മ​​​​ണി​​​​പ്പു​​​​ർ മു​​​​ഖ്യ​​​​മ​​​​ന്ത്രി എ​​​​ൻ. ബി​​​​രേ​​​​ൻ ​സിം​​​​ഗി​​​​ന്‍റെ മാ​​​​പ്പു പ​​​​റ​​​​ച്ചി​​​​ലി​​​​ന്‍റെ ആ​​​​ത്മാ​​​​ർ​​​​ഥ​​​​ത​​​​യെ​​​​യും രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത്തെ​​​​യു​​​​മ​​​​ല്ല, സാ​​​​ധ്യ​​​​ത​​​​ക​​​​ളെ​​​​യാ​​​​ണ് രാ​​​​ജ്യം പ​​​​രി​​​​ഗ​​​​ണി​​​​ക്കേ​​​​ണ്ട​​​​ത്.


മ​ണി​പ്പു​രി​ലെ മ​നു​ഷ്യ​രേ, നി​ങ്ങ​ളു​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ മാ​പ്പ​പേ​ക്ഷ സ്വീ​ക​രി​ച്ച് ദ​യ​വാ​യി അ​ദ്ദേ​ഹ​ത്തി​നു മാ​പ്പു കൊ​ടു​ത്താ​ലും. അ​ദ്ദേ​ഹ​ത്തി​ന്‍റെ ക്ഷ​മാ​പ​ണ​ത്തി​ൽ ആ​ത്മാ​ർ​ഥ​ത​യു​ണ്ടോ​യെ​ന്നു നി​ങ്ങ​ളെ​പ്പോ​ലെ സം​ശ​യാ​ലു​ക്ക​ളാ​ണ് അ​നേ​ക​മാ​ളു​ക​ൾ. പ​ക്ഷേ, 19 മാ​സ​മാ​യി ചോ​ര​യും ക​ണ്ണീ​രു​മൊ​ഴു​കു​ന്ന, വെ​ടി​യൊ​ച്ച നി​ല​യ്ക്കാ​ത്ത, വം​ശ​മേ​താ​യാ​ലും സ​മാ​ധാ​ന​മി​ല്ലാ​ത്ത, മ​ര​ണ​ഭ​യ​ത്തെ കൊ​ല​പാ​ത​കം​കൊ​ണ്ടു ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​വ​രു​ടെ സാ​യു​ധ​സം​ഘ​ങ്ങ​ളാ​യി രൂ​പാ​ന്ത​ര​പ്പെ​ട്ട നി​ങ്ങ​ളു​ടെ നാ​ടി​നെ വീ​ണ്ടെ​ടു​ക്കാ​ൻ വി​ട്ടു​വീ​ഴ്ച ചെ​യ്താ​ലും.

‘ഇ​ന്ത്യ​യു​ടെ ര​ത്നം’ എ​ന്ന​റി​യ​പ്പെ​ടു​ന്ന നാ​ടാ​ണ് മ​ണി​പ്പു​ർ. വെ​റു​പ്പി​ന്‍റെ​യും വി​ദ്വേ​ഷ​ത്തി​ന്‍റെ​യും രാ​ഷ്‌​ട്രീ​യം ഒ​രു​ക്കി​യ ച​തു​പ്പി​ൽ ചോ​ര​യും മാം​സ​വും പു​ര​ണ്ടു​കി​ട​ക്കു​ന്ന ആ ​ര​ത്നം നി​ങ്ങ​ളു​ടേ​താ​ണ്. ക്ഷ​മ​യു​ടെ തീ​ർ​ഥ​ജ​ല​മൊ​ഴു​ക്കി ക​ഴു​കി​യെ​ടു​ക്കു​ക. കൈ​ക​ൾ ഒ​ഴി​വി​ല്ലെ​ങ്കി​ൽ ആ​യു​ധം താ​ഴെ വ​യ്ക്കൂ. പു​തു​വ​ർ​ഷ​ത്ത​ലേ​ന്നാ​ണ് മ​ണി​പ്പു​ർ മു​ഖ്യ​മ​ന്ത്രി എ​ൻ. ബി​രേ​ൻ സിം​ഗ് മാ​ധ്യ​മ​ങ്ങ​ൾ​ക്കു മു​ന്നി​ൽ ജ​ന​ങ്ങ​ളോ​ടു പ​ര​സ്യ​മാ​യി മാ​പ്പി​ര​ന്ന​ത്. അ​തി​ന്‍റെ രാ​ഷ്‌​ട്രീ​യം എ​ന്താ​യി​രു​ന്നാ​ലും, സ​മാ​ധാ​ന​കാം​ക്ഷി​ക​ളാ​യ ഇ​ന്ത്യ​ക്കാ​ർ​ക്കു ല​ഭി​ച്ച ഏ​റ്റ​വും വി​ല​പ്പെ​ട്ട ന​വ​വ​ത്സ​ര സ​ന്ദേ​ശ​മാ​യി അ​തു മാ​റി.

“2023 മേ​യ് മു​ത​ൽ ന​ട​ന്ന കാ​ര്യ​ങ്ങ​ളി​ൽ ഞാ​ൻ ഖേ​ദി​ക്കു​ന്നു. ഇ​രു​ന്നൂ​റി​ല​ധി​കം പേ​രു​ടെ മ​ര​ണ​ത്തി​നു കാ​ര​ണ​മാ​യ വം​ശീ​യ ക​ലാ​പ​ത്തി​ന്‍റെ പേ​രി​ൽ ജ​ന​ങ്ങ​ളോ​ടു മാ​പ്പു പ​റ​യാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. ക​ട​ന്നു​പോ​യ വ​ർ​ഷം മു​ഴു​വ​ന്‍ ദൗ​ര്‍​ഭാ​ഗ്യ​ങ്ങ​ളു​ടേ​താ​യ​തി​ൽ അ​തി​യാ​യ ഖേ​ദ​മു​ണ്ട്. നി​ര​വ​ധി​യാ​ളു​ക​ള്‍​ക്ക് അ​വ​രു​ടെ പ്രി​യ​പ്പെ​ട്ട​വ​രെ ന​ഷ്‌​ട​മാ​യി. പ​ല​ര്‍​ക്കും അ​വ​രു​ടെ വീ​ടു​ക​ള്‍ വി​ടേ​ണ്ടി​വ​ന്നു. ശ​രി​ക്കും ഖേ​ദ​മു​ണ്ട്. ക്ഷ​മ ചോ​ദി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ മൂ​ന്നു​നാ​ലു മാ​സ​മാ​യി സ​മാ​ധാ​ന​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​ണു സം​സ്ഥാ​നം.

പു​തു​വ​ർ​ഷ​ത്തി​ൽ ക്ര​മ​സ​മാ​ധാ​നം ശ​രി​യാ​യ നി​ല​യി​ലാ​കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ. സം​ഭ​വി​ച്ച​തെ​ല്ലാം സം​ഭ​വി​ച്ചു. പ​ഴ​യ തെ​റ്റു​ക​ള്‍ മ​റ​ന്ന് ഒ​രു പു​തി​യ ജീ​വി​തം ആ​രം​ഭി​ക്കേ​ണ്ട​തു​ണ്ട്. ശാ​ന്ത​വും സ​മ്പ​ന്ന​വു​മാ​യ മ​ണി​പ്പു​രി​നാ​യി എ​ല്ലാ​വ​രും ഒ​രു​മ​യോ​ടെ മു​ന്നോ​ട്ടു വ​ര​ണം. മ​ണി​പ്പു​രി​ലെ 35 വം​ശീ​യ​വി​ഭാ​ഗ​ങ്ങ​ളും ഒ​രു​മ​യോ​ടെ ജീ​വി​ക്ക​ണം.” ബി​രേ​ൻ സിം​ഗി​ന്‍റെ വാ​ക്കു​ക​ളു​ടെ വി​ശ്വാ​സ്യ​ത​യു​ടെ പേ​രി​ൽ അ​തി​നെ മു​ഖ​വി​ല​യ്ക്കെ​ടു​ക്കു​ക​യോ ത​ള്ളി​ക്ക​ള​യു​ക​യോ ചെ​യ്യാം.

പ​ക്ഷേ, ത​ള്ളി​ക്ക​ള​യു​ന്ന​വ​ർ​ക്കു മു​ന്നി​ലും സ​മാ​ധാ​ന​ത്തി​ന്‍റെ വ​ഴി​ക​ളി​ല്ലെ​ന്ന​ത് പ്ര​ധാ​ന കാ​ര്യ​മാ​ണ്. മാ​ത്ര​മ​ല്ല, കു​റ്റ​വാ​ളി​ക​ളെ​യും കൊ​ല​യാ​ളി​ക​ളെ​യും സം​ര​ക്ഷി​ക്കു​ക​യും അ​വ​രെ അ​ഴി​ച്ചു​വി​ടു​ക​യും ചെ​യ്യു​ന്ന ഭ​ര​ണാ​ധി​കാ​രി​ക​ളൊ​ന്നും കേ​ന്ദ്ര​ത്തി​ലാ​യാ​ലും സം​സ്ഥാ​ന​ങ്ങ​ളി​ലാ​യാ​ലും ബി​രേ​ൻ സിം​ഗി​നെ​പ്പോ​ലെ ജ​ന​ങ്ങ​ളോ​ടു മാ​പ്പു പ​റ​യു​ന്ന​ത് നാം ​ക​ണ്ടി​ട്ടു​മി​ല്ല.

മെ​യ്തെ​യ് വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രെ പ​ട്ടി​ക​വ​ര്‍​ഗ​ത്തി​ല്‍​പ്പെ​ടു​ത്താ​ന്‍, ഇ​ല്ലാ​ത്ത അ​ധി​കാ​ര​മു​പ​യോ​ഗി​ച്ച് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നോ​ട് നി​ര്‍​ദേ​ശി​ച്ച മ​ണി​പ്പു​ര്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ര്‍​ന്നു​ള്ള പ്ര​ക്ഷോ​ഭ​മാ​ണ് സം​സ്ഥാ​നം ക​ണ്ട ഏ​റ്റ​വും വ​ലി​യ ക​ലാ​പ​മാ​യി മാ​റി​യ​ത്. 2023 മേ​യ് മൂ​ന്നി​നു മ​ണി​പ്പു​രി​ൽ ക​ലാ​പം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​തു മു​ത​ൽ സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി എ​ൻ. ബി​രേ​ൻ സിം​ഗ്.

മെ​യ്തെ​യ് തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളു​ടെ സം​ര​ക്ഷ​ക​നെ​ന്ന ആ​രോ​പ​ണം ശ​രി​വ​യ്ക്കും​വി​ധം അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സം​ഗ​ത്തി​ന്‍റെ ശ​ബ്ദ​രേ​ഖ ക​ഴി​ഞ്ഞ ജൂ​ണി​ൽ പു​റ​ത്തു​വ​രി​ക​യും ചെ​യ്തു. ലോ​കം മു​ഴു​വ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ബി​ജെ​പി​ക്കാ​ര​നാ​യ അ​ദ്ദേ​ഹ​ത്തി​നെ​തി​രേ പാ​ർ​ട്ടി​യോ കേ​ന്ദ്ര​സ​ർ​ക്കാ​രോ ന​ട​പ​ടി​യെ​ടു​ത്തി​ല്ല. എ​ങ്കി​ലും, ഈ ​മാ​പ്പു​പ​റ​ച്ചി​ലി​ന്‍റെ ആ​ത്മാ​ർ​ഥ​ത​യെ​യോ രാ​ഷ്‌​ട്രീ​യ​ത്തെ​യോ അ​ല്ല, സാ​ധ്യ​ത​ക​ളെ​യാ​ണ് വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യ മ​ണി​പ്പു​ർ പ​രി​ഗ​ണി​ക്കേ​ണ്ട​ത്.

മു​ഖ്യ​മ​ന്ത്രി​യെ​പ്പോ​ലെ പ്ര​ധാ​ന​മ​ന്ത്രി​യും മാ​പ്പു പ​റ​യ​ണ​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ട​ത്. മ​ണി​പ്പു​ർ സ​ന്ദ​ർ​ശി​ക്കാ​ത്ത കു​റ്റ​ക​ര​മാ​യ വി​ട്ടു​നി​ൽ​പ്പ് അ​ദ്ദേ​ഹം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന​തു രാ​ജ്യ​ത്തി​ന്‍റെ​യും മു​ഴു​വ​ൻ സ​മാ​ധാ​ന​കാം​ക്ഷി​ക​ളു​ടെ​യും ആ​ഗ്ര​ഹ​വു​മാ​യി​രു​ന്നു. പ​ക്ഷേ, അ​ത്ത​രം അ​വി​ശ്വ​സ​നീ​യ​മാ​യ രാ​ഷ്‌​ട്രീ​യ നി​ശ​ബ്ദ​ത​യു​ടെ കാ​ര​ണ​മ​ന്വേ​ഷി​ച്ചു​കൊ​ണ്ടി​രു​ന്നാ​ൽ മ​ണി​പ്പു​രി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള വി​ല​പ്പെ​ട്ട സ​മ​യം ന​ഷ്ട​മാ​കും.

‌ത​ന്‍റെ ക്ഷ​മാ​പ​ണം ആ​ത്മാ​ർ​ഥ​മാ​ണെ​ന്നും അ​തി​ൽ രാ​ഷ്‌​ട്രീ​യ​നി​റം ചേ​ർ​ക്ക​രു​തെ​ന്നും ഇ​ന്ന​ലെ ബി​രേ​ൻ സിം​ഗ് വി​ശ​ദീ​ക​ര​ണ​വും ന​ൽ​കി. ത​ന്‍റെ മാ​പ്പ​പേ​ക്ഷ​യി​ലെ ആ​ത്മാ​ർ​ഥ​ത ചോ​ദ്യം ചെ​യ്യ​പ്പെ​ടു​മെ​ന്ന് അ​ദ്ദേ​ഹ​ത്തി​നു​മ​റി​യാം. ഇ​ന്ന​ല​ത്തെ വാ​ക്കു​ക​ൾ​കൊ​ണ്ട​ല്ല, നാ​ള​ത്തെ പ്ര​വൃ​ത്തി​കൊ​ണ്ടാ​ണ് അ​തു തെ​ളി​യി​ക്കേ​ണ്ട​തെ​ന്ന് അ​ദ്ദേ​ഹം തി​രി​ച്ച​റി​യ​ട്ടെ.

പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ‍ആ​ത്മാ​ർ​ഥ​ത​യെ ചോ​ദ്യം ചെ​യ്തും, ത​ങ്ങ​ളാ​ണു ശ​രി​യെ​ന്നു സ്ഥാ​പി​ക്കാ​ൻ ശ്ര​മി​ച്ചും, മു​ഖ്യ​മ​ന്ത്രി​ത​ന്നെ സ്വ​ന്തം മാ​പ്പ​പേ​ക്ഷ​യു​ടെ വി​ല കെ​ടു​ത്ത​രു​ത്. ഈ ​രാ​ജ്യ​ത്തി​ന്‍റെ വം​ശീ​യ-​വ​ർ​ഗീ​യ ക​ലാ​പ​ച​രി​ത്ര​ത്ത​ക്കു​റി​ച്ച് നി​ങ്ങ​ൾ ജ​ന​ങ്ങ​ളെ പ​ഠി​പ്പി​ക്കേ​ണ്ട​തി​ല്ല. മ​ണി​പ്പു​ർ ക​ലാ​പം അ​വ​സാ​നി​പ്പി​ച്ച് നി​ങ്ങ​ൾ ച​രി​ത്രം തി​രു​ത്തി​യെ​ഴു​തി​യാ​ൽ മ​തി.

രാ​ഷ്‌​ട്രീ​യം അ​നു​വ​ദി​ക്കു​മോ​യെ​ന്ന​റി​യി​ല്ല; പ​ക്ഷേ, ജ​ന​ങ്ങ​ൾ​ക്ക് സ​മാ​ധാ​നം വേ​ണം. കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ​യും പ​രി​ക്കേ​റ്റ​വ​രു​ടെ​യും അ​പ​മാ​നി​ക്ക​പ്പെ​ട്ട സ്ത്രീ​ക​ളു​ടെ​യും പ​ലാ​യ​നം ചെ​യ്ത​വ​രു​ടെ​യും ത​ക​ർ​ക്ക​പ്പെ​ട്ട വീ​ടു​ക​ളു​ടെ​യും ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ​യും ക​ണ​ക്കെ​ടു​ത്ത് അ​തു സാ​ധ്യ​മ​ല്ല. അ​വ​യെ അം​ഗീ​ക​രി​ക്കു​ക​യും ച​രി​ത്ര​ത്തി​നും നി​യ​മ​സം​വി​ധാ​ന​ത്തി​നും വി​ട്ടു​കൊ​ടു​ക്കു​ക​യും ചെ​യ്യു​ക.

സ​മാ​ന​മാ​യ ക​റു​ത്ത ദി​ന​ങ്ങ​ളി​ലൂ​ടെ നി​ങ്ങ​ളു​ടെ അ​വ​ശേ​ഷി​ക്കു​ന്ന മ​ക്ക​ളും ക​ട​ന്നു​പോ​കാ​തി​രി​ക്കാ​ൻ ബി​രേ​ൻ സിം​ഗി​നു മാ​പ്പു കൊ​ടു​ക്കു​ക; വേ​ദ​ന​യോ​ടെ​യാ​ണെ​ങ്കി​ലും. പു​റ​ത്തേ​ക്കു വ​ഴി​ക​ളൊ​ന്നു​മി​ല്ലെ​ങ്കി​ൽ പു​തി​യ​തൊ​ന്ന് വെ​ട്ടി​ത്തെ​ളി​ക്കു​ക​യേ നി​വൃ​ത്തി​യു​ള്ളൂ. ഭ​ര​ണ​പ​ക്ഷ​വും പ്ര​തി​പ​ക്ഷ​വും സ​ങ്കു​ചി​ത രാ​ഷ്‌​ട്രീ​യം അ​വ​സാ​നി​പ്പി​ക്ക​ണം. മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രും ബു​ദ്ധി​ജീ​വി​ക​ളും എ​ഴു​ത്തു​കാ​രും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യ​ണം.

മ​ണി​പ്പു​രി​ക​ൾ ആ​യു​ധം താ​ഴെ വ​യ്ക്ക​ണം. നി​ങ്ങ​ൾ ഹി​ന്ദു​വോ ക്രി​സ്ത്യാ​നി​യോ മു​സ്‌​ലി​മോ മെ​യ്തെ​യി​യോ കു​ക്കി​യോ എ​ന്ന​ത് നി​ങ്ങ​ളു​ടെ ആ​ത്മാ​വി​ൽ മ​റ്റൊ​രാ​ൾ എ​ഴു​തി​യ തി​രി​ച്ച​റി​യ​ൽ രേ​ഖ​യോ അ​തു​ണ്ടാ​ക്കി​യ സ്വ​ത്വ​ബോ​ധ​മോ ആ​കാം. ചോ​ര​യു​ടെ നി​റ​ത്തെ​യോ വി​ശ​പ്പി​ന്‍റെ ശ​മ​ന​മാ​ർ​ഗ​ങ്ങ​ളെ​യോ സ്വ​സ്ഥ​മാ​യി ഉ​റ​ങ്ങാ​നു​ള്ള ജൈ​വി​ക ആ​വ​ശ്യ​ത്തെ​യോ മാ​നു​ഷി​ക​ദാ​ഹ​ങ്ങ​ളെ​യോ സ്വാ​ധീ​നി​ക്കാ​ൻ അ​തി​നൊ​ന്നും ക​ഴി​യി​ല്ല.

കാ​ര​ണം, നാം ​അ​ടി​സ്ഥാ​ന​പ​ര​മാ​യി മ​നു​ഷ്യ​വം​ശ​ത്തി​ലെ കോ​ടാ​നു​കോ​ടി നാ​ന്പു​ക​ളി​ൽ ഒ​ന്നു മാ​ത്ര​മാ​ണ്. എ​ന്നി​ട്ടും ന​മ്മു​ടെ വം​ശ​ത്തി​ന് എ​ന്തെ​ങ്കി​ലും മേ​ന്മ അ​ധി​ക​മു​ണ്ടെ​ന്നു പ​റ​യു​ന്ന​ത് ന​മു​ക്കു​മേ​ൽ കെ​ട്ടി​യേ​ൽ​പ്പി​ച്ച നു​ണ​ക​ളെ നാം ​ഇ​പ്പോ​ഴും വി​ശ്വ​സി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നാ​ൽ മാ​ത്ര​മാ​ണ്. സാ​ഹോ​ദ​ര്യ​ത്തെ ജ​നം പു​ൽ​കി​യാ​ൽ നി​ർ​വി​കാ​ര രാ​ഷ്‌​ട്രീ​യ​ത്തി​നും ഭ​ര​ണ​കൂ​ട പി​ന്ത​ണ​യു​ള്ള തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ൾ​ക്കും വി​ജ​യി​ക്കാ​നാ​കി​ല്ല.

സ​ക​ല​തും ന​ഷ്ട​പ്പെ​ട്ട മ​ണി​പ്പു​രി​ലെ മ​നു​ഷ്യ​രേ, നി​ങ്ങ​ൾ​ക്കു സ​മാ​ധാ​നം വീ​ണ്ടെ​ടു​ക്കാ​നാ​യാ​ൽ പി​ന്നെ ലോ​ക​ത്തൊ​രി​ട​ത്തും സ​മാ​ധാ​നം അ​സാ​ധ്യ​മ​ല്ല. അ​പ്പോ​ൾ റ​ഷ്യ​യി​ലും യു​ക്രെ​യ്നി​ലും ഗാ​സ​യി​ലും ജ​റു​സ​ലേ​മി​ലും സി​റി​യ​യി​ലു​മു​ള്ള​വ​ർ എ​വി​ടെ​യാ​ണ് മ​ണി​പ്പു​ർ എ​ന്ന് പ്ര​തീ​ക്ഷ​യോ​ടെ തി​ര​ക്കും. നി​ങ്ങ​ൾ ഇ​ന്ത്യ​യു​ടെ മാ​ത്ര​മ​ല്ല, ആ​ധു​നി​ക​ലോ​ക​ത്തി​ന്‍റെ ര​ത്ന​മാ​യി മാ​റും.

യു​ദ്ധ​ത​ന്ത്ര​ങ്ങ​ള​ല്ല, സ്നേ​ഹ​മ​ന്ത്ര​ങ്ങ​ളാ​ണ് ഇ​നി​യാ​വ​ശ്യം. അ​തു സാ​ധ്യ​മാ​ണെ​ന്ന് അ​ടു​ത്തി​രി​ക്കു​ന്ന​വ​രെ ഓ​ർ​മി​പ്പി​ക്കാ​ൻ മ​ണി​പ്പു​രി​ക​ൾ​ക്കു മാ​ത്ര​മ​ല്ല, എ​ല്ലാ പൗ​ര​ന്മാ​ർ​ക്കും ബാ​ധ്യ​ത​യു​ണ്ട്. സ​മാ​ധാ​നം കേ​വ​ലം ആ​ശം​സ​യ​ല്ല.