ക​ലാ​മേ​ള 2018ൽ ​കെ.​ജെ. മാ​ക്സി എം​എ​ൽ​എ മു​ഖ്യാ​തി​ഥി
Friday, March 23, 2018 10:04 PM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഫ്ള​വേ​ഴ്സ് ടി​വി യു.​എ​സ്.​എ.​യു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തു​ന്ന ക​ലാ​മേ​ള 2018ൽ ​കെ.​ജെ. മാ​ക്സി എം.​എ​ൽ.​എ പ​ങ്കെ​ടു​ക്കു​ന്നു. ഏ​പ്രി​ൽ 7 ന് ​ബെ​ൽ​ബു​ഡി​ലു​ള്ള സീ​റോ മ​ല​ബാ​ർ ക​ത്തീ​ഡ്ര​ൽ ഹാ​ളു​ക​ളി​ൽ ഒ​രേ​സ​മ​യം നാ​ലു​വേ​ദി​ക​ളി​ലാ​യി ന​ട​ത്തു​ന്ന ക​ലാ​മേ​ള 2018ന്‍റെ സ​മാ​പ​ന ച​ട​ങ്ങി​ലാ​ണ് കെ.​ജെ. മാ​ക്സി എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ന്ന​തെ​ന്ന് പ്ര​സി​ഡ​ന്‍റ് ര​ഞ്ജ​ൻ എ​ബ്ര​ഹാം, സെ​ക്ര​ട്ട​റി ജി​മ്മി ക​ണി​യാ​ലി, ട്ര​ഷ​റ​ർ ഫി​ലി​പ്പ് പു​ത്ത​ൻ​പു​ര​യി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

കേ​ര​ള​ത്തി​ലെ കൊ​ച്ചി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന സി​പി​എം എം​എ​ൽ​എ​യാ​ണ് കെ.​ജെ. മാ​ക്സി. കൊ​ച്ചി​ൻ മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ കൗ​ണ്‍​സി​ല​റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ള്ള കെ.​ജെ. മാ​ക്സി ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ പ്ര​ത്യേ​ക ക്ഷ​ണ​പ്ര​കാ​ര​മാ​ണ് ഷി​ക്കാ​ഗോ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. ടോ​മി അ​ന്പേ​നാ​ട്ട് ചെ​യ​ർ​മാ​നും ജോ​ണ്‍​സ​ണ്‍ ക​ണ്ണൂ​ക്കാ​ട​ൻ, ജി​തേ​ഷ് ചു​ങ്ക​ത്ത് എ​ന്നി​വ​ർ കോ-​ചെ​യ​ർ​മാ​ൻ​മാ​രു​മാ​യ ക​മ്മ​റ്റി​യാ​ണ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡു​മാ​യി സ​ഹ​ക​രി​ച്ച് ക​ല​മേ​ള 2018ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​ത്.

സം​ഘ​ട​ന​യു​ടെ വെ​ബ്സൈ​റ്റാ​യ www.chicagomalayaleeassociation.orgയി​ൽ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ പു​രോ​ഗ​മി​ച്ചു​വ​രു​ന്നു. മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കൂ​ടു​ത​ൽ ര​ജി​സ്ട്രേ​ഷ​നു​ക​ൾ ല​ഭി​ക്കു​ന്ന​തി​നാ​ൽ മാ​ർ​ച്ച് 26ന് ​ത​ന്നെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ അ​വ​സാ​നി​പ്പി​ക്കു​മെ​ന്നും ഏ​റ്റ​വും അ​വ​സാ​നം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്കാ​യി​രി​ക്കും മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ​പ്പോ​ലെ ആ​ദ്യ​ത്തെ ചെ​സ്റ്റ് ന​ന്പ​രു​ക​ൾ ന​ൽ​കു​ക​യെ​ന്ന​തി​നാ​ൽ ഇ​നി​യും ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​വ​ർ എ​ത്ര​യും വേ​ഗം ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ആ​ണ്‍​കു​ട്ടി​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്‍റു​ക​ൾ നേ​ടു​ന്ന ക​ലാ​പ്ര​തി​ഭ​യ്ക്ക് ജോ​ണ്‍​സ​ണ്‍ ക​ണ്ണൂ​ക്കാ​ട​ൻ സ്പോ​ണ്‍​സ​ർ ചെ​യ്യു​ന്ന ഒൗ​സേ​പ്പ് ക​ണ്ണൂ​ക്കാ​ട​ൻ മെ​മ്മോ​റി​യ​ൽ എ​വ​റോ​ളിം​ഗ് ട്രോ​ഫി​യും പെ​ണ്‍​കു​ട്ടി​ക​ളി​ൽ ഏ​റ്റ​വും കു​ടു​ത​ൽ പോ​യി​ന്‍റു​ക​ൾ നേ​ടു​ന്ന ക​ലാ​തി​ല​ക​ത്തി​ന് മൈ​ക്കി​ൾ മാ​ണി​പ​റ​ന്പി​ൽ സ്പോ​ണ്‍​സ​ർ ചെ​യ്യു​ന്ന അ​ന്നാ മാ​ണി​പ​റ​ന്പി​ൽ എ​വ​റോ​ളിം​ഗ് ട്രോ​ഫി​യു​മാ​യി​രി​ക്കും ല​ഭി​ക്കു​ക.

സ്പെ​ല്ലിം​ഗ്ബി വാ​ക്കു​ക​ളും പ്ര​സം​ഗ​മ​ത്സ​ര​ത്തി​ന്‍റെ വി​ഷ​യ​ങ്ങ​ളും നേ​ര​ത്തെ​ത​ന്നെ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു​ക​ഴി​ഞ്ഞു. മ​ല​യാ​ളം വാ​യ​ന​യ്ക്ക് സ​മ്മാ​നം നേ​ടു​ന്ന കു​ട്ടി​ക്ക് സീ​റോ മ​ല​ബാ​ർ മ​ല​യാ​ളം സ്കൂ​ൾ ന​ൽ​കു​ന്ന ക്യാ​ഷ് അ​വാ​ർ​ഡും ന​ൽ​കു​ന്ന​താ​യി​രി​ക്കും.

റി​പ്പോ​ർ​ട്ട്: ജി​മ്മി ക​ണി​യാ​ലി