മ​ല​യാ​ളി യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ; ഭ​ർ​ത്താ​വി​നെ കാ​ണാ​നി​ല്ല
Wednesday, May 8, 2024 3:06 PM IST
ഒട്ടാവ: ചാ​ല​ക്കു​ടി സ്വ​ദേ​ശ​നി​യാ​യ യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​ന​ക​ത്ത് ദു​രൂ​ഹ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ. ചാ​ല​ക്കു​ടി കു​റ്റി​ച്ചി​റ ക​ണ്ണം​മ്പു​ഴ ലാ​ൽ കെ. ​പൗ​ലോ​സി​ന്‍റെ ഭാ​ര്യ ഡോ​ണ(30) ആ​ണ് മ​രി​ച്ച​ത്.

ഭ​ർ​ത്താ​വ് ലാ​ൽ കെ. ​പൗ​ലോ​സി​നെ കാ​ണാ​താ​യി​ട്ടു​ണ്ട്. വീ​ട് പൂ​ട്ടി കി​ട​ക്കു​ന്ന വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സ് എ​ത്തി വീ​ട് തു​റ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഡോ​ണ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

ചാ​ല​ക്കു​ടി പാ​ല​സ്റോ​ഡി​ൽ പ​ടി​ക്ക​ല സാ​ജ​ന്‍റെ​യും ഫ്ലോ​റ​യു​ടെ​യും മ​ക​ളാ​ണ് ഡോ​ണ. ഒ​ന്ന​ര​വ​ർ​ഷം മു​ന്പാ​ണ് ലാ​ലി​ന്‍റെ​യും ഡോ​ണ​യു​ടെ​യും വി​വാ​ഹം ക​ഴി​ഞ്ഞ​ത്. വീ​ട്ടു​കാ​ർ കാ​ന​ഡ​യി​ലു​ള്ള ബ​ന്ധു​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു വ​രു​ന്നു. മ​ര​ണം സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടി​ല്ല.