽ 292, 2019ൽ 328, 2020​ൽ 279, 2021ൽ 505, 2022​ൽ 601, 2023ൽ 734, 2024 ​ന​വം​ബ​ർ വ​രെ 745 എ​ന്നി​ങ്ങ​നെ​യാ​ണ് അ​തു വ​ർ​ധി​ച്ച​ത്. യു​സി​എ​ഫി​ന്‍റെ ഹോ​ട്ട്‌​ലൈ​നി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പ​ട്ട​വ മാ​ത്ര​മാ​ണി​ത്. ഇ​തി​ൽ, വം​ശീ​യ​ത​യു​ടെ മ​റ​വി​ൽ മ​ണി​പ്പു​രി​ൽ ന​ട​ത്തി​യ ക്രൈ​സ്ത​വ വേ​ട്ട ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ശാ​രീ​രി​കാ​ക്ര​മ​ണം, കൊ​ല​പാ​ത​കം, ലൈം​ഗി​കാ​ക്ര​മ​ണം, ഭീ​ഷ​ണി, സാ​മൂ​ഹി​ക ബ​ഹി​ഷ്‌​ക​ര​ണം, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്കു നേ​രേ​യു​ള്ള ആ​ക്ര​മ​ണം, പ്രാ​ർ​ഥ​ന ത​ട​യ​ൽ, തി​രു​രൂ​പ​ങ്ങ​ൾ ത​ക​ർ​ക്ക​ൽ തു​ട​ങ്ങി​യ​വ​യൊ​ക്കെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു​ണ്ട്. ഛത്തീ​സ്ഗ​ഡി​ലെ സു​ഖ്മ ജി​ല്ല​യി​ലെ എ​ട്ടു ഗ്രാ​മ​ങ്ങ​ളി​ൽ ക്രൈ​സ്ത​വ​രെ വി​ല​ക്കു​ന്ന​ത് വി​ല്ലേ​ജ് കൗ​ൺ​സി​ലു​ക​ളു​ടെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ​ത്രെ. ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​മാ​ണ് ക്രൈ​സ്ത​വ​പീ​ഡ​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വ​ർ​ഗീ​യ​വ​ത്ക​രി​ക്ക​പ്പെ​ട്ട പോ​ലീ​സി​ൽ​നി​ന്ന് ഇ​ര​ക​ൾ​ക്കു നീ​തി പ്ര​തീ​ക്ഷി​ക്കാ​നാ​വി​ല്ല. എ​ങ്ങ​നെ​യാ​ണ് ഒ​രു ജ​നാ​ധി​പ​ത്യ-​മ​തേ​ത​ര രാ​ജ്യ​ത്തെ ഭ​ര​ണ​കൂ​ട​ത്തി​ന് ഇ​ങ്ങ​നെ കാ​ഴ്ച​ക്കാ​രാ​യി നി​ൽ​ക്കാ​നാ​കു​ന്ന​ത്?

ക്രൈ​സ്ത​വ​ർ​ക്കും ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നേ​രേ​യു​ള്ള അ​ക്ര​മ​ങ്ങ​ളി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ഏ​പ്രി​ൽ 13ന് ​ഡ​ൽ​ഹി ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​അ​നി​ൽ കൂ​ട്ടോ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക്രൈ​സ്ത​വ പ്ര​തി​നി​ധി​സം​ഘം രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​നെ സ​ന്ദ​ർ​ശി​ച്ചു നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. രാ​ഷ്‌​ട്ര​പ​തി ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തു​ക​യും ഇ​ട​പെ​ടാ​മെ​ന്ന് അ​റി​യി​ക്കു​ക​യും ചെ​യ്തു. ദി​വ​സ​ങ്ങ​ൾ​ക്ക​കം, കൊ​ച്ചി​യി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി ഉ​ൾ​പ്പെ​ടെ​യു​ള്ള ക്രൈ​സ്ത​വ​സ​ഭാ പി​താ​ക്ക​ന്മാ​ർ ഇ​തേ വി​ഷ​യ​ത്തി​ൽ ആ​ശ​ങ്ക അ​റി​യി​ച്ചി​രു​ന്നു.

ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യും ഉ​റ​പ്പു ന​ൽ​കി. ഉ​റ​പ്പു​ക​ളും ആ​ശം​സ​ക​ളു​മ​ല്ലാ​തെ ന​ട​പ​ടി​യൊ​ന്നു​മി​ല്ല. ദു​രൂ​ഹ​മാ​യ ഈ ​നി​ഷ്ക്രി​യ​ത്വം വ​ർ​ഗീ​യ സം​ഘ​ട​ന​ക​ൾ​ക്കു മൗ​നാ​നു​വാ​ദ​മാ​യി. അ​തി​ന്‍റെ ഫ​ല​മാ​ണ് ഇ​ക്ക​ഴി​ഞ്ഞ ക്രി​സ്മ​സി​നു കേ​ര​ള​ത്തി​ലും സം​ഘ​പ​രി​വാ​ർ സം​ഘ​ട​ന​ക​ൾ പ​രീ​ക്ഷ​ണ​ത്തി​നി​റ​ങ്ങി​യ​ത്.

പാ​ല​ക്കാ​ട് ന​ല്ലേ​പ്പി​ള്ളി​യി​ലെ സ്കൂ​ളി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ അ​ല​ങ്കോ​ല​മാ​ക്കി​യ​ത് വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്തി​ന്‍റെ ജി​ല്ലാ സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ര​വാ​ഹി​ക​ളാ​ണ്. അ​തി​ന​ടു​ത്ത ദി​വ​സം എ​ട്ട് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ത​ത്ത​മം​ഗ​ല​ത്ത് സ്കൂ​ളി​ലെ​ത്തി​യ വ​ർ​ഗീ​യ​വാ​ദി​ക​ൾ ക്രി​സ്മ​സ് ട്രീ​യും പു​ൽ​ക്കൂ​ടും ന​ക്ഷ​ത്ര​വു​മെ​ല്ലാം ന​ശി​പ്പി​ച്ചു. ആ​ല​പ്പു​ഴ ഹ​രി​പ്പാ​ട് മു​തു​കു​ള​ത്ത് ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കാ​നെ​ത്തി​യ​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

തൃ​ശൂ​ർ പാ​ല​യൂ​ർ പ​ള്ളി​യി​ൽ മൈ​ക്കി​ന് അ​നു​മ​തി വാ​ങ്ങി​യി​ല്ലെ​ന്ന കാ​ര​ണ​ത്തി​ന് ക​രോ​ൾ ഗാ​നം മു​ട​ക്കി​യ എ​സ്ഐ വി​ജി​ത്തി​നെ വീ​ടി​ന​ടു​ത്തേ​ക്ക് സ്ഥ​ലം മാ​റ്റി പ​രാ​തി​ക്കാ​രെ അ​വ​ഹേ​ളി​ച്ച​ത് കേ​ര​ളാ പോ​ലീ​സാ​ണ്. ഈ ​സം​ഭ​വ​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്, കേ​ര​ള​ത്തി​ലും സം​ഘ​പ​രി​വാ​റി​ന്‍റെ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കു ത​ട​യി​ടാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നാ​ണ്. സം​ഘ​പ​രി​വാ​ർ രാ​ജ്യ​മൊ​ട്ടാ​കെ വി​ത​ച്ച വ​ർ​ഗീ​യ വി​ദ്വേ​ഷ​ത്തി​ന്‍റെ​യും മ​ത​ധ്രു​വീ​ക​ര​ണ​ത്തി​ന്‍റെ​യും വി​ത്തു​ക​ൾ കേ​ര​ള​ത്തി​ലും മു​ള​ച്ചു​തു​ട​ങ്ങി​യെ​ങ്കി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മ​തേ​ത​ര ചെ​റു​ത്തു​നി​ൽ​പ്പും അ​വ​കാ​ശ​വാ​ദ​ങ്ങ​ളി​ൽ ഒ​തു​ങ്ങു​ക​യാ​ണ്.

ബി​ജെ​പി മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യ നി​ല​പാ​ട് കേ​ര​ള​ത്തി​ലെ ക്രൈ​സ്ത​വ​രോ​ടു സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​തു വോ​ട്ട് രാ​ഷ്‌​ട്രീ​യ​ത്തെ മു​ൻ​നി​ർ​ത്തി​യു​ള്ള അ​ട​വു​ന​യ​മാ​യി വെ​ളി​പ്പെ​ടു​ക​യാ​ണ്. ഇ​തൊ​ക്കെ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യോ ന്യാ​യീ​ക​രി​ക്കു​യോ ചെ​യ്യു​ന്ന വ്യ​ക്തി​ക​ളോ ക്രൈ​സ്ത​വ നാ​മ​ധാ​രി​ക​ളു​ടെ സം​ഘ​ട​ന​ക​ളോ ഉ​ണ്ടാ​യി​രി​ക്കാം. അ​ത്ത​രം നി​ക്ഷി​പ്ത താ​ത്പ​ര്യ​ക്കാ​രു​ടെ പി​ന്തു​ണ​യോ ന്യാ​യീ​ക​ര​ണ​ങ്ങ​ളോ അ​ല്ല വ​ർ​ധി​ക്കു​ന്ന ക്രൈ​സ്ത​വ​പീ​ഡ​ന​ങ്ങ​ൾ​ക്കു​ള്ള മ​റു​പ​ടി. ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​ദ്യം ചെ​യ്യേ​ണ്ട​ത്, സം​ഘ​പ​രി​വാ​ർ സം​ഘ​ട​ന​ക​ളെ നി​യ​ന്ത്രി​ക്കു​ക​യാ​ണ്; എ​ളു​പ്പ​മ​ല്ലെ​ങ്കി​ലും. അ​ത്ത​ര​മൊ​രു നീ​ക്കം ഇ​തു​വ​രെ​യി​ല്ല.

എ​ത്ര ദ്രോ​ഹ​മേ​റ്റാ​ലും തി​രി​ച്ച​ടി​ക്കാ​ത്ത ക്രൈ​സ്ത​വ​രെ അ​ധി​കാ​ര​ത്തി​ന്‍റെ ഗ​ർ​വി​ൽ ആ​ക്ര​മി​ക്കു​ന്ന​ത് ഭീ​രു​ത്വ​മ​ല്ലെ​ങ്കി​ൽ ഫാ​സി​സ​മാ​ണ്. അ​തു ക്രൈ​സ്ത​വ​ർ​ക്കോ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കു പൊ​തു​വി​ലോ മാ​ത്ര​മ​ല്ല, ആ​ത്യ​ന്തി​ക​മാ​യി രാ​ജ്യ​ത്തി​നു​ള്ള ഭീ​ഷ​ണി​യാ​ണ്. ഒ​രി​ക്ക​ൽ പാ​ക്കി​സ്ഥാ​നും ബം​ഗ്ലാ​ദേ​ശി​നു​മൊ​ക്കെ തി​രി​ച്ച​റി​യാ​നാ​കാ​തെ പോ​യ​തും അ​ധി​കാ​ര​ത്തി​നു​വേ​ണ്ടി നി​ല​നി​ർ​ത്തി​യ​തു​മാ​യ മ​ത​ച്ഛാ​യ​യു​ള്ള ആ ​ഭീ​ഷ​ണി​യാ​ണ് പി​ന്നീ​ട​വ​ർ​ക്കു ദു​ര​ന്ത​മാ​യി മാ​റി​യ​ത്. ഇ​ന്ത്യ​യു​ടെ വ​ഴി അ​ത​ല്ല.