ന​മ്മു​ടെ രാ​ജ്യ​ത്ത് ബു​ൾ​ഡോ​സ​റു​ക​ളെ പ്ര​തി​കാ​ര​ത്തി​ന്‍റെ പ്ര​തീ​ക​മാ​ക്കി​യി​ട്ട് ഏ​താ​നും വ​ർ​ഷ​ങ്ങ​ളേ ആ​യി​ട്ടു​ള്ളൂ. അ​തു ചെ​യ്ത​തു സ​ർ​ക്കാ​രു​ക​ളാ​ണ് എ​ന്ന​താ​ണ് കൂ​ടു​ത​ൽ ഭ​യാ​ന​കം. വീ​ടു​ക​ൾ ഇ​ടി​ച്ചു​നി​ര​ത്തി​യ​ത് ബി​ജെ​പി സ​ർ​ക്കാ​രു​ക​ളാ​ണെ​ന്നും ത​ക​ർ​ക്ക​പ്പെ​ട്ട​തി​ലേ​റെ​യും മു​സ്‌​ലിം​ക​ളു​ടേ​താ​ണെ​ന്ന​തും യാ​ദൃ​ച്ഛി​ക​മ​ല്ല.

മു​ന്ന​റി​യി​പ്പു​ക​ളെ​ല്ലാം അ​വ​ഗ​ണി​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ്, ഭ​ര​ണ​കൂ​ടം കോ​ട​തി​യാ​കേ​ണ്ടെ​ന്നു സു​പ്രീം​കോ​ട​തി​ക്കു പ​റ​യേ​ണ്ടി​വ​ന്ന​ത്. ഭ​ര​ണ​കൂ​ടം കോ​ട​തി​യാ​കാ​ൻ ശ്ര​മി​ക്കു​ന്ന​ത്, ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ​യ​ല്ല, ഏ​കാ​ധി​പ​ത്യ​ത്തി​ന്‍റെ​യോ മ​ത​ഭ​ര​ണ​ത്തി​ന്‍റെ​യോ ല​ക്ഷ​ണ​മാ​ണ്.

എ​ന്നി​ട്ടും ഇ​ന്ത്യ​യി​ൽ അ​തു സം​ഭ​വി​ക്കു​ന്നു. അ​തി​ന്‍റെ ഫ​ല​മാ​ണ്, ബി​ജെ​പി സ​ർ​ക്കാ​രു​ക​ൾ ഉ​ത്ത​രേ​ന്ത്യ​യി​ൽ കു​റ്റാ​രോ​പി​ത​രു​ടെ വീ​ടു​ക​ൾ ഇ​ടി​ച്ചു​നി​ര​ത്തു​ന്ന​തും മു​ന​ന്പ​ത്തെ ജ​ന​ങ്ങ​ൾ കൈ​യേ​റ്റ​ക്കാ​ർ അ​ല്ലാ​തി​രു​ന്നി​ട്ടും മ​ത​മൗ​ലി​ക​വാ​ദം ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന നി​യ​മ​ങ്ങ​ളി​ലൂ​ടെ ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന സ്വ​ന്തം വീ​ടും പ​റ​ന്പും സം​ര​ക്ഷി​ക്കാ​ൻ സ​മ​രം ചെ​യ്യേ​ണ്ടി​വ​രു​ന്ന​തും.

സ​ർ​ക്കാ​രു​ക​ളു​ടെ മ​ത​താ​ത്പ​ര്യ ബു​ൾ​ഡോ​സ​റു​ക​ളും മ​ത​പ്രീ​ണ​ന​ത്തി​നു​വേ​ണ്ടി ത​യാ​റാ​ക്കി​യ വ​ഖ​ഫ് പോ​ലു​ള്ള നി​യ​മ​ങ്ങ​ളി​ലെ ബു​ൾ​ഡോ​സ​ർ വ​കു​പ്പു​ക​ളും മ​തേ​ത​ര രാ​ജ്യ​ത്തി​ന് അ​പ​മാ​ന​മാ​യി​രി​ക്കു​ന്നു.

കു​റ്റാ​രോ​പി​ത​രു​ടെ വീ​ട് ഇ​ടി​ച്ചു​നി​ര​ത്തു​ന്ന ചി​ല സം​സ്ഥാ​ന​ങ്ങ​ളു​ടെ ബു​ൾ​ഡോ​സ​ർ ന​ട​പ​ടി നി​യ​മ​വി​രു​ദ്ധ​വും ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​വു​മാ​ണെ​ന്നാ​ണ് സു​പ്രീം​കോ​ട​തി ബു​ധ​നാ​ഴ്ച നി​രീ​ക്ഷി​ച്ച​ത്. നി​യ​മ​വി​രു​ദ്ധ​മാ​യ നി​ർ​മി​തി​ക​ൾ പൊ​ളി​ച്ചു​മാ​റ്റു​ന്ന​തി​ന് മു​ൻ​കൂ​ർ നോ​ട്ടീ​സ് ന​ല്കു​ന്ന​ത​ട​ക്ക​മു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ പാ​ലി​ക്ക​ണ​മെ​ന്നു വ്യ​ക്ത​മാ​ക്കി​യ കോ​ട​തി ജു​ഡീ​ഷ​റി​യു​ടെ ചു​മ​ത​ല​ക​ൾ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്നു മു​ന്ന​റി​യി​പ്പും ന​ൽ​കി.

ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ ബു​ൾ​ഡോ​സ​ർ രാ​ജ് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​ക​ളി​ൽ ജ​സ്റ്റീ​സു​മാ​രാ​യ ബി.​ആ​ർ. ഗ​വാ​യ്, കെ.​വി. വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് വി​ധി പ​റ​ഞ്ഞ​ത്. അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ പൊ​ളി​ക്കു​ന്ന​ത​ട​ക്കം എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളും പാ​ലി​ക്കേ​ണ്ട മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും കോ​ട​തി പു​റ​പ്പെ​ടു​വി​ച്ചു.

ഭ​ര​ണ​ഘ​ട​നാ അ​നു​ച്ഛേ​ദം 142 പ്ര​കാ​രം പ്ര​ത്യേ​ക അ​ധി​കാ​ര​മു​പ​യോ​ഗി​ച്ചാ​ണ് കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. ഏ​റെ​നാ​ളാ​യി രാ​ജ്യ​ത്തെ ബി​ജെ​പി സ​ർ​ക്കാ​രു​ക​ൾ ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​ത്തി​നു ത​ട​യി​ടാ​ൻ വി​ധി സ​ഹാ​യ​ക​ര​മാ​കു​മെ​ന്നു ക​രു​താം.

വ്യാ​ജ ഏ​റ്റു​മു​ട്ട​ലി​ന്‍റെ​യും അ​ന​ധി​കൃ​ത നി​ർ​മാ​ണ​ത്തി​ന്‍റെ​യും പു​ക​മ​റ​യി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണെ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ നി​ല​നി​ൽ​ക്കെ​യാ​ണ് സു​പ്രീം​കോ​ട​തി വി​ധി. കു​റ്റാ​രോ​പി​ത​രെ കു​റ്റ​ക്കാ​രെ​ന്നു ക​ണ​ക്കാ​ക്കി ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​തും കു​റ്റ​ക്കാ​രു​ടെ മ​തം അ​ക്കാ​ര്യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​കു​ന്ന​തും ത​ട​യാ​ൻ പ്ര​തി​പ​ക്ഷ​ത്തി​നോ പൊ​തു​ജ​ന​ത്തി​നോ സാ​ധ്യ​മ​ല്ലാ​തി​രി​ക്കെ കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ ച​രി​ത്ര​പ​ര​മാ​ണ്.

ഒ​രു വ്യ​ക്തി കു​റ്റാ​രോ​പി​ത​നാ​യ​തു​കൊ​ണ്ടു മാ​ത്രം അ​യാ​ളു​ടെ വീ​ട് പൊ​ളി​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണ്. ഒ​രാ​ൾ കു​റ്റ​ക്കാ​ര​നാ​ണോ എ​ന്നു നി​ശ്ച​യി​ക്കു​ന്ന​ത് ഭ​ര​ണ​നി​ർ​വാ​ഹ​ക​ര​ല്ല, നി​യ​മ​സം​വി​ധാ​ന​മാ​ണ്. ഇ​ത്ത​രം ന​ട​പ​ടി​ക​ൾ ഭ​ര​ണ​ഘ​ട​ന​യു​ടെ അ​നു​ച്ഛേ​ദം 21 പ്ര​കാ​രം വ്യ​ക്തി​ക​ളു​ടെ മൗ​ലി​കാ​വ​കാ​ശ​ത്തെ ബാ​ധി​ക്കു​മെ​ന്നും കു​റ്റാ​രോ​പി​ത​നാ​യ വ്യ​ക്തി​യു​ടെ കു​ടും​ബ​ത്തി​നെ​തി​രേ​യു​ള്ള കൂ​ട്ടാ​യ ശി​ക്ഷ​യാ​യി മാ​റു​മെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

ഭ​ര​ണ​കൂ​ട​വി​ധേ​യ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​മി​താ​വേ​ശ​ത്തി​നും കോ​ട​തി ത​ട​യി​ട്ടു. അ​ന​ധി​കൃ​ത നി​ർ​മി​തി​ക​ൾ പൊ​ളി​ക്കാ​ൻ സ​ർ​ക്കാ​രു​ക​ൾ​ക്ക് അ​ധി​കാ​ര​മു​ണ്ട്. പ​ക്ഷേ, അ​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ പൊ​ളി​ച്ചു​നീ​ക്ക​ൽ ന​ട​ത്തി​യാ​ൽ ഉ​ത്ത​ര​വാ​ദി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന് ബാ​ധ്യ​സ്ഥ​രാ​യി​രി​ക്കും. ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​നു പു​റ​മേ പൊ​ളി​ച്ച വ​സ്തു സ്വ​ന്തം ചെ​ല​വി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ പു​ന​ർ​നി​ർ​മി​ച്ചു ന​ൽ​ക​ണ​മെ​ന്നും വി​ധി​യി​ൽ വ്യ​ക്ത​മാ​ക്കി.

വീ​ടെ​ന്ന സു​ര​ക്ഷി​ത​ത്വം മൗ​ലി​കാ​വ​കാ​ശ​മാ​ണ്. അ​തു ത​ക​ർ​ക്കു​ന്ന​ത് മ​ര​വി​പ്പി​ക്കു​ന്ന കാ​ഴ്ച​യാ​ണെ​ന്നും, സ്ത്രീ​ക​ളും കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രും ഒ​റ്റ രാ​ത്രി​കൊ​ണ്ട് തെ​രു​വി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്ക​പ്പെ​ടു​ന്ന​ത് സ​ന്തോ​ഷ​ക​ര​മാ​യ കാ​ഴ്ച​യ​ല്ലെ​ന്നു​മു​ള്ള കോ​ട​തി​യു​ടെ ഓ​ർ​മ​പ്പെ​ടു​ത്ത​ൽ രാ​ജ്യ​മെ​ങ്ങു​മു​ള്ള മ​നു​ഷ്യാ​വ​കാ​ശ​ലം​ഘ​ന ഇ​ര​ക​ൾ​ക്ക് ആ​ശ്വാ​സ​ക​ര​മാ​ണ്.

ന​ശി​പ്പി​ക്ക​പ്പെ​ടു​ക​യോ ത​ട്ടി​യെ​ടു​ക്ക​പ്പെ​ടു​ക​യോ ചെ​യ്ത വീ​ടു​ക​ൾ​ക്കും പു​ര​യി​ട​ങ്ങ​ൾ​ക്കും പു​റ​ത്തു നി​ൽ​ക്കു​ന്ന​വ​ർ അ​നു​ഭ​വി​ക്കു​ന്ന​ത് ഒ​രേ ദുഃ​ഖ​മാ​ണ്. അ​തി​നു ഡ​ൽ​ഹി​യെ​ന്നോ യു​പി​യെ​ന്നോ രാ​ജ​സ്ഥാ​നെ​ന്നോ കേ​ര​ള​മെ​ന്നോ വ്യ​ത്യാ​സം ക​ൽ​പ്പി​ക്കു​ന്ന​വ​രു​ടെ ഉ​ള്ളി​ലു​ള്ള​താ​ണ് യ​ഥാ​ർ​ഥ വ​ർ​ഗീ​യ​ത.

യു​പി​യി​ലെ ഇ​ര​ക​ൾ​ക്കൊ​പ്പം നി​ൽ​ക്കു​ന്ന​ത് മ​തേ​ത​ര​വും മു​ന​ന്പ​ത്തെ ഇ​ര​ക​ൾ​ക്കൊ​പ്പം നി​ൽ​ക്കു​ന്ന​ത് വ​ർ​ഗീ​യ​വു​മാ​കു​ന്ന ഒ​രു ച​തി ചി​ല​രു​ടെ രാ​ഷ്‌​ട്രീ​യ​ത്തി​ലും ചി​ല മാ​ധ്യ​മ​ങ്ങ​ളി​ലും വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് ഉ​ത്ത​രേ​ന്ത്യ​യി​ലെ ബു​ൾ​ഡോ​സ​റി​നെ ത​ട​യാ​ൻ അ​ച്ചു​നി​ര​ത്തു​ന്ന മാ​ധ്യ​മ​ങ്ങ​ൾ മു​ന​ന്പ​ത്ത് മു​ങ്ങി​ന​ട​ന്ന​ത്. അ​തു​കൊ​ണ്ടാ​ണ് യോ​ഗീ​സ​ർ​ക്കാ​രി​ന്‍റെ പേ​രു​പ​റ​ഞ്ഞ് ബു​ൾ​ഡോ​സ​ർ‌ രാ​ജി​നെ​തി​രേ പ്ര​സം​ഗി​ക്കു​ന്ന ധീ​ര​മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം ‘വ​ഖ​ഫ്’ എ​ന്ന പേ​രു​പോ​ലും പ​റ​യാ​ൻ ഭ​യ​പ്പെ​ടു​ന്ന​ത്.

അ​തു​കൊ​ണ്ടാ​ണ് ഇ​സ്‌​ലാ​മി​ക രാ​ജ്യ​ങ്ങ​ൾ​പോ​ലും ഭ​യ​ക്കു​ന്ന വ​ഖ​ഫ് ഭേ​ദ​ഗ​തി​യെ സം​ര​ക്ഷി​ക്കു​ന്ന പ്ര​മേ​യം വ​ർ​ഗീ​യ​മ​ല്ലാ​താ​കു​ക​യും അ​തി​ന്‍റെ ഇ​ര​ക​ളു​ടെ സ​മ​രം വ​ർ​ഗീ​യ​മാ​കു​ക​യും ചെ​യ്യു​ന്ന​ത്. അ​തു​കൊ​ണ്ടാ​ണ് ചാ​ന​ലു​ക​ളി​ൽ വ​ഖ​ഫ് ബോ​ർ​ഡും ഇ​ട​തു-​വ​ല​തു പാ​ർ​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും വ​ഖ​ഫ് നി​യ​മം സം​ര​ക്ഷി​ക്കാ​ൻ ഒ​റ്റ​ക്കെ​ട്ടാ​യി ശ​ബ്ദി​ക്കു​ന്ന​ത്.

മ​ത​പ​രി​ഗ​ണ​ന​യി​ല്ലാ​തെ ഭ​ര​ണ​ഘ​ട​നാ​വ​കാ​ശ​ങ്ങ​ളെ​യും മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളെ​യും സ​മീ​പി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന സു​പ്രീം​കോ​ട​തി വി​ധി സ്വാ​ഗ​താ​ർ​ഹ​മാ​ണ്. വീ​ടു​ക​ളി​ൽ​നി​ന്നു വ​ലി​ച്ചി​ഴ​യ്ക്ക​പ്പെ​ടു​ന്ന​വ​ർ​ക്കു​ള്ള ആ​ശ്വാ​സ​വി​ധി.