തങ്കമ്മ തര്യന്‍ നിര്യാതയായി
Thursday, January 29, 2015 4:24 AM IST
കൊല്ലം: കുണ്ടറ പെരുമ്പുഴ കെട്ടിടത്തില്‍ കുടുംബാംഗം പരേതനായ തര്യന്‍ മത്തായിയുടെ ഭാര്യ തങ്കമ്മ തര്യന്‍ (91) നിര്യാതയായി. സംസ്കാരം ഫെബ്രുവരി ഒന്നാം തീയതി ഞായറാഴ്ച മാതൃഇടവകയായ പെരുമ്പുഴ സെന്റ് ജോണ്‍സ് മലങ്കര ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയില്‍ നടക്കും. പരേത പെരിനാട് കുഴിഞ്ഞിഴികത്ത് കുടുംബാംഗമാണ്.

മക്കള്‍: തര്യന്‍ കുഞ്ഞുകുട്ടി, ജോണ്‍സണ്‍ തര്യന്‍, ജോളി ഇടിക്കുള, സൈമണ്‍ തര്യന്‍, ജോസ് മോന്‍ തര്യന്‍ (എല്ലാവരും സ്റാറ്റന്‍ഐലന്റ്, ന്യൂയോര്‍ക്ക്), മാത്തുക്കുട്ടി തര്യന്‍ (പെരുമ്പുഴ).

മരുമക്കള്‍: അമ്മിണി കുഞ്ഞുകുട്ടി, ഏലിക്കുട്ടി ജോണ്‍സണ്‍, ഇടിക്കുള ചാക്കോ, ഡോളി സൈമണ്‍, ലത ജോസ്മോന്‍ (എല്ലാവരും സ്റാറ്റന്‍ഐലന്റ്, ന്യൂയോര്‍ക്ക്), കുഞ്ഞമ്മ മാത്തുക്കുട്ടി (പെരുമ്പുഴ). പതിമൂന്ന് പേരക്കുട്ടികളുണ്ട്.

സ്റാറ്റന്‍ഐലന്റ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് പള്ളി വികാരി റവ.ഫാ. അലക്സ് കെ. ജോയി, എക്യൂമെനിക്കല്‍ കൌണ്‍സില്‍ പ്രസിഡന്റ് റവ.ഫാ. ചെറിയാന്‍ മുണ്ടയ്ക്കല്‍, മലയാളി അസോസിയേഷന്‍ ഓഫ് സ്റാറ്റന്‍ഐലന്റ് പ്രസിഡന്റ് എസ്.എസ്. പ്രകാശ്, കേരള സമാജം പ്രസിഡന്റ് ജോയിക്കുട്ടി ജോര്‍ജ് എന്നിവര്‍ പരേതയുടെ നിര്യാണത്തില്‍ അനുശോചിച്ചു. ബിജു ചെറിയാന്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം