മെൽബണ്‍ ക്നാനായ വിമൻസ് ഫോറം വാർഷിക ക്യാന്പ് 24, 25 തീയതികളിൽ
മെൽബണ്‍: മെൽബണിലെ ക്നാനായ വനിതകളുടെ കൂട്ടായ്മയായ മെൽബണ്‍ ക്നാനായ വിമൻസ് ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 24, 25 തീയതികളിൽ വാർഷിക ക്യാന്പും നൈറ്റ് ഒൗട്ടും സംഘടിപ്പിക്കുന്നു.

മെൽബണിലെ Neerim East ലെ ഫോറസ്റ്റ് എഡ്ജിൽ ശനി ഉച്ചകഴിഞ്ഞു മൂന്നു മുതൽ ഞായർ ഉച്ചയ്ക്ക് ഒന്നു വരെയാണ് ക്യാന്പ്. നൂറില്പരം ക്നാനായ വനിതകൾ പങ്കെടുക്കുന്ന വാർഷിക ക്യാന്പിൽ വ്യത്യസ്തങ്ങളായ പരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.

കലാപരിപാടികൾ, ചർച്ചകൾ, രുചികരമായ നാടൻ ഭക്ഷണങ്ങൾ ഇവയെല്ലാം ക്യാന്പിന്‍റെ പ്രത്യേകതകളാണ്. ക്യാന്പിന്‍റെ വിജയത്തിനായ ജോമിൻ പൂഴിക്കുന്നേൽ, വിൻസി ഒറവക്കുഴി, നിമി ഏരുമത്തറയിൽ, അമല വാളത്താറ്റിൽ എന്നീ കമ്മിറ്റിക്കാരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡന്‍റ് വിമല തച്ചലേട്ടും സെക്രട്ടറി ലിസി വേലുപറന്പിലും അറിയിച്ചു.

റിപ്പോർട്ട്: റെജി പാറയ്ക്കൻ