ഫിലാഡല്‍ഫിയ: ആതുരശുശ്രൂഷാരംഗത്ത് കഴിഞ്ഞ 60 വര്‍ഷങ്ങളായി സ്തുത്യര്‍ഹമായ സേവനം നടത്തിക്കൊണ്ടിരിക്കുന്ന ഹോളി ഫാമിലി ഹോസ്പിറ്റല്‍ ഗ്രൂപ്പില്‍ നിന്നും അമേരിക്ക, കാനഡ, ഇന്ത്യ എന്നിവിടങ്ങളില്‍ ആരോഗ്യമേഖലയില്‍ സേവനമനുഷ്ഠിക്കുന്ന പൂര്‍വവിദ്യാര്‍ഥികള്‍ സെപ്റ്റംബര്‍ 26, 27 (ശനി, ഞായര്‍) തീയതികളില്‍ മൂന്നാമത് വാര്‍ഷിക കുടുംബസംഗമം നടത്തുന്നു.
ന്യൂജേഴ്സി നുവാര്‍ക്ക് എയര്‍പോര്‍ട്ടിലുള്ള ഹില്‍ട്ടണ്‍ ഹോട്ടല്‍ (1170 ടുൃശിഴ ട. ഋഹശ്വമയലവേ, ചഖ 07201) സമുച്ചയത്തിലാണ് പരിപാടികള്‍ അരങ്ങേറുക. ശനി വൈകുന്നേരം നാലു മുതലാണു പരിപാടികള്‍. ന്യൂഡല്‍ഹി, പാറ്റ്ന ഹോളി ഫാമിലി ഹോസ്പിറ്റല്‍ സ്കൂള്‍ ഓഫ് നഴ്സിംഗ് മുന്‍ ഡയറക്ടര്‍ സിസ്റര്‍ മേരി അക്വിനാസ് ഹാമില്ട്ടണ് ആണ് മുഖ്യാതിഥി. ടാലന്റ് ഷോ, വിശുദ്ധ കുര്‍ബാന, ന്യൂയോര്‍ക്ക് ഗ്രൌണ്ട് സീറോ ടൂര്‍, ഫിലാഡല്‍ഫിയയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ പങ്കെടുക്കാന്‍ ബസ് ടൂര്‍, സ്നേഹവിരുന്ന് എന്നിവ പരിപാടികളുടെ ഭാഗമായി നടക്കും.
ന്യൂഡല്‍ഹി, പാറ്റ്ന, മാന്‍ഡര്‍ എന്നിവിടങ്ങളിലെ ഹോളി ഫാമിലി ഹോസ്പിറ്റല്‍ നഴ്സിംഗ് കോളേജുകളില്‍നിന്നു ബിരദമെടുത്ത് അമേരിക്ക, കാനഡ, ഇന്ത്യ എന്നിവിടങ്ങളില്‍ ആതുരശുശ്രൂഷ, ആരോഗ്യവിദ്യാഭ്യാസം എന്നീ മേഖലകളില്‍ ജോലിചെയ്യുന്ന ആയിരക്കണക്കിനു ഹെല്‍ത്ത്കെയര്‍ പ്രഫഷണല്‍സിന്റെ സ്നേഹക്കൂട്ടായ്മയാണു ഹോളി ഫാമിലി ആന്‍ഡ് മെഡിക്കല്‍ മിഷന് ഇന്ത്യ അലൂംനി എന്നപേരില്‍ അറിയപ്പെടുന്നത്. വടക്കേ അമേരിക്കയിലെ ആദ്യത്തെ ഹോളി ഫാമിലി റീയൂണിയന് 2012ല്‍ ഷിക്കാഗോയിലാണു നടന്നത്.
സംഗമത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഭാരവാഹികളെ വിവരം അറിയിക്കണം.
വിവരങ്ങള്‍ക്ക്: മേരിക്കുട്ടി കുര്യാക്കോസ് (പ്രസിഡന്റ്) 630 778 9224, സുരേഷ് കന്നോക്കഡ (സെക്രട്ടറി) 847 541 3940, മാര്‍ഗരറ്റ് ഫീഗരീഡോ (ട്രഷറര്‍) 630 9637795, ആനീസ് മാത്യു 215 673 7545.
റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍