റോസമ്മ തോമസ് തിനപറമ്പില്‍ ഷിക്കാഗോയില്‍ നിര്യാതയായി
Friday, August 21, 2015 5:10 AM IST
ഷിക്കാഗോ: തൃക്കൊടിത്താനം, തിനപറമ്പില്‍ പരേതനായ തോമസ് ചാക്കോയുടെ ഭാര്യ റോസമ്മ തോമസ് തിനപറമ്പില്‍ (67) ഷിക്കാഗോയില്‍ നിര്യാതയായി. പരേത ചങ്ങനാശേരി, കുരിശുംമൂട്ടില്‍, തേവലക്കര കുടുംബാംഗമാണ്. മക്കള്‍: ജോജി, ജിനു, ജീനാ, ജിന്റു. മരുമക്കള്‍: സെലീനാ, ഡോണാ, സരീഷ്, റ്റോണി.

ഓഗസ്റ് 23-നു ഞായറാഴ്ച വൈകിട്ട് നാലു മുതല്‍ ഒമ്പതു ബല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയ പാരീഷ് ഹാളില്‍ പൊതുദര്‍ശനം നടത്തും. ഓഗസ്റ് 24-നു തിങ്കളാഴ്ച രാവിലെ 9.30-നു സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ച് സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് സംസ്കാരം നടത്തുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: സോണി (708 275 5175), മനീഷ് (630 429 3098).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം