അമേരിക്കന്‍ കൊച്ചിന്‍ ക്ളബ് ക്രിസ്മസ് ആഘോഷങ്ങള്‍ ഡിസംബര്‍ ആറിന്
Tuesday, December 1, 2015 7:00 AM IST
ഷിക്കാഗോ: അമേരിക്കന്‍ കൊച്ചിന്‍ ക്ളബിന്റെ ഈവര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ ഡിസംബര്‍ ആറിനു ഞായറാഴ്ച വൈകുന്നേരം അഞ്ചിനു മൌണ്ട് പ്രോസ്പെക്ടസിലുള്ള കണ്‍ട്രി ഇന്നില്‍ നടത്തും.

വടക്കേ അമേരിക്കയിലെ കൊച്ചി നിവാസികളുടെ കൂട്ടായ്മയായ അമേരിക്കന്‍ കൊച്ചിന്‍ ക്ളബിന്റെ ആഘോഷപരിപാടിയില്‍ സംബന്ധിക്കാന്‍ താത്പര്യമുള്ള എല്ലാവരെയും പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗുരേദോയും മറ്റ് കമ്മിറ്റി അംഗങ്ങളും സ്വാഗതം ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഹെറാള്‍ഡ് ഫിഗുരേദോ 630 963 7795 (വീട്), 630 400 1172 (സെല്‍).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം