നാ​ളെ ദീ​പാ​വ​ലി​യും അ​ടു​ത്ത ഏ​താ​നും മാ​സ​ങ്ങ​ൾ ഉ​ത്സ​വ​ങ്ങ​ളു​ടെ​യും പെ​രു​ന്നാ​ളു​ക​ളു​ടെ​യും ക്രി​സ്മ​സ്, പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളു​ടെ​യു​മൊ​ക്കെ സ​മ​യ​വു​മാ​ണ്. വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ങ്ങ​ൾ​ക്ക് ഏ​റെ സാ​ധ്യ​ത​യു​ണ്ട്. നീ​ലേ​ശ്വ​രം മു​ന്ന​റി​യി​പ്പാ​ണ്; കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണ​ങ്ങ​ളെ പു​ച്ഛി​ച്ചു ത​ള്ള​രു​ത്.

ആ​ഹ്ലാ​ദ​ത്തി​ന്‍റെ വ​ർ​ണ-​ശ​ബ്ദ വി​സ്മ​യ​ങ്ങ​ൾ​ക്കു​ള്ളി​ൽ മ​ര​ണ​സാ​ധ്യ​ത​ക​ൾ ഒ​ളി​പ്പി​ച്ചു​വ​ച്ചി​രി​ക്കു​ന്നൊ​രു പ്ര​ക​ട​ന​മാ​ണ് വെ​ടി​ക്കെ​ട്ട്. ചെ​റി​യൊ​രു അ​ശ്ര​ദ്ധ​യും നി​ല​വി​ളി​ക​ളി​ലൊ​ടു​ങ്ങും. കാ​സ​ർ​ഗോ​ഡ് നീ​ലേ​ശ്വ​രം അ​ഞ്ഞൂ​റ്റ​മ്പ​ലം വീ​ര​ർ​കാ​വ് ക്ഷേ​ത്ര​ത്തി​ലെ വെ​ടി​ക്കെ​ട്ട​പ​ക​ട​വും അ​താ​ണ് ഓ​ർ​മി​പ്പി​ക്കു​ന്ന​ത്.

സ​ന്തോ​ഷ​ത്തി​ൽ​ത​ന്നെ അ​വ​സാ​നി​ക്കേ​ണ്ടി​യി​രു​ന്ന ഉ​ത്സ​വം എ​ല്ലാ​വ​രെ​യും വി​ഷാ​ദ​ത്തി​ലാ​ക്കി. പ​രി​ക്കേ​റ്റ 150 പേ​രി​ൽ എ​ട്ടു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. നി​ര​വ​ധി വെ​ടി​ക്കെ​ട്ട​പ​ക​ട​ങ്ങ​ളും മ​ര​ണ​ങ്ങ​ളും കേ​ര​ളം ക​ണ്ടു. എ​ന്നി​ട്ടും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളി​ൽ നാം ​വി​ട്ടു​വീ​ഴ്ച ചെ​യ്യു​ക​യും വീ​ണ്ടും വീ​ണ്ടും ആ​പ​ത്തു വി​ളി​ച്ചു​വ​രു​ത്തു​ക​യു​മാ​ണ്.

ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കു മു​തി​രു​ന്പോ​ൾ വി​ശ്വാ​സ​ത്തി​ന്‍റെ​യും ആ​ചാ​ര​ങ്ങ​ളു​ടെ​യും ജ​ന​വി​കാ​ര​ത്തി​ന്‍റെ​യും കാ​ര്യം പ​റ​ഞ്ഞ് ത​ട​സ​മു​ണ്ടാ​ക്കു​ന്ന​താ​ണ് യ​ഥാ​ർ​ഥ ജ​ന​വി​രു​ദ്ധ​ത. വീ​ര​ർ​കാ​വ് ക്ഷേ​ത്ര​ത്തി​ലെ അ​പ​ക​ടം തി​രി​ച്ച​റി​വി​നും തി​രു​ത്ത​ലി​നു​മാ​ണ് തി​രി കൊ​ളു​ത്തേ​ണ്ട​ത്.

വീ​ര​ർ​കാ​വി​ൽ ചൈ​നീ​സ് പ​ട​ക്ക​ങ്ങ​ൾ പൊ​ട്ടി​ക്കു​ന്ന​തി​നി​ടെ തൊ​ട്ട​ടു​ത്ത് പ​ട​ക്കം സൂ​ക്ഷി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ലേ​ക്ക് തീ​പ്പൊ​രി വീ​ണാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നാ​ണ് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞ​ത്. ഇ​തി​നു​ള്ള അ​ക​ലം 100 മീ​റ്റ​റെ​ങ്കി​ലും വേ​ണ​മെ​ന്നി​രി​ക്കേ ഏ​താ​നും അ​ടി അ​ക​ലെ​യാ​ണ് സൂ​ക്ഷി​ച്ച​തെ​ങ്കി​ൽ ഈ ​അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തി​യ​താ​ണ്.

പ​ട​ക്കം സൂ​ക്ഷി​ച്ചി​രു​ന്ന​തി​ന​ടു​ത്ത് ആ​ളു​ക​ളു​മു​ണ്ടാ​യി​രു​ന്നു. സ്ഫോ​ട​ന​ത്തി​ന്‍റെ ശ​ബ്ദം ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ​വ​രെ കേ​ട്ടു. ഭ​യ​ന്നോ​ടി​യ ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ൽ പെ​ട്ടാ​ണ് പ​ല​ർ​ക്കും പ​രി​ക്കേ​റ്റ​ത്. അ​ക​ല​ത്തി​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​രു​ന്നെ​ങ്കി​ൽ അ​പ​ക​ട​മു​ണ്ടാ​യാ​ലും ഇ​ത്ര​യേ​റെ ആ​ളു​ക​ൾ​ക്കു പ​രി​ക്കേ​ൽ​ക്കി​ല്ലാ​യി​രു​ന്നു. കു​റ​ഞ്ഞ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പോ​ലും വീ​ര​ർ​കാ​വി​ൽ പാ​ലി​ച്ചി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ, വെ​ടി​ക്കെ​ട്ടി​നു​മു​ന്പ് പോ​ലീ​സ് സ്ഥ​ലം പ​രി​ശോ​ധി​ക്കേ​ണ്ട​താ​യി​രു​ന്നെ​ന്നും വി​മ​ർ​ശ​ന​മു​ണ്ട്.
നാ​ളെ ദീ​പാ​വ​ലി​യാ​ണ്. അ​ടു​ത്ത ഏ​താ​നും മാ​സ​ങ്ങ​ൾ ഉ​ത്സ​വ​ങ്ങ​ളു​ടെ​യും പെ​രു​ന്നാ​ളു​ക​ളു​ടെ​യും ക്രി​സ്മ​സ്, പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളു​ടെ​യു​മൊ​ക്കെ സ​മ​യ​വു​മാ​ണ്. വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ങ്ങ​ൾ​ക്ക് ഏ​റെ സാ​ധ്യ​ത​യു​ണ്ട്. ഒ​ക്ടോ​ബ​ർ 11നാ​ണ് വെ​ടി​ക്കെ​ട്ട് നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര​സ​ർ​ക്കാ​ർ എ​ക്സ്പ്ലോ​സീ​വ് ആ​ക്ടി​ൽ 35 ഭേ​ദ​ഗ​തി​ക​ൾ വ​രു​ത്തി വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​ത്.

2016ൽ ​കൊ​ല്ലം പ​ര​വൂ​ർ പു​റ്റിം​ഗ​ൽ ക്ഷേ​ത്ര​ത്തി​ൽ 114 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വെ​ടി​ക്കെ​ട്ട​പ​ക​ടം അ​ന്വേ​ഷി​ച്ച ക​മ്മീ​ഷ​ന്‍റെ ശി​പാ​ർ​ശ​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ നീ​ക്കം. എ​ന്നാ​ൽ, ഇ​ത് തൃ​ശൂ​ർ പൂ​ര​ത്തെ ഉ​ൾ​പ്പെ​ടെ ബാ​ധി​ക്കു​മെ​ന്നു കാ​ണി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തി​നു ക​ത്ത​യ​ച്ചി​രു​ന്നു. വെ​ടി​ക്കെ​ട്ട് സാ​മ​ഗ്രി​ക​ൾ വ​യ്ക്കു​ന്ന സ്ഥ​ല​വും വെ​ടി​ക്കെ​ട്ട് ന​ട​ത്തു​ന്ന സ്ഥ​ല​വും ത​മ്മി​ൽ 200 മീ​റ്റ​ർ അ​ക​ലം വേ​ണ​മെ​ന്ന നി​യ​ന്ത്ര​ണ​ത്തി​നെ​തി​രേ​യാ​ണ് കൂ​ടു​ത​ൽ വി​മ​ർ​ശ​നം.

അ​ത് ന​ട​പ്പാ​ക്കി​യാ​ൽ തൃ​ശൂ​രി​ൽ ഉ​ൾ​പ്പെ​ടെ കേ​ര​ള​ത്തി​ൽ പ​ല​യി​ട​ത്തും വെ​ടി​ക്കെ​ട്ട് ന​ട​ക്കി​ല്ല. പ​ക്ഷേ, അ​ത്ത​ര​മൊ​രു നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ പു​റ്റിം​ഗ​ലി​ലോ ഇ​പ്പോ​ൾ നീ​ലേ​ശ്വ​ര​ത്തോ അ​പ​ക​ട​ത്തി​ന്‍റെ അ​ന​ന്ത​ര​ഫ​ലം ഇ​ത്ര​യും ക​ടു​ത്ത​താ​കു​മാ​യി​രു​ന്നി​ല്ല. കേ​ന്ദ്ര​ത്തി​ന്‍റെ വി​ജ്ഞാ​പ​ന​ത്തി​ലെ ചി​ല നി​ബ​ന്ധ​ന​ക​ളി​ൽ മാ​ത്ര​മേ ത​ർ​ക്ക​മു​ള്ളൂ.

മ​റ്റു​ള്ള​വ ഉ​ട​നെ ന​ട​പ്പാ​ക്കു​ക​യും ത​ർ​ക്ക​മു​ള്ള​തു വി​ദ​ഗ്ധാ​ഭി​പ്രാ​യം ഗൗ​ര​വ​ത്തി​ലെ​ടു​ത്തു പ​രി​ഹ​രി​ക്കു​ക​യും വേ​ണം. ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​ഹ്ലാ​ദം നി​ര​വ​ധി കു​ടും​ബ​ങ്ങ​ളി​ൽ ആ​യു​സ് മു​ഴു​വ​ൻ നീ​ണ്ടു​നി​ൽ​ക്കു​ന്ന ദു​ര​ന്ത​മാ​യി മാ​റ​രു​ത്. 1952ൽ ​ശ​ബ​രി​മ​ല​യി​ൽ 68 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വെ​ടി​ക്കെ​ട്ട് ദു​ര​ന്തം മു​ത​ൽ ഇ​ന്ന​ലെ​വ​രെ ക്ഷേ​ത്ര-​പ​ള്ളി​പ്പ​രി​സ​ര​ങ്ങ​ളി​ലാ​യി നി​ര​വ​ധി മ​നു​ഷ്യ​ർ മ​രി​ക്കു​ക​യും അ​ന​വ​ധി​യാ​ളു​ക​ള്‍​ക്ക്‌ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​ൽ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

എ​ന്നി​ട്ടും ഉ​ത്സ​വ​ങ്ങ​ളും പെ​രു​ന്നാ​ളു​ക​ളും യു​ദ്ധ​മ​ല്ലെ​ന്നും വെ​ടി​ക്കെ​ട്ടു​ക​ൾ ബോം​ബാ​ക്ര​മ​ണ​മ​ല്ലെ​ന്നും ഉ​റ​പ്പി​ക്കാ​ൻ ന​മു​ക്ക് ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. സ​മീ​പ​കാ​ല​ത്ത്, വെ​ടി​ക്കെ​ട്ടി​നു പ​ക​രം ഡി​ജി​റ്റ​ൽ ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ഷോ​യും ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ൾ​പ്പെ​ടെ മ​റ്റു പ​രി​പാ​ടി​ക​ളി​ലേ​ക്ക് ആ​ഘോ​ഷ​ങ്ങ​ൾ മാ​റി​യി​ട്ടു​ണ്ട്.

കാ​ലാ​നു​സൃ​ത​വും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തു​മാ​യ മാ​റ്റ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്പോ​ൾ ജ​ന​ങ്ങ​ളും അ​തി​നോ​ടു സ​ഹ​ക​രി​ക്കു​ക​യാ​ണു വേ​ണ്ട​ത്. വെ​ടി​ക്കെ​ട്ടി​ന്‍റെ അ​ഭാ​വം മാ​ത്ര​മ​ല്ല​ല്ലോ പൂ​ര​ങ്ങ​ളെ​യും പെ​രു​ന്നാ​ളു​ക​ളെ​യും ക​ല​ക്കു​ന്ന​ത്.