അം​ബേ​ദ്ക​റെ ബ​ഹു​മാ​നി​ക്കാ​ൻ താ​ര​ത​മ്യേ​ന എ​ളു​പ്പ​മാ​ണ്. ദ​ളി​ത​രെ ബ​ഹു​മാ​നി​ക്കാ​നും അം​ഗീ​ക​രി​ക്കാ​നു​മാ​ണ് വി​ഷ​മം. ഒ​ന്ന് പ്ര​സം​ഗ​വും മ​റ്റൊ​ന്ന് പ്ര​വൃ​ത്തി​യു​മാ​ണ​ല്ലോ.

എ​ന്തി​ന്‍റെ പേ​രി​ലാ​യാ​ലും അം​ബേ​ദ്ക​ർ വീ​ണ്ടും വീ​ണ്ടും ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​തു ന​ല്ല​താ​ണ്. സ​മാ​ന്ത​ര​മാ​യി, ദ​ളി​ത് ജ​ന​കോ​ടി​ക​ളു​ടെ പ​രി​താ​പ​ക​ര​മാ​യ സാ​ന്പ​ത്തി​ക​സ്ഥി​തി​യെ​യും അ​ടി​ച്ചേ​ൽ​പ്പി​ക്ക​പ്പെ​ട്ട പി​ന്നാ​ക്കാ​വ​സ്ഥ​യെ​യും വേ​ര​റ​ക്കേ​ണ്ട സ​വ​ർ​ണ​ബോ​ധ​ത്തെ​യും ഓ​ർ​മി​പ്പി​ക്കാ​നും തി​രു​ത്താ​നും പ്രേ​രി​പ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ. “അം​ബേ​ദ്ക​ർ, അം​ബേ​ദ്ക​ർ, അം​ബേ​ദ്ക​ർ...” എ​ന്ന് രാ​ജ്യം പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന​തി​ൽ ആ​രും അ​സ​ഹി​ഷ്ണു​ത കാ​ണി​ക്കേ​ണ്ട​തി​ല്ല. “ദ​ളി​ത​ർ, ദ​ളി​ത​ർ, ദ​ളി​ത​ർ” എ​ന്ന് ഓ​ർ​മി​പ്പി​ക്കാ​ൻ അ​തി​നോ​ളം പോ​ന്ന മ​റ്റൊ​രു നാ​മ​വു​മി​ല്ല.

ഭ​ര​ണ​ഘ​ട​നാ ശി​ല്പി ഭാ​ര​ത​ര​ത്ന ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​റെ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​അ​വ​ഹേ​ളി​ച്ചെ​ന്ന ആ​രോ​പ​ണ​മാ​ണ് കോ​ളി​ള​ക്ക​മാ​യ​ത്. അം​ബേ​ദ്ക​റു​ടെ പേ​രു പ​റ​യു​ന്ന​ത് ഫാ​ഷ​നാ​യി മാ​റി​യെ​ന്നും, അം​ബേ​ദ്ക​ര്‍ എ​ന്ന​തി​നു പ​ക​രം ദൈ​വ​ത്തെ അ​ത്ര​യും ത​വ​ണ വി​ളി​ച്ചി​രു​ന്നെ​ങ്കി​ൽ കോ​ണ്‍​ഗ്ര​സു​കാ​ര്‍​ക്ക് സ്വ​ര്‍​ഗ​ത്തി​ല്‍ പോ​കാ​മാ​യി​രു​ന്നു എ​ന്ന രീ​തി​യി​ലാ​ണ് അ​മി​ത് ഷാ​യു​ടെ പ​രാ​മ​ര്‍​ശം.

അം​ബേ​ദ്ക​റെ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​വ​ഹേ​ളി​ച്ചു എ​ന്നാ​രോ​പി​ച്ച് കോ​ൺ​ഗ്ര​സും പ്ര​തി​പ​ക്ഷ​വും ഇ​തി​നെ​തി​രേ രം​ഗ​ത്തെ​ത്തി. അ​മി​ത് ഷാ​യു​ടെ പ​രാ​മ​ർ​ശം മ​നു​സ്മൃ​തി​യു​ടെ ചി​ന്താ​ഗ​തി പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണെ​ന്നും രാ​ജ്യ​ത്തോ​ടു മാ​പ്പ് പ​റ​യ​ണ​മെ​ന്നും, രാ​ജി​വ​ച്ചി​ല്ലെ​ങ്കി​ൽ പ്ര​ധാ​ന​മ​ന്ത്രി അ​ദ്ദേ​ഹ​ത്തെ പു​റ​ത്താ​ക്ക​ണ​മെ​ന്നു​മാ​ണ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ, ത​ന്‍റെ പ്ര​സം​ഗ​ത്തെ കോ​ൺ​ഗ്ര​സ് വ​ള​ച്ചൊ​ടി​ച്ചെ​ന്നാ​യി​രു​ന്നു അ​മി​ത് ഷാ ​പ്ര​തി​ക​രി​ച്ച​ത്. കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ൽ ഇ​ല്ലാ​തി​രു​ന്ന​പ്പോ​ഴാ​ണ് അം​ബേ​ദ്ക​ർ​ക്കു ഭാ​ര​ത​ര​ത്ന ന​ൽ​കി​യ​തെ​ന്നും അ​വ​ർ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​മ​ക​ൾ സ്ഥാ​പി​ച്ചി​ല്ലെ​ന്നും ബി​ജെ​പി അ​ഞ്ചു പ്ര​തി​മ​ക​ൾ സ്ഥാ​പി​ച്ചെ​ന്നും അം​ബേ​ദ്ക​റോ​ടു​ള്ള ബ​ഹു​മാ​ന​സൂ​ച​ക​മാ​യി ഭ​ര​ണ​ഘ​ട​നാ ദി​നം ആ​ച​രി​ക്കാ​ൻ ആ​രം​ഭി​ച്ച​ത് മോ​ദി​യാ​ണെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു.

അം​ബേ​ദ്ക​റെ ര​ണ്ടു ത​വ​ണ കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യെ​ന്നും നെ​ഹ്റു അ​വ​ഹേ​ളി​ച്ചെ​ന്നും പാ​ർ​ല​മെ​ന്‍റി​ൽ അം​ബേ​ദ്ക​റു​ടെ ഫോ​ട്ടോ വ​യ്ക്കു​ന്ന​തി​ന് സ്ഥ​ലം നി​ഷേ​ധി​ച്ചെ​ന്നും​കൂ​ടി മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു. പ​ക്ഷെ പ്ര​തി​ഷേ​ധം കെ​ട്ട​ട​ങ്ങി​യി​ട്ടി​ല്ല. ഇ​വി​ടെ ഏ​താ​നും കാ​ര്യ​ങ്ങ​ൾ പ​റ​യേ​ണ്ട​തു​ണ്ട്.

ഒ​ന്ന്, ആ​ഭ്യ​ന്ത​ര​മ​ന്ത്രി തെ​റ്റി​ദ്ധ​രി​ച്ചെ​ന്നു തോ​ന്നു​ന്നു. സ്വ​ർ​ഗ​ത്തി​ൽ പോ​കാ​ന​ല്ല ആ​രും അം​ബേ​ദ്ക​റു​ടെ പേ​രും വാ​ക്കു​ക​ളും ആ​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്; അ​ത് ഈ ​രാ​ജ്യ​ത്തെ ദ​ളി​ത​ർ​ക്കു ഭൂ​മി​യി​ൽ മ​നു​ഷ്യ​രെ​പ്പോ​ലെ ജീ​വി​ക്കാ​ൻ മാ​ത്ര​മാ​ണ്. അ​തു​പോ​ലെ, അം​ബേ​ദ്ക​റു​ടെ പേ​രു പ​റ​യു​ന്ന​ത് ഫാ​ഷ​നാ​കു​ന്ന​ത് മാ​റ്റ​ത്തി​ന്‍റെ ല​ക്ഷ​ണ​മാ​കാം. ജാ​തി-​വ​ർ​ഗ-​വ​ർ​ണ വ്യ​ത്യാ​സ​മി​ല്ലാ​ത്ത, വി​ദ്യാ​ഭ്യാ​സ​ത്തി​ലും സ​ന്പ​ത്തി​ലും അ​ന്ത​സി​ലും തു​ല്യ​ത​യു​ടെ ഭൂ​മി​യി​ലേ​ക്കു​ള്ള മാ​റ്റം.

അ​ത് അം​ബേ​ദ്ക​ർ​ക്കു ന​ൽ​കി​യി​ട്ടു​ള്ള പു​ര​സ്കാ​ര​ങ്ങ​ളെ​ക്കാ​ളും, രാ​ജ്യ​ത്ത് സ്ഥാ​പി​ക്ക​പ്പെ​ട്ട പ്ര​തി​മ​ക​ളെ​ക്കാ​ളു​മൊ​ക്കെ പ്ര​ധാ​ന​മാ​ണ്. ഭ​ര​ണ​ഘ​ട​ന​യു​ടെ മ​ഹ​ത്താ​യ 75 വ​ർ​ഷ​ത്തെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​യാ​ണ് രാ​ജ്യ​സ​ഭ​യി​ൽ ന​ട​ന്ന​ത്. ച​ർ​ച്ച അം​ബേ​ദ്ക​റി​ൽ​നി​ന്ന് ദ​ളി​ത​രി​ലേ​ക്കു ക​ട​ക്കു​ന്നി​ല്ല. അം​ബേ​ദ്ക​റെ ബ​ഹു​മാ​നി​ക്കാ​നും ബ​ഹു​മാ​നി​ക്കു​ന്നു​വെ​ന്നു വ​രു​ത്താ​നും താ​ര​ത​മ്യേ​ന എ​ളു​പ്പ​മാ​ണ്. ദ​ളി​ത​രെ ബ​ഹു​മാ​നി​ക്കാ​നും അം​ഗീ​ക​രി​ക്കാ​നു​മാ​ണ് വി​ഷ​മം.

ഒ​ന്ന് പ്ര​സം​ഗ​വും മ​റ്റൊ​ന്ന് സ​വ​ർ​ണ​ത​യി​ലൂ​ന്നി​യ പ്ര​വൃ​ത്തി​യു​മാ​ണ്. അ​തു​കൊ​ണ്ടാ​ണ്, സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ​യും ഭ​ര​ണ​ഘ​ട​ന​യു​ടെ​യും 75 ആ​ഘോ​ഷ​വ​ത്സ​ര​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ദ​ളി​ത​രു​ടെ പി​ന്നാ​ക്കാ​വ​സ്ഥ​യി​ൽ കാ​ര്യ​മാ​യ മാ​റ്റ​മു​ണ്ടാ​കാ​ത്ത​ത്. അ​തു​കൊ​ണ്ടാ​ണ്, ഏ​താ​നും അം​ബേ​ദ്ക​ർ പ്ര​തി​മ​ക​ളി​ലും, ദ​ളി​ത​ർ​ക്കും ആ​ദി​വാ​സി​ക​ൾ​ക്കും അ​ധി​കാ​ര​ത്തി​ന്‍റെ ഏ​താ​നും ക​സേ​ര​ക​ൾ ന​ൽ​കു​ന്ന പ്ര​ക​ട​ന​പ​ര​ത​യി​ലും സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര ഇ​ന്ത്യ​യു​ടെ രാ​ഷ്‌​ട്രീ​യം കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്.

അ​തു​കൊ​ണ്ടാ​ണ്, പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ​ങ്ങ​ൾ​ക്കെ​തി​രേ അ​ക്ര​മ​ങ്ങ​ൾ വ​ർ​ഷം​തോ​റും വ​ർ​ധി​ക്കു​ന്ന​താ​യി നാ​ഷ​ണ​ൽ ക്രൈം ​റി​ക്കാ​ർ​ഡ്സ് ബ്യൂ​റോ​യു​ടെ ക​ണ​ക്ക് പു​റ​ത്തു​വ​രു​ന്ന​ത്. അ​തു​കൊ​ണ്ടാ​ണ്, ദ​ളി​ത​രു​ടെ​യും ആ​ദി​വാ​സി​ക​ളു​ടെ​യും യ​ഥാ​ർ​ഥ സ്ഥി​തി​യ​റി​യാ​ൻ സെ​ൻ​സ​സ് ന​ട​ത്തി​ല്ലെ​ന്ന് ഭ​രി​ക്കു​ന്ന​വ​ർ വാ​ശി​പി​ടി​ക്കു​ന്ന​ത്. ദ​ളി​ത​രെ ര​ക്ഷ​പ്പെ​ടാ​ൻ അ​നു​വ​ദി​ക്കാ​ത്ത ഈ ​രാ​ഷ്‌​ട്രീ​യ​ത്തി​ൽ ബി​ജെ​പി​ക്കു വ​ലി​യ പ​ങ്കു​ണ്ടെ​ങ്കി​ലും അ​തു ബി​ജെ​പി​യു​ടേ​തു മാ​ത്ര​മ​ല്ല.

ആ​യി​രു​ന്നെ​ങ്കി​ൽ, അ​സ്പൃ​ശ്യ​ത​യു​ടെ തു​രു​ത്തു​ക​ൾ ഏ​റെ നി​ല​വി​ലു​ള്ള ഈ ​രാ​ജ്യം ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം ഭ​രി​ച്ച​ത് കോ​ൺ​ഗ്ര​സ് ആ​യി​രു​ന്നി​ല്ലേ എ​ന്ന് ഓ​ർ​മി​പ്പി​ക്കേ​ണ്ടി​വ​രും. ഇ​പ്പോ​ഴ​ത്തെ നി​ല​യും പ​രി​ശോ​ധി​ക്കൂ. കോ​ൺ​ഗ്ര​സും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സും ഇ​ട​തു​പ​ക്ഷ​വും ആം ​ആ​ദ്മി പാ​ർ​ട്ടി​യും സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യും നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സു​മൊ​ക്കെ ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലും ദ​ളി​ത​ർ​ക്ക് അ​ധി​കാ​ര​വും സ​ന്പ​ത്തും അ​ന്ത​സും വാ​ഹ​ന​ങ്ങ​ളും ന​ല്ല വ​സ്ത്ര​വും വ​ഴി​യും കി​ണ​റു​ക​ളു​മെ​ല്ലാം വി​ല​ക്ക​പ്പെ​ടു​ന്നു​ണ്ട്.

അ​ട്ട​പ്പാ​ടി​യി​ലെ മ​ധു, വ​യ​നാ​ട്ടി​ലെ വി​ശ്വ​നാ​ഥ​ൻ, മാ​ന​ന്ത​വാ​ടി​യി​ലെ മാ​ത​ൻ, ചു​ണ്ട​മ്മ... എ​ല്ലാ​വ​രും കേ​ര​ള​ത്തി​ലാ​യി​രു​ന്നു. ഗാ​ന്ധി​ജി​യെ​യും നെ​ഹ്റു​വി​നെ​യും കോ​ൺ​ഗ്ര​സി​നെ​യും വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ വി​മ​ർ​ശി​ച്ചി​രു​ന്ന അം​ബേ​ദ്ക​റെ ഭ​ര​ണ​ഘ​ട​നാ​നി​ർ​മാ​ണ സ​മി​തി​യു​ടെ ഡ്രാ​ഫ്റ്റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യി നി​യ​മി​ച്ച കോ​ൺ​ഗ്ര​സി​ന്‍റെ മ​ഹ​ത്താ​യ രാ​ഷ്‌​ട്രീ​യ പ്ര​ബു​ദ്ധ​ത​യെ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ന്നി​ല്ല. പ​ക്ഷേ, ആ ​പു​രോ​ഗ​തി അ​തേ വേ​ഗ​ത്തി​ൽ മു​ന്നോ​ട്ടു പോ​യി​ല്ല.

രാ​ജ്യ​ത്തി​ന്‍റെ പൊ​തു​വാ​യ സ​വ​ർ​ണ മ​നോ​ഭാ​വം തി​രു​ത്തു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ഓ​രോ പാ​ർ​ട്ടി​യും അ​തി​ന്‍റെ സ​വ​ർ​ണ മ​നോ​ഭാ​വം മാ​റ്റാ​ൻ പ​റ്റു​മോ​യെ​ന്നു ശ്ര​മി​ച്ചു​നോ​ക്കൂ. അ​തി​നു​മു​ന്പ് നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ ഓ​രോ​രു​ത്ത​രും വ്യ​ക്തി​പ​ര​മാ​യും ത​ങ്ങ​ളു​ടെ നി​ല​പാ​ട് നി​രീ​ക്ഷി​ക്ക​ട്ടെ. അ​പ്പോ​ഴ​റി​യാം കാ​ര്യ​ങ്ങ​ളു​ടെ കി​ട​പ്പ്.

രാ​ജ്യ​സ​ഭ​യി​ൽ തു​ട​ങ്ങി​യ ച​ർ​ച്ച​ക​ൾ തു​ട​ര​ട്ടെ, അം​ബേ​ദ്ക​റോ​ടു​ള്ള ബ​ഹു​മാ​ന​ത്തി​ന്‍റെ വോ​ട്ടു​രാ​ഷ്‌​ട്രീ​യം ക​ട​ന്ന്, ദ​ളി​ത് യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​വോ​ളം. അ​ല്ലെ​ങ്കി​ൽ, സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ​യും ഭ​ര​ണ​ഘ​ട​ന​യു​ടെ​യും 100-ാം വാ​ർ​ഷി​ക​ത്തി​ലും അ​സ​മ​ത്വ​ത്തി​ന്‍റെ ഇ​ന്ത്യ, ദ​ളി​ത​രു​ടെ ശി​ര​സ് ച​വി​ട്ടി​ത്താ​ഴ്ത്തി അം​ബേ​ദ്ക​റെ "ബ​ഹു​മാ​നി​ച്ചു’​കൊ​ണ്ടേ​യി​രി​ക്കും.