ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി
Wednesday, May 8, 2024 4:17 PM IST
പി.​പി. ചെ​റി​യാ​ൻ
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ്റ്റീ​സ് ജു​വാ​ൻ മെ​ർ​ച്ച​ൻ.

ട്രംപിന് ജ​യി​ൽ ശി​ക്ഷ വി​ധി​ക്കാ​ൻ താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെന്നും പ​ക്ഷെ ആ​വ​ശ്യ​മെ​ങ്കി​ൽ അ​തി​ന് ഉ​ത്ത​ര​വി​ടുമെന്ന് ജു​വാ​ൻ മെ​ർ​ച്ച​ൻ അറിയിച്ചു. ജ​യി​ൽ​ശി​ക്ഷ അ​വ​സാ​ന​ത്തെ വഴിയാണെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു.

നേ​ര​ത്തെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ പ്ര​തി​ക​ര​ണ​ത്തി​ലൂ​ടെ ട്രം​പ് കോ​ട​തി ഉ​ത്ത​ര​വ് ലം​ഘി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് 9,000 ഡോ​ള​ർ ജ​സ്റ്റി​സ് ജു​വാ​ൻ മെ​ർ​ച്ച​ൻ പി​ഴ ചു​മ​ത്തി​യി​രു​ന്നു.