ക​ർ​ണാ​ട​ക​യി​ൽ നി​യ​മ​സ​ഭ സ​മ്മേ​ള​നം ജൂ​ലൈ ര​ണ്ടി​ന്; ബ​ജ​റ്റ് അ​ഞ്ചി​ന്
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ 15-ാം നി​യ​മ​സ​ഭ​യു​ടെ ആ​ദ്യ സ​മ്മേ​ള​നം ജൂ​ലൈ ര​ണ്ടി​ന് ആ​രം​ഭി​ക്കും. കോ​ണ്‍​ഗ്ര​സ്-​ജെ​ഡി​എ​സ് സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റ് ജൂ​ലൈ അ​ഞ്ചി​ന് അ​വ​ത​രി​പ്പി​ക്കും. ധ​ന​മ​ന്ത്രി​കൂ​ടി​യാ​യ മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി​യാ​ണ് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഗ​വ​ർ​ണ​ർ വാ​ജു​ഭാ​യി വാ​ലെ നി​യ​മ​സ​ഭാം​ഗ​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ട് പ​ത്ത് ദി​വ​സ​ത്തെ സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്കം കു​റി​ക്കു​മെ​ന്ന് പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ​മ​ന്ത്രി കൃ​ഷ്ണ ബൈ​ര ഗൗ​ഡ പ​റ​ഞ്ഞു. മേ​യ് 19നും 25 ​നും ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ​യും കു​മാ​ര​സ്വാ​മി സ​ർ​ക്കാ​രി​ന്‍റെ​യും വി​ശ്വാ​സ വോ​ട്ടെ​പ്പു​പ്പി​നാ​യി സ​ഭ ചേ​ർ​ന്നി​രു​ന്നു.