ആദിവിശുദ്ധിയിലേക്കു മടങ്ങിപ്പോവുക: സണ്ണി സ്റ്റീഫൻ
സ്വാൻസി: ജീവിതത്തിന്‍റെ ചില പൊളിച്ചെഴുത്തുകളെ വിശേഷിപ്പിക്കുന്ന പേരാണ് മാനസാന്തരം. സ്നേഹത്തിന്‍റെ അളവു വർധിപ്പിക്കുന്നതാണ് ഏറ്റവും നല്ല അനുതാപം. നിഷ്കളങ്കതയിലേക്കും നൈർമല്യത്തിലേക്കും ആദിവിശുദ്ധിയിലേക്കുമൊക്കെ മടങ്ങിപ്പോകാൻ പ്രേരകമായി ഏതെങ്കിലുമൊരു സന്ദർഭം നിങ്ങൾക്കായി ദൈവമൊരുക്കുന്നുണ്ട്. അതു തിരിച്ചറിഞ്ഞ് ന·യിലേക്ക് മടങ്ങുന്നവർക്ക് സൗഖ്യവും സമാധാനവും ലഭിക്കും. സ്വാൻസി ഹോളിക്രോസ് ദേവാലയത്തിൽ നടന്ന നോന്പുകാല ധ്യാനത്തിന് നേതൃത്വം നൽകി വേൾഡ് പീസ് മിഷൻ ചെയർമാനും പ്രശസ്ത കുടുംബ പ്രേഷിതനും പ്രമുഖ വചന പ്രഘോഷകനുമായ സണ്ണി സ്റ്റീഫൻ നൽകിയ വചന സന്ദേശത്തിൽ പറഞ്ഞു.

സുവിശേഷം ആരംഭിക്കുന്നതുപോലും മാനസാന്തരപ്പെടുവിൻ എന്ന ആഹ്വാനത്തോടെയാണ്. മാനസാന്തരമെന്നത് വീണ്ടെടുപ്പു തന്നെയാണ്. മാനസാന്തരപ്പെട്ടവരുടെ സഞ്ചിതാനുഭവങ്ങൾ ചേർന്നതാണ് സുവിശേഷം. നിക്കേദേമോസിനോടു വീണ്ടും ജനിക്കുകയെന്നു പറഞ്ഞതിലൂടെ ഏതൊരു കാലത്തും ഏതൊരു മനുഷ്യനും മാനസാന്തരം സാധ്യമാണെന്നു അവൻ ഭൂമിയെ പഠിപ്പിച്ചു. കള പറിച്ചു കളയുക മാത്രമല്ല പകരം എന്തു നട്ടു എന്നതും ധ്യാനിക്കേണ്ടത് തന്നെയാണ്. ഇടറിപ്പോയ ഭൂതകാലത്തെയോർത്ത് കഠിനമായി ഭാരപ്പെടുത്താതെ നമുക്ക് വർത്തമാനകാലത്തെ പ്രകാശിപ്പിച്ച് സ്നേഹസന്പന്നമാക്കി ഇടറിപ്പോയ കാലങ്ങൾക്ക് പരിഹാരം ചെയ്യാമെന്നും” സണ്ണി സ്റ്റീഫൻ പറഞ്ഞു.

വികാരി ഫാ. സിറിൾ തടത്തിൽ പ്രസംഗിച്ചു.

ഫെബ്രുവരി 24, 25 നു ന്യുപോർട്ടിലും മാർച്ച് 2 നു ബ്രിസ്റ്റോളിൽ നൈറ്റ് വിജിലിലും 3,4 ഗ്ലോസ്റ്ററിലും 10,11 നു ടൗണ്‍ട്ടണിലും 16, 17 നു കാർഡിഫിലും 23,24 ബ്രിസ്റ്റോളളിലും 25നു യോവിലുമായി ബ്രിസ്റ്റോൾ റീജണിനു കീഴിലുള്ള ദേവാലയങ്ങളിൽ സണ്ണി സ്റ്റീഫൻ വചന ശുശ്രൂഷകൾ നൽകും.

വിവരങ്ങൾക്ക്: റോയി (ബ്രിസ്റ്റോൾ റീജണ്‍) 0786 270 1046, ജോർജ് സൈമണ്‍ 0786 139 2825. ജോസ് ചേലച്ചുവട്ടിൽ 0789 781 6039, സണ്ണി സ്റ്റീഫൻ 0740 477 5810. Email: worldpeacemissioncouncil@gmail.com