സിവിഎംഎ കാലിഫോര്‍ണിയ ഓണാഘോഷം നടത്തി
Wednesday, September 23, 2015 6:33 AM IST
സാന്‍ഫ്രാന്‍സിസ്കോ: സെന്‍ട്രല്‍ വാലി മലയാളി അസോസിയേഷന്‍ (സിവിഎംഎ കാലിഫോര്‍ണിയ) ഓണാഘോഷം നടത്തി.

ഓണാഘോഷത്തോടനുബന്ധിച്ച് രാവിലെ മുതല്‍ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി വിവിധ കലാമത്സരങ്ങള്‍, പൂക്കളം, വിഭവസമൃദ്ധമായ ഓണസദ്യ, മയാളി മങ്കമാര്‍ അവതരിപ്പിച്ച തിരുവാതിര തുടങ്ങിയവ അരങ്ങേറി.

ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മാവേലി തമ്പുരാനും വിശിഷ്ടാതിഥികളുടെ എത്തിയതോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. മൊഡോസ്റോ സിറ്റി മേയര്‍ ഗരാഡ് മാര്‍ഷ് ആഘോഷങ്ങള്‍ക്കു തിരി തെളിച്ചു. മിനി സ്ക്രീന്‍ അവതാരക ശരണ്യ ഓണ സന്ദേശം നല്‍കി. സിറ്റി മേയറും കുടുംബവും കേരളീയവേഷത്തില്‍ വന്നതും സിറ്റി കൌണ്‍സില്‍ അംഗങ്ങള്‍ നാടന്‍ ശൈലിയില്‍ ഓണസദ്യ കഴിച്ചതും ഏവരിലും സന്തോഷം പകര്‍ന്നു.

പ്രസിഡന്റ് സ്റാന്‍ലി സാമുവലിന്റെയും സെക്രട്ടറി പ്രവീണ്‍ കുമാറിന്റെയും നേതൃത്വത്തിലുള്ള കമ്മിറ്റി ആഘോഷ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ബെന്നി പരിമണം