ഫ്ലോ​റി​ഡ​യി​ൽ സ്പെ​ഷ്യ​ൽ ഓ​പ്പ​റേ​ഷ​ൻ​സ് എ​യ​ർ​മാ​നെ വീ​ട്ടി​ൽ ക​യ​റി വെടിവച്ചു ​കൊലപെടുത്തി
Friday, May 10, 2024 8:37 AM IST
പി .പി. ചെ​റി​യാ​ൻ
ഫ്ലോ​റി​ഡ: ഫ്ലോ​റി​ഡ​യി​ലെ ഹ​ർ​ൾ​ബ​ർ​ട്ട് ഫീ​ൽ​ഡി​ൽ സ്പെ​ഷ്യ​ൽ ഓ​പ്പ​റേ​ഷ​ൻ​സ് എ​യ​ർ​മാ​ൻ റോ​ജ​ർ ഫോ​ർ​ട്ട്സ​ണ്ണി​നെ വീ​ട്ടി​ൽ ക​യ​റി വെ​ടി​വെ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ കു​ടും​ബം പോ​ലീ​സി​നെ​തി​രെ രം​ഗ​ത്ത്.

ഹ​ർ​ൾ​ബ​ർ​ട്ട് ഫീ​ൽ​ഡി​ലെ നാ​ലാ​മ​ത്തെ സ്പെ​ഷ്യ​ൽ ഓ​പ്പ​റേ​ഷ​ൻ​സ് സ്ക്വാ​ഡ്ര​ണി​ലേ​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ട സീ​നി​യ​ർ എ​യ​ർ​മാ​ൻ റോ​ജ​ർ ഫോ​ർ​ട്ട്സ​ണ്ണി​നെ പോലീ​സ് സം​ഘം തെ​റ്റാ​യ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ പ്ര​വേ​ശി​ച്ചാ​ണ് വെ​ടി​വ​ച്ച​തെ​ന്ന് കു​ടും​ബം ആ​രോ​പി​ക്കു​ന്നു.

ഈ ​മാ​സം മൂന്നിന് ​രാ​ത്രി ഫോ​ർ​ട്ട്സ​ൺ തന്‍റെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ത​നി​ച്ചാ​യി​രി​ക്കെ​യാ​ണ് സം​ഭ​വം. ലോ​ക്ക​ൽ പോലീ​സ് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ വാ​തി​ൽ ച​വി​ട്ടി​ത്തു​റ​ന്ന് ആ​റു ത​വ​ണ​യാ​ണ് റോ​ജ​ർ ഫോ​ർ​ട്ട്സ​ണ്ണി​നെ നേ​രെ വെ​ടി​യു​തി​ർ​ത്ത​ത്.

ഫ്ലോ​റി​ഡ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ലോ ​എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഈ ​സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഒ​രു അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ത​ർ​ക്കം ന​ട​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചാ​ണ് ഒ​ക​ലൂ​സ കൗ​ണ്ടി ഷെ​രീ​ഫ് ഓ​ഫി​സി​ലെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​ത്.​

വെ​ടി​വ​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ഫ്ലോ​റി​ഡ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ലോ ​എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഈ ​സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷിച്ചു വരികയാണ്.