കാ​ർ​ഷി​ക വ​രു​മാ​ന​ത്ത​ക​ർ​ച്ച​യു​ടെ​യും വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളു​ടെ​യും പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ന്‍റെ​യും മു​ന​ന്പ​ത്തു നി​ൽ​ക്കു​ന്ന​വ​ർ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ മു​ഖ​ത്തു​നോ​ക്കി കാ​ര്യം പ​റ​യ​ണം.

പ​തി​മൂ​ന്നി​ന് ന​ട​ത്താ​നി​രി​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ ച​ർ​ച്ച​ക​ളെ നി​രീ​ക്ഷി​ച്ചാ​ൽ ദൃ​ശ്യ​മാ​കു​ന്ന​ത് സം​സ്ഥാ​ന രാ​ഷ്‌​ട്രീ​യ​ത്തി​ലെ അ​പ​ച​യ​വും ച​വി​ട്ടി​മെ​തി​ക്ക​പ്പെ​ടു​ന്ന വി​ക​സ​ന സ​ങ്ക​ൽ​പ്പ​ങ്ങ​ളു​മാ​ണ്. കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ​ക്കേ​സും പൂ​രം ക​ല​ക്ക​ലി​ലെ വൈ​രു​ധ്യാ​ത്മ​ക ബാ​ന്ധ​വ​ങ്ങ​ളും പി.​പി. ദി​വ്യ​യു​ടെ പാ​ർ​ട്ടി​സം​ര​ക്ഷ​ണ​വു​മൊ​ക്കെ ഗൗ​ര​വ​മു​ള്ള കാ​ര്യ​ങ്ങ​ൾ ത​ന്നെ​യാ​ണ്.

പ​ക്ഷേ, അ​ത്ത​രം ആ​രോ​പ​ണ പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളി​ൽ മു​ങ്ങി​പ്പോ​കു​ക​യോ മു​ക്കി​ക്ക​ള​യു​ക​യോ ചെ​യ്യു​ന്ന​തു നാ​ടി​ന്‍റെ വി​ക​സ​ന​വും ജ​ന​ക്ഷേ​മ​വു​മാ​ണെ​ങ്കി​ൽ മൂ​ന്നു മ​ണ്ഡ​ല​ങ്ങ​ളെ മൂ​ന്നു രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ ചേ​ർ​ന്ന് ച​തി​ക്കു​ക​യാ​ണെ​ന്നു പ​റ​യേ​ണ്ടി​വ​രും. അ​ങ്ങ​നെ​യ​ല്ലെ​ങ്കി​ൽ, ത​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൽ ജ​ന​ങ്ങ​ൾ​ക്ക് എ​ന്തു ചെ​യ്തു​കൊ​ടു​ക്കു​മെ​ന്നു കൃ​ത്യ​മാ​യി പ​റ​യ​ട്ടെ.

പാ​ല​ക്കാ​ട്, ചേ​ല​ക്ക​ര നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലും പ​രി​ഹ​രി​ക്ക​പ്പെ​ടേ​ണ്ട ദു​രി​ത​ങ്ങ​ൾ ഏ​റെ​യു​ണ്ട്; നി​ര​വ​ധി വി​ക​സ​ന​പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കേ​ണ്ട​തു​മു​ണ്ട്. പൊ​ട്ടി​പ്പൊ​ളി​ഞ്ഞ റോ​ഡു​ക​ൾ, പ​ണി​തു​യ​ർ​ത്തേ​ണ്ട പാ​ല​ങ്ങ​ൾ, ആ​ശു​പ​ത്രി​ക​ളു​ടെ അ​ഭാ​വം, മ​രു​ന്നി​ന്‍റെ ദൗ​ർ​ല​ഭ്യം, യാ​ത്രാ​ദു​രി​ത​ങ്ങ​ൾ, കൃ​ഷി​യും ജ​ന​ജീ​വി​ത​വും അ​സാ​ധ്യ​മാ​ക്കി​യ വ​ന്യ​ജീ​വി​ശ​ല്യം... എ​ന്നി​ങ്ങ​നെ എ​ത്ര​യെ​ത്ര വി​ഷ​യ​ങ്ങ​ളാ​ണ് ഈ ​മ​ണ്ഡ​ല​ങ്ങ​ളു​ടെ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള​ത്.

ഓ​രോ പാ​ർ​ട്ടി​യും അ​വ​രു​ടെ സ്ഥാ​നാ​ർ​ഥി​ക​ളും അ​തേ​ക്കു​റി​ച്ചു​കൂ​ടി പ​റ​യ​ട്ടെ. പ​റ​യു​ന്ന​തെ​ല്ലാം ന​ട​ന്നി​ല്ലെ​ങ്കി​ലും അ​തി​നു ശ്ര​മി​ക്കാ​നെ​ങ്കി​ലും ജ​ന​പ്ര​തി​നി​ധി​ക​ൾ നി​ർ​ബ​ന്ധി​ത​രാ​കു​മ​ല്ലോ. ഇ​ല്ലെ​ങ്കി​ൽ വാ​ക്കു പാ​ലി​ക്കാ​ത്ത​യാ​ളെ അ​ടു​ത്ത​വ​ട്ടം ഒ​ഴി​വാ​ക്കാ​മ​ല്ലോ. തെ​ര​ഞ്ഞെ​ടു​പ്പി​ന് അ​വ​ശേ​ഷി​ക്കു​ന്ന ഏ​താ​നും ദി​വ​സ​ങ്ങ​ൾ​കൊ​ണ്ടു ച​ർ​ച്ച ചെ​യ്തു പ​രി​ഹ​രി​ക്കാ​നാ​കാ​ത്ത കാ​ര്യ​ങ്ങ​ളാ​ണ് കു​ഴ​ൽ​പ്പ​ണ​ക്കേ​സും പൂ​രം ക​ല​ക്ക​ൽ നി​ഗൂ​ഢ​ത​യു​മൊ​ക്കെ. അ​തേ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ പ​ക്ഷേ, വി​ക​സ​ന​ത്തി​ന്‍റെ ചെ​ല​വി​ലാ​ക​രു​ത്.

ഈ ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷ​വും ച​ർ​ച്ച ചെ​യ്യാ​വു​ന്ന ആ ​വി​ഷ​യ​ങ്ങ​ൾ വ​യ​നാ​ടി​നെ​യും പാ​ല​ക്കാ​ടി​നെ​യും ചേ​ല​ക്ക​ര​യെ​യും മാ​ത്രം ബാ​ധി​ക്കു​ന്ന കാ​ര്യ​ങ്ങ​ളു​മ​ല്ല. പാ​ർ​ട്ടി​ക​ൾ സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ണ​യി​ച്ച​തി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ളും സ്ഥാ​നാ​ർ​ഥി​യു​ടെ പാ​ർ​ട്ടി​മാ​റ്റ​വു​മൊ​ക്കെ സൃ​ഷ്ടി​ക്കു​ന്ന ശ​ബ്ദ​കോ​ലാ​ഹ​ല​ങ്ങ​ളി​ൽ ജ​ന​കീ​യ ആ​വ​ശ്യ​ങ്ങ​ൾ മു​ങ്ങി​പ്പോ​ക​രു​ത്.

ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​യ​നാ​ട്ടി​ലും റാ​യ്‌​ബ​റേ​ലി​യി​ലും ജ​യി​ച്ച കോ​ൺ​ഗ്ര​സ്‌ നേ​താ​വ്‌ രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ലെ ലോ​ക്‌​സ​ഭാം​ഗ​ത്വം ഉ​പേ​ക്ഷി​ച്ച​തോ​ടെ​യാ​ണ് അ​വി​ടെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്‌ വേ​ണ്ടി​വ​ന്ന​ത്‌. ചേ​ല​ക്ക​ര എം​എ​ൽ​എ​യും മ​ന്ത്രി​യു​മാ​യി​രു​ന്ന കെ. ​രാ​ധാ​കൃ​ഷ്‌​ണ​ൻ ആ​ല​ത്തൂ​രി​ൽ​നി​ന്നും പാ​ല​ക്കാ​ട്‌ എം​എ​ൽ​എ​യാ​യി​രു​ന്ന ഷാ​ഫി പ​റ​മ്പി​ൽ വ​ട​ക​ര​യി​ൽ​നി​ന്നും ലോ​ക്സ​ഭ​യി​ലേ​ക്കു ജ​യി​ച്ചു.

ഇ​തോ​ടെ​യാ​ണ് ര​ണ്ട്‌ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്. 15 സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 48 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക്‌ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്തു​ന്നു​ണ്ട്. ഏ​താ​ണ്ട് എ​ല്ലാ​യി​ട​ത്തും ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളെ ഒ​ഴി​വാ​ക്കി വി​ഭാ​ഗീ​യ​ത​യും വ​ർ​ഗീ​യ​ത​യു​മൊ​ക്കെ​യാ​ണ് പ്ര​ചാ​ര​ണ വി​ഷ​യ​ങ്ങ​ൾ. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളേ​ക്കാ​ൾ മ​ത​ധ്രു​വീ​ക​ര​ണ​ത്തി​ന് രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ ഊ​ന്ന​ൽ കൊ​ടു​ക്കു​ന്ന​തു രാ​ജ്യം ക​ണ്ടു.

അ​ക്കാ​ര്യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​ത​ന്നെ ദു​ർ​മാ​തൃ​ക​യാ​യി. കാ​ർ​ഷി​ക​രം​ഗ​ത്തെ ത​ക​ർ​ച്ച​യും പ​ട്ടി​ണി വ്യാ​പ​ന​വും തൊ​ഴി​ലി​ല്ലാ​യ്മ​യും ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തി​ന്‍റെ നീ​റു​ന്ന പ്ര​ശ്ന​ങ്ങ​ളെ​യെ​ല്ലാം അ​വ​ഗ​ണി​ച്ചാ​യി​രു​ന്നു വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ൾ. അ​ത്ത​രം ഭ​യാ​ന​ക​വും ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​വു​മാ​യ മാ​തൃ​ക​ക​ളെ മ​റ്റൊ​രു വി​ധ​ത്തി​ൽ ഇ​പ്പോ​ൾ കേ​ര​ള​വും ഏ​റ്റെ​ടു​ക്കു​ക​യാ​ണെ​ന്നു ക​രു​തേ​ണ്ടി​വ​രും പ്ര​ചാ​ര​ണ വി​ഷ​യ​ങ്ങ​ൾ ക​ണ്ടാ​ൽ.

രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ ശ്ര​ദ്ധ മാ​റ്റ​ൽ ത​ന്ത്രം ജ​നം തി​രി​ച്ച​റി​യ​ണം. ത​ങ്ങ​ളു​ടെ മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന ആ​വ​ശ്യ​ങ്ങ​ൾ കൃ​ത്യ​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളോ​ടു പ​റ​യ​ണം. കാ​ർ​ഷി​ക വ​രു​മാ​ന​ത്ത​ക​ർ​ച്ച​യു​ടെ​യും വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളു​ടെ​യും പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ന്‍റെ​യും മു​ന​ന്പ​ത്തു നി​ൽ​ക്കു​ന്ന​വ​ർ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ മു​ഖ​ത്തു​നോ​ക്കി കാ​ര്യം പ​റ​യ​ണം.

ഈ ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​കൊ​ണ്ട് അ​ഴി​മ​തി​യും രാ​ഷ്‌​ട്രീ​യ​ക്കാ​രു​ടെ കൂ​ട്ടു​ക​ച്ച​വ​ട​വും കു​ഴ​ൽ​പ്പ​ണ ഇ​ട​പാ​ടു​ക​ളു​മൊ​ന്നും ഇ​ല്ലാ​താ​ക്കാ​ൻ വോ​ട്ട​ർ​മാ​ർ​ക്കു ക​ഴി​ഞ്ഞെ​ന്നു​വ​രി​ല്ല. പ​ക്ഷേ, ത​ങ്ങ​ളു​ടെ മ​ണ്ഡ​ല​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി ഒ​രു വി​ല​പേ​ശ​ലെ​ങ്കി​ലും സാ​ധി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്തു മാ​ത്രം ല​ഭി​ക്കു​ന്ന സു​വ​ർ​ണാ​വ​സ​രം ക​ള​ഞ്ഞു​കു​ളി​ക്ക​രു​ത്.