അയൂബബ് സാഹിബിന് ജിദ്ദ ബീമാപള്ളി സൗഹൃദ തീരം യാത്രയപ്പു നൽകി
ജിദ്ദ : മൂന്നു പതിറ്റാണ്ടിലേറെക്കാലം നീണ്ട പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദ ബീമാപള്ളി സൗഹൃദ തീരം കൂട്ടായ്മയുടെ നിറസാന്നിധ്യവും മുൻ ഉപദേശകനുമായിരുന്ന അയൂബ് സാഹിബിന് യാത്രയപ്പ് നൽകി .

ജെ ബി എസ് ടിയുടെ ആഭിമുഖ്യത്തിൽ ഷറഫിയ ഇമ്പാല ഗാർഡൻ ഹോട്ടലിൽ നടന്ന പരിപാടി ഉപദേശക സമിതി ചെയർമാൻ ബാസിത് സാഹിബ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് സിയാദ് അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി അംഗങ്ങളായ റാസിഖ് സാഹിബ്, ഹംസ സാഹിബ്, രക്ഷാധികാരി നജീബ് ബുർഹാനി, ഷാജഹാൻ ജിബിരി എക്സിക്യൂട്ടീവ് അംഗങ്ങളായ നവാസ് സയിദ്, സാഅദുള്ള, സയിദ് അലി, ഇബ്രാഹിം അസീസ് എന്നിവർ സംസാരിച്ചു .

ഇത്തരത്തിലുള്ള കൂട്ടായ്മകൾ പ്രവാസികൾക്ക് മുതൽ കൂട്ടാണെന്നും ഇങ്ങനെ ഒരു യാത്രയപ്പ് നൽകിയതിൽ വളരെ സന്തോഷമുണ്ടന്നും കൂട്ടായ്മ സ്നേഹത്തിലും ഐക്യത്തിലും മുന്നോട്ട് പോകണമെന്ന് അയൂബ് സാഹിബ് ആശംസിച്ചു. ജനറൽ സെക്രട്ടറി റാഫി ബീമാപള്ളി സ്വാഗതവും സെക്രട്ടറി മുഹമ്മദ് അലി നന്ദിയും പറഞ്ഞു.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ