റവ.സാം മാത്യു നാട്ടിലേക്കു മടങ്ങുന്നു
Friday, April 15, 2016 5:14 AM IST
ഡാളസ്: കരോള്‍ട്ടണ്‍ മാര്‍ത്തോമ പള്ളി വികാരിയായി മൂന്നു വര്‍ഷം സേവനം ചെയ്ത ശേഷം റവ.സാം മാത്യു നാട്ടിലേയ്ക്കു മടങ്ങുന്നു.

മേയ് 27 നു തിരുവനന്തപുരം ചങ്ങപെട്ടയിലേക്ക് യാത്രതിരിക്കുന്ന സാം അച്ചനും കുടുബത്തിനും കഴിഞ്ഞ മൂന്നു വര്‍ഷത്തെ ഇടവക സേവനത്തിനിടയില്‍ പ്രവസി മലയാളികളോട് ഇടപഴകാനും സ്നേഹ ബന്ധങ്ങള്‍ കൂട്ടി ഉറപ്പിക്കാനും കഴിഞ്ഞതിലുള്ള അവസരങ്ങള്‍ നന്ദിയോട് എന്നെന്നും സ്മരിക്കുമെന്നു ലേഖകനോട് പറഞ്ഞു. അമേരിക്കയിലേക്ക് പുറപ്പെടുമ്പോള്‍ ഭാവനയില്‍ കണ്ട അമേരിക്കയേയും മലയാളികളെയുമല്ല മറിച്ചു ദൈവ സ്നേഹത്തില്‍ അടിത്തറയിട്ട ഒരു വലിയ വിശ്വാസ സമൂഹത്തെ കാണുവാന്‍ സാധിച്ചതായി റവ. സാം മാത്യു അവകാശപ്പെട്ടു.

കരോള്‍ട്ടണ്‍ മാര്‍ത്തോമ ചര്‍ച്ചിന്റെ ഇടവക വികാരിയായിരിക്കെ ഫാര്‍മേഴ്സ് ബ്രാഞ്ച്, സെന്റ് പോള്‍സ്, ഒക്ലഹോമ, ലബുക് തുടങ്ങിയ ഇടവകളിലെ ജനങ്ങളെ ഒരേ സമയം ശുശ്രൂഷിക്കുവാനുള്ള അവസരം ലഭിച്ച മാര്‍ത്തോമ സഭയിലെ ആദ്യ വൈദികന്‍ എന്ന ബഹുമതിയും സാം അച്ചനു ലഭിച്ചുവെന്നത് പൌരോഹിത്യ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്. മാത്രമല്ല എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇംഗ്ളീഷ്, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, മറാട്ടി എന്നീ ഭാഷകള്‍ അനായാസം സംസാരിക്കുവാനുള്ള കഴിവ് റവ. സാം മാത്യുവിനെ മാര്‍ത്തോമ സഭയിലെ മറ്റു വൈദീകരില്‍ നിന്നും എടുത്തു പറയത്തക്കതാണ്. മൂന്നു വര്‍ഷത്തെ ഡാളസിലെ സേവനത്തിനിടയിലും സ്പാനീഷ് ഭാഷ പഠിക്കുന്നതില്‍ അച്ചന്‍ സമയം കണ്െടത്തിയിരുന്നു.

കോട്ടയം മാലത്തെട്ടു പി.എം മത്തയിയുടെയും പരേതയായ അന്നമ്മ മത്തയിയുടെയും മകനായി ജനിച്ച റവ. സാം സണ്‍ഡേ സ്കൂള്‍ പഠനത്തിലും പള്ളി ആരാധനയിലും ക്രമമായി പങ്കെടുത്തിരുന്നു. ഒരു സ്കൂള്‍ അധ്യാപകനയിരുന്ന പിതാവിന്റെ ശിക്ഷണവും മാതാവിന്റെ സ്നേഹ പരിചരണവും ആത്മീയ ജീവിതത്തിനുവേണ്ട പ്രചോദനം നല്കിയെന്നു പറയാം.

കോട്ടയത്ത് ജനിച്ചു വെങ്കിലും ബാല്യകാല വിദ്യാഭ്യസം ചെന്നയിലയിരുന്നു.വിവിധ ഭാഷ പഠിക്കുവാനുള്ള സാം അച്ചന്റെ ചെറുപ്പത്തിലെയുള്ള വ്യഗ്രത പിന്‍കാലത്ത് തന്റെ മിഷനറി പ്രവര്‍ത്തനത്തില്‍ വളരെയധികം സാഹയകരമായിരുന്നു. കേരളത്തിലെ കായംകുളം (ചൂനാട്, കാരിമ്മൂട്),കോട്ടയം, കൊട്ടാരക്കര (ഇഞ്ചക്കാട്, പ്ളാപ്പള്ളി) തുടങ്ങിയ മാര്‍ത്തോമ പള്ളികളിലെ വികാരിയായും മാര്‍ത്തോമ സഭയുടെ പ്രധാനപ്പെട്ട മിഷനറി കേന്ദ്രമായ രാജസ്ഥാനിലും സേവനം നടത്തിയിട്ടുണ്ട്. വിശ്വാസ സമൂഹത്തെ നേരായ പാതയിലൂടെ നടത്തുന്നതില്‍ സാം അച്ചന്റെ കഴിഞ്ഞ കാലത്തെ സേവനം തികച്ചും വിജമയിരുന്നുവെന്ന് നിസംശയം പറയം.

ഭാര്യ: ആന്‍സി. ജൊര്‍മാന്‍, ജോവിനാ, ജെറുഷാ എന്നിവര്‍ മക്കളാണ്.