ആദ്യ കുർബാന സ്വീകരിച്ചു
ന്യൂഡൽഹി: ഫരീദാബാദ് രൂപതയുടെ മിഷൻ സെന്‍ററായ പഞ്ചാബിലെ പന്നിവാലയിൽ നൂറു കണക്കിനാളുകൾ ആദ്യ കുർബാന സ്വീകരിച്ചു. ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര തിരുക്കർമങ്ങൾക്ക് മുഖ്യ കാർമികത്വം വഹിച്ചു. വികാരി ജനറാൾ മോൺ. ജോസ് കൊച്ചാലുങ്കൽ, ഫാ. ജോർജ് ആലുക്ക, ഫാ. സെബാസ്റ്റ്യൻ അരിപ്പറന്പിൽ, ഫാ. റോബിൻ അരിപ്പറന്പിൽ, ഫാ. സജി വളവിൽ എന്നിവർ സഹകാർമികരായിരുന്നു.

രൂപതയുടെ മിഷൻ സെന്‍ററുകളായ സെന്‍റ് മേരീസ് പന്നിവാലാ, സെന്‍റ് ജോസഫ് മുതുക്കി, ഇൻ‌ഫന്‍റ് ജീസസ് മലേവാലാ എന്നിവിടങ്ങളിൽനിന്നുള്ള വിശ്വാസികളും ഡൽഹി ജീസസ് യൂത്ത് പ്രവർത്തകരും വിവിധ ഇടവകകളിൽനിന്നുള്ള പ്രതിനിധികളും ചടങ്ങുകളിൽ പങ്കെടുത്തു. സ്നേഹവിരുന്നോടെ ചടങ്ങുകൾ സമാപിച്ചു.

റിപ്പോർട്ട് : റെജി നെല്ലിക്കുന്നത്ത്