ഇ.സി. ജോസ് ഫിലാഡല്‍ഫിയയില്‍ നിര്യാതനായി
Monday, April 27, 2015 5:32 AM IST
ഫിലാഡല്‍ഫിയ: റിട്ടയേര്‍ഡ് പ്രധാന അധ്യാപകനും, ജീവകാരുണ്യ പ്രവര്‍ത്തകനും മികച്ച സംഘാടകനുമായിരുന്ന ഈരനുള്ളില്‍ ഇ.സി. ജോസ് (ജോസ് മാഷ് -68) അമേരിക്കയിലെ ഫിലഡല്‍ഫിയയില്‍ നിര്യാതനായി. അരനൂറ്റാണ്ടു മുമ്പ് ഏറണാകുളം ജില്ലയില്‍ പ്രോഗ്രസീവ് യൂത്ത് മൂവ്മെന്റ് എന്ന സംഘടനയില്‍ക്കൂടി പൊതുരംഗത്തേയ്ക്ക് കടന്നുവന്ന ജോസ് മാഷ് അധ്യാപനവൃത്തിക്കു പുറമേ ചേന്ദമംഗലം പഞ്ചായത്ത് അംഗം, കേരള ലത്തീന്‍ കത്തോലിക്ക യൂണിയന്‍ സംസ്ഥാന നേതാവ്, കോട്ടപ്പുറം രൂപതാ പാസ്ററല്‍ കൌണ്‍സില്‍ അംഗം , കേരള കോണ്‍ഗ്രസ് -എം സംസ്ഥാന കമ്മിറ്റി അംഗം, ക്രിസ്ത്യന്‍ സര്‍വീസ് സൊസൈറ്റി ചേന്ദമംഗലം ഏരിയ പ്രസിഡന്റ്, അധ്യാപക സംഘടനാ നേതാവ് തുടങ്ങിയ വ്യത്യസ്തമായ മേഖലകളിലും പ്രവര്‍ത്തിച്ചിരുന്നു.

ഫിലാഡല്‍ഫിയയിലെസെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ന്യൂഹോപ് അഡള്‍ട്ട് ഡേ കെയര്‍ സെന്ററിന്റെ വയോജനക്ഷേമ പ്രവര്‍ത്തനങ്ങളിലും സജീവ പങ്കാളി ആയിരുന്നു.

ചേന്ദമംഗലം തൈപ്പറമ്പില്‍ കുടുംബാംഗം റിട്ട. ഹെഡ്മിസ്ട്രസ് ലില്ലി ജോസഫ് ആണ് ഭാര്യ. മക്കള്‍ : എല്‍ജോ ജോസ് (ഫിലാഡല്‍ഫിയ), ഡെറിക്ക് ജോസ് (ഫിലാഡല്‍ഫിയ). മരുമക്കള്‍: ജോമി എല്‍ജൊ , രേഖ ഡെറിക്ക്. പേരക്കുട്ടികള്‍: ജോയേല്‍, ജോവീന, ഡെവീന, അദീന.

ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ (608 ണലഹവെ ഞീമറ,ജവശഹമറലഹുവശമ, ജഅ 19115) ഏപ്രില്‍ 29നു ബുധനാഴ്ച രാവിലെ ഒമ്പതിനു പൊതുദര്‍ശനത്തെത്തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയോടുകൂടി സംസ്കാരശുശ്രൂഷകള്‍ ആരംഭിക്കുകയും തുടര്‍ന്നു റിസറക്ഷന്‍ സെമിത്തേരിയില്‍ (5201 ഔഹാല്ശഹഹലഞറ,ആലിമെഹലാ ജഅ 19020) സംസ്കാരം നടക്കുന്നതുമാണ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം