Home
|
Editorial
|
Latest News
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
NRI News
|
Movies
|
Health
Back to Home
വിലയിൽ അവ്യക്തത: വാഹനവ്യാപാരം സ്തംഭിച്ചു
ജിഎസ്ടി നിലവിൽ വന്ന ശേഷം വാഹന നിർമാതാക്കളിൽനിന്നു പുതുക്കി നിശ്ചയിച്ച വിലവിവരം എത്താൻ വൈകുന്നതു വാഹനവിപണി സ്തംഭിപ്പിച്ചതിനൊപ്പം ഡീലർമാരെയും ഉപയോക്താക്കളെയും പ്രതിസന്ധിയിലാക്കി. പുതിയ നിരക്കുകൾ സംബന്ധിച്ച അറിയിപ്പുകൾ പല ഡീലർമാർക്കും ലഭിച്ചിട്ടില്ല. അറിയിപ്പു ലഭിച്ച ഡീലർമാരും ഇതു നടപ്പിലാക്കാൻ കാലതാമസമെടുക്കുകയാണ്.
ഈ അവ്യക്തത ഉപയോക്താക്കൾക്കും ഒട്ടേറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ടെന്നു ഡീലർമാർ തന്നെ ചൂണ്ടിക്കാട്ടുന്നു. കാറുകൾക്കും സ്പോർട്സ് യൂട്ടിലിറ്റി, മൾട്ടി യൂട്ടിലിറ്റി വാഹനങ്ങളുടെ പല ഡീലർമാർക്കും വാഹന നിർമാതാക്കൾ പുതുക്കിയ വിലവിവരം അയച്ചു കൊടുത്തിട്ടുണ്ട്. എന്നാൽ, ഇവ നടപ്പിലാക്കാൻ ഒന്നോ രണ്ടോ ദിവസം കൂടി വേണ്ടിവരുമെന്നാണ് ഇവർ പറയുന്നത്. പുതിയ വിലയുടെ കാര്യത്തിൽ ഏറെ കണക്കുകൂട്ടലുകൾ വേണമെന്നും അവർ പറയുന്നു. എന്നാൽ പോലും പുതിയ വാഹനങ്ങൾ കന്പനിയിൽ നിന്നെത്തിച്ചു പൂർണ തോതിൽ വിപണനം പുനരാരംഭിക്കാൻ രണ്ടാഴ്ചയെങ്കിലും എടുക്കും.
ഇരുചക്രവാഹന ഡീലർമാർക്കു ഭൂരിഭാഗവും കന്പനികളിൽനിന്നു പുതുക്കിയ വില സംബന്ധിച്ച് അറിയിപ്പുകൾ ലഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ കൃത്യമായ ധാരണ ലഭിക്കാൻ ഒരാഴ്ചവരെ എടുത്തേക്കുമെന്നാണ് ഇവർക്കു ലഭിച്ചിരിക്കുന്ന വിവരം. ഇന്നോ നാളെയോ പുതുക്കിയ വില അറിയിക്കാമെന്നാണു കന്പനികൾ ഉറപ്പു നൽകുന്നതെന്ന് ഡീലർമാർ പറയുന്നു.
പഴയ വിലയുടെ വാഹനങ്ങൾ വിറ്റഴിക്കാൻ ഓഫറുകൾ പ്രഖ്യാപിച്ച ഡീലർമാരെയും പുതുക്കിയ വില നിലവിൽ വരാൻ വൈകുന്നതു പ്രതിസന്ധിയിലാക്കി.
ഇരുചക്ര വാഹനങ്ങളിൽ 350 സിസി എൻജിൻ കരുത്തിനു മുകളിലുള്ള ഇരുചക്ര വാഹനങ്ങൾക്കു മാത്രമാണു ജിഎസ്ടി വഴി നികുതി വർധിക്കുന്നത്. 28 ശതമാനം നികുതിയും മൂന്നു ശതമാനം സെസും സഹിതം ആകെ 31 ശതമാനമായിരിക്കും ഈ ബൈക്കുകൾക്കുള്ള നികുതി. നേരത്തെ ഇത് 30 ശതമാനമായിരുന്നു. 350 സിസിയിൽ താഴെയുള്ള എല്ലാ ഇരുചക്ര വാഹനങ്ങൾക്കും രണ്ടു ശതമാനം നികുതി കുറയും. നാലു മീറ്ററിൽ കൂടുതലുള്ള പ്രീമിയം എസ്യുവി നികുതി 12 ശതമാനം കുറയും. 55 ശതമാനമായിരുന്ന നികുതി 43 ശതമാനത്തിലേക്കാണ് ചുരുങ്ങുന്നത്.
1.2 ലിറ്റർ പെട്രോൾ (നാലു മീറ്ററിനു മുകളിൽ) സെഡാനുകൾക്കും 1.5 ലിറ്റർ ഡീസൽ എൻജിനിലുള്ള പ്രീമിയം സെഡാനുകൾക്കും നികുതി 8.6 ശതമാനം കുറയും. ജിഎസ്ടിക്ക് മുന്പ് 51.6 ശതമാനമായിരുന്നു ഈ ശ്രേണിയിലെ കാറുകൾക്കുള്ള നികുതി. നിലവിൽ ഇത് 43 ശതമാനത്തിലേക്ക് നിജപ്പെടുത്തി.
Other News
ആയുർവേദ സോപ്പ് നിർമാണമേഖല പ്രതിസന്ധിയിലേക്കെന്ന്
വ്യാപാരികളുടെ സഹായത്തിനു ഹെൽപ് ഡെസ്കുകൾ
പഴയ സ്വർണംവാങ്ങൽ മൂന്നു ശതമാനം ജിഎസ്ടി കുറച്ചശേഷം
ജിഎസ്ടി - പാൻ ബന്ധനം വരും; നികുതി പിരിവ് കൂടും
ചരക്കുകൾക്കു വില കുറയും, സേവനങ്ങൾക്കു കൂടും
ജിഎസ്ടി നിരക്കുകൾ
ചില രാജ്യങ്ങളിൽ ജിഎസ്ടി ഒരു നിരക്കേ ഉള്ളൂ. എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഒരേ നിരക്കിൽ. ഇന്ത്യ പോലെ വൈവിധ്യം നിറഞ്ഞ, വരുമാന വ്യത്യാസം വളരെ
Home
|
Editorial
|
Leader Page
|
Latest News
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
NRI News
|
Religion
|
Movies
|
Viral
|
4 wheel
|
Health
|
About Us
Remembrances
|
Today's news
|
Youth Special
|
Cartoons
|
Jeevithavijayam
|
Matrimonial
|
Classifieds
|
Deepika Newspaper
|
Rashtra Deepika
|
Chocolate
University News
|
Sunday Deepika
|
Business Deepika
|
Karshakan
|
Kuttikalude Deepika
|
Career Deepika
|
Sreedhanam
|
Children's Digest
|
Deepika Campus
Rashtra Deepika LTD
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved , To access reprinting rights please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
|
Terms of use
Copyright @ 2021 , Rashtra Deepika Ltd.