സി​സ്റ്റ​ർ ഡോ.​ ജോ​വ​ൻ ചു​ങ്ക​പ്പു​ര അ​മേ​രി​ക്ക​യി​ൽ; 16 മു​ത​ൽ ഹൂ​സ്റ്റ​ണി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും
Friday, May 10, 2024 8:30 AM IST
ജീ​മോ​ൻ റാ​ന്നി
ഹൂ​സ്റ്റ​ൺ: ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റും കൗ​ൺ​സി​ലിംഗ് രം​ഗ​ത്തെ പ്ര​ഗ​ല്ഭ​യു​മാ​യ സി​സ്റ്റ​ർ ​ഡോ. ജോ​വ​ൻ ചു​ങ്ക​പ്പു​ര അ​മേ​രി​ക്ക​യി​ലെ​ത്തി. അ​മേ​രി​ക്ക​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന സി​സ്റ്റ​ർ ഈ മാസം 16 മു​ത​ൽ ഹൂ​സ്റ്റ​ണി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​താ​ണ്.

മേ​യ് മൂന്ന് മു​ത​ൽ അഞ്ച് വ​രെ ഹൂ​സ്റ്റ​ണിന​ടു​ത്ത് ഡി​ക്കി​ൻ​സ​ണി​ലു​ള്ള ക്രി​സ്ത്യ​ൻ റി​ന്യൂ​വ​ൽ സെ​ന്‍ററി​ൽ വച്ചു ന​ട​ന്ന ഹൂ​സ്റ്റ​ൺ ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി ഫാ​മി​ലി കോ​ൺ​ഫ​റ​ൺ​സി​ന് മു​ഖ്യ പ്ര​ഭാ​ഷ​ക​യാ​യി​രു​ന്നു സി​സ്റ്റ​ർ ജോ​വാ​ൻ.

16ന് രാ​വി​ലെ 10 മു​ത​ൽ സെ​ന്‍റ് തോ​മ​സ് സീ​നി​യ​ർ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹൂ​സ്റ്റ​ണി​ലെ ഓ​ർ​ത്ത​ഡോക്​സ് ഇ​ട​വ​ക​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു കൊ​ണ്ട് "How to grow old gracefully" എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സെന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക​സ് ക​ത്തീ​ഡ്ര​ൽ ഹാ​ളി​ൽ സി​സ്റ്റ​റി​ന്‍റെ പ്ര​ത്യേ​ക ക്ലാ​സ് ഉ​ണ്ടാ​യി​രി​ക്കും.

അ​ന്ന് വൈ​കി​ട്ട് ഏഴിന് ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മ ഇ​ട​വ​ക പ്ര​യ​ർ ഫെ​ല്ലോ​ഷി​പ്പി​ലും വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. 17നു വൈ​കു​ന്നേ​രം ഏഴിന് ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ൺ (ഐ​സി​ഇ​സി​എ​ച്ച്) ന്‍റെ ​ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്​സ് ക​ത്തീ​ഡ്ര​ലി​ൽ വ​ച്ച് ന​ട​ക്കു​ന്ന മീ​റ്റിം​ഗി​ൽ "Family Challenges in the New Millennium' എ​ന്നു​ള്ള വി​ഷ​യ​ത്തെ സം​ബ​ന്ധി​ച്ച് സി​സ്റ്റ​ർ ക്ലാ​സ് എ​ടു​ക്കും.

18നു ​വൈ​കു​ന്നേ​രം നാലു മുതൽ ആറു വ​രെ സെന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോക്​സ് ക​ത്തീ​ഡ്ര​ൽ ച​ർ​ച്ച് സെ​ന്‍റ് തോ​മ​സ് മി​ഷന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹൂ​സ്റ്റ​ണി​ലു​ള്ള എ​ല്ലാ യു​വ​ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി "Challenges Facing the Youth' എ​ന്നു​ള്ള വി​ഷ​യ​ത്തെ സം​ബ​ന്ധി​ച്ച് ക്ലാ​സി​ന് സി​സ്റ്റ​ർ നേ​തൃ​ത്വം ന​ൽ​കും.

19നു ​രാ​വി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്​സ് ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കുശേ​ഷം ദൈ​വ​വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. അ​ന്ന് വൈ​കു​ന്നേ​രം ഏഴിന് ന​ട​ക്കു​ന്ന ALCOHOLIC ANONYMOUS ZOOM മീ​റ്റിം​ഗി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

കോ​ട്ട​യം മാ​ങ്ങാ​ന​ത്തു​ള്ള മ​ദ്യ ല​ഹ​രി മു​ക്ത കേ​ന്ദ്ര​ത്തിന്‍റെ പ്രി​ൻ​സി​പ്പ​ലും സെ​ക്ര​ട്ട​റി​യു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സി​സ്റ്റ​ർ, മ​ദ്യാ​സ​ക്തി​യി​ൽ അ​ക​പ്പെ​ട്ടു പോ​യ നൂ​റു​ക​ണ​ക്കി​ന് വ്യ​ക്തി​ക​ളെ കൗ​ൺ​സി​ലി​ങ് മു​ഖേ​ന ര​ക്ഷ​പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ദീ​ർ​ഘ​വ​ര്ഷ​ങ്ങ​ളാ​യി ല​ഹ​രി, മ​ദ്യം എ​ന്നി​വ​ക്ക​ടി​മ​പ്പെ​ട്ടു പോ​യ​വ​ർ​ക്ക് കൗ​ൺ​സി​ലിംഗ് കൊ​ടു​ക്കു​ന്ന സി​സ്റ്റ​ർ ജോ​വാ​ൻ കേ​ര​ള​ത്തി​ലും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും അ​റി​യ​പ്പെ​ടു​ന്ന ഒ​രു ഫാ​മി​ലി കൗൺസി​ല​റും പ്ര​മു​ഖ മോ​ട്ടി​വേ​ഷ​ണ​ൽ സ്പീ​ക്ക​റു​മാ​ണ്.
.
അ​ഡി​ക്ഷ​ൻ ട്രീ​ട്മെന്‍റി​ൽ ഇ​ന്‍റർനാ​ഷ​ന​ൽ ട്രെ​യി​ന​റാ​യ സി​സ്റ്റ​ർ, സൈ​ക്കോ​ള​ജി​യി​ൽ എം​എ യും ​ഡോ​ക്ട​റേ​റ്റും ക​ര​സ്ഥ​മാ​ക്കി. കൗ​ൺ​സി​ലിംഗ്, സൈ​ക്കോ​തെ​റാ​പ്പി, ഫാ​മി​ലി തെ​റാ​പ്പി എ​ന്നീ രം​ഗ​ത്തു പ്ര​ഗ​ല്ഭ​മാ​യ നേ​തൃ​ത്വ​മാ​ണ് ന​ൽ​കി വ​രു​ന്ന​ത്. ലോ​ക​ത്തി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു ക്ലാ​സു​ക​ൾ എ​ടു​ത്തു വ​രു​ന്ന സി​സ്റ്റ​ർ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ലും ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ര്ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തി​വ​രു​ന്ന​ത്.

ഹൂ​സ്റ്റ​ൺ സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ ആ​ർ​ക്കെ​ങ്കി​ലും വ്യ​ക്തി​ക​ളാ​യോ കു​ടും​ബ​മാ​യോ സി​സ്റ്റ​ർ ജോ​വാ​ൻ ചു​ങ്ക​പു​ര​യു​മാ​യി കൗ​ൺ​സി​ലിംഗ് ആ​വ​ശ്യ​മെ​ങ്കി​ൽ ഐ​പ്പ് തോ​മ​സു​മാ​യി (713 779 3300) ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.