യു​എ​സി​ൽ മ​രു​ന്നു​ക​ൾ തി​രി​കെ വിളിച്ച് ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ
Wednesday, May 8, 2024 3:36 PM IST
പി.പി. ചെറിയാൻ
ന്യൂ​യോ​ർ​ക്ക്: യു​എ​സ് വി​പ​ണി​യി​ൽ നി​ന്ന് പ്ര​ധാ​ന ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ൾ തി​രി​ച്ച് വി​ളി​ച്ച് ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ളാ​യ സി​പ്ല​യും ഗ്ലെ​ൻ​മാ​ർ​ക്കും. യു​എ​സ് ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍റെ(​യു​എ​സ്എ​ഫ്ഡി​എ) മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്തതിനെ തുടർന്നാണ് നടപടി.

ആ​സ്ത​മ, ക്രോ​ണി​ക് ബ്രോ​ങ്കൈ​റ്റി​സ്, എം​ഫി​സെ​മ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ളു​ടെ ല​ക്ഷ​ണ​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നു​ക​ളാ​ണ് സി​പ്ല തി​രി​ച്ചു​വി​ളി​ച്ച​ത്. ഇ​പ്ര​ട്രോ​പി​യം ബ്രോ​മൈ​ഡ്, ആ​ൽ​ബു​ട്ടെ​റോ​ൾ സ​ൾ​ഫേ​റ്റ് ഇ​ൻ​ഹ​ലേ​ഷ​ൻ സൊ​ല്യൂ​ഷ​ൻ എ​ന്നി​വ​യു​ടെ 59,244 പാ​യ്ക്കു​ക​ൾ ആ​ണ് തി​രി​ച്ചു​വി​ളി​ക്കു​ന്ന​ത്.

ര​ക്ത​സ​മ്മ​ർ​ദം ചി​കി​ത്സി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ഡി​ൽ​റ്റി​യാ​സെം ഹൈ​ഡ്രോ​ക്ലോ​റൈ​ഡ് എ​ക്സ്റ്റെ​ൻ​ഡ​ഡ്- റി​ലീ​സ് ക്യാ​പ്‌​സ്യൂ​ളു​ക​ൾ ആ​ണ് ഗ്ലെ​ൻ​മാ​ർ​ക്ക് തി​രി​ച്ചു​വി​ളി​ക്കു​ന്ന​ത്. 3,264 പാ​ക്കു​ക​ളാ​ണ് തി​രി​ച്ചു​വി​ളി​ക്കു​ന്ന​ത്.