Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
Back to Home
ജി​​​എ​​​സ്ടി നി​​​ര​​​ക്കു​​​ക​​​ൾ
ചി​​​ല രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ജി​​​എ​​​സ്ടി ഒ​​​രു നി​​​ര​​​ക്കേ ഉ​​​ള്ളൂ. എ​​​ല്ലാ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും സേ​​​വ​​​ന​​​ങ്ങ​​​ളും ഒ​​​രേ നി​​​ര​​​ക്കി​​​ൽ. ഇ​​​ന്ത്യ പോ​​​ലെ വൈ​​​വി​​​ധ്യം നി​​​റ​​​ഞ്ഞ, വ​​​രു​​​മാ​​​ന വ്യ​​​ത്യാ​​​സം വ​​​ള​​​രെ​​​ക്കൂ​​​ടി​​​യ രാ​​​ജ്യ​​​ത്ത് അ​​​തു പ്രാ​​​യോ​​​ഗി​​​ക​​​മ​​​ല്ല. അ​​​തി​​​നാ​​​ൽ ഉ​​​ത്പ​​​ന്ന-​​​സേ​​​വ​​​ന​​​ങ്ങ​​​ളെ പ​​​ല ത​​​ട്ടി​​​ലാ​​​ക്കി പ​​​ല നി​​​ര​​​ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി.

0% - നി​​​കു​​​തി ഇ​​​ല്ലാ​​​ത്ത​​​വ. ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ളും പ​​​ഴം, പ​​​ച്ച​​​ക്ക​​​റി, മ​​​ത്സ്യം, മാം​​​സം, പാ​​​ൽ, തൈ​​​ര്, മ​​​ൺ​​​പാ​​​ത്രം, ശ​​​ർ​​​ക്ക​​​ര, ഉ​​​പ്പ്, ചാ​​​യ​​​പ്പൊ​​​ടി, കാ​​​പ്പി, ആ​​​രോ​​​ഗ്യ​​​സേ​​​വ​​​നം, വി​​​ദ്യാ​​​ഭ്യാ​​​സം, പൂ​​​ജാ സാ​​​മ​​​ഗ്രി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ. മെ​​​ട്രോ ട്രെ​​​യി​​​ൻ ടി​​​ക്ക​​​റ്റ്.

0.25% - പോ​​​ളി​​​ഷ് ചെ​​​യ്യാ​​​ത്ത ര​​​ത്ന​​​ക്ക​​​ല്ല്

3% - സ്വ​​​ർ​​​ണം, വെ​​​ള്ളി, ര​​​ത്ന ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ

5% - പാ​​​യ്ക്ക് ചെ​​​യ്ത ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ൾ, ഭ​​​ക്ഷ്യ എ​​​ണ്ണ, പ​​​ഞ്ച​​​സാ​​​ര, ക​​​ൽ​​​ക്ക​​​രി, 1000 രൂ​​​പ​​​ വ​​​രെ​​​യു​​​ള്ള വ​​​സ്ത്ര​​​ങ്ങ​​​ൾ, ന്യൂ​​​സ് പ്രി​​​ന്‍റ്, കോ​​​ട്ട​​​ൺ നൂ​​​ൽ, കോ​​​ട്ട​​​ൺ തു​​​ണി, ക​​​ശു​​​വ​​​ണ്ടി, ക​​​ശു​​​വ​​​ണ്ടി​​​പ്പ​​​രി​​​പ്പ്, എ​​​സി ട്രെ​​​യി​​​ൻ ടി​​​ക്ക​​​റ്റ്, വി​​​മാ​​​ന (ഇ​​​ക്കോ​​​ണ​​​മി) ടി​​​ക്ക​​​റ്റ്

12% - ക്ഷീ​​​രോ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ, കു​​​ട, ബ​​​ദാം​​​ പ​​​രി​​​പ്പ്, അ​​​ല​​​ക്കു​​​പൊ​​​ടി, ആ​​​ശം​​​സാ​​​ കാ​​​ർ​​​ഡു​​​ക​​​ൾ, ക​​​ട​​​ല, ക​​​റി​​​ക്ക​​​ത്തി, മൊ​​​ബൈ​​​ൽ ഫോ​​​ൺ, ചി​​​പ്പ്, പെ​​​ൻ​​​സി​​​ൽ, ക്ര​​​യോ​​​ൺ, സ്പോ​​​ർ​​​ട്സ് സാ​​​മ​​​ഗ്രി​​​ക​​​ൾ, ക​​​ളി​​​പ്പാ​​​ട്ട​​​ങ്ങ​​​ൾ. ബി​​​സി​​​ന​​​സ് ക്ലാ​​​സ് വി​​​മാ​​​ന ടി​​​ക്ക​​​റ്റ്, ഗ​​​വ​​​ൺ​​​മെ​​​ന്‍റ് ലോ​​​ട്ട​​​റി

18% - ഗ്ലൂ​​​ക്കോ​​​സ്, പ​​​ഞ്ച​​​സാ​​​ര ക്യൂ​​​ബ്, പാ​​​സ്ത, കോ​​​ൺ​​​ഫ്ലേ​​​ക്സ്, പേ​​​സ്ട്രി, കേ​​​ക്ക്, സൂ​​​പ്പ്, ഐ​​​സ്ക്രീം, ഇ​​​ൻ​​​സ്റ്റ​​​ന്‍റ് ഫു​​​ഡ് മി​​​ക്സ്, ഹെ​​​ൽ​​​മെ​​​റ്റ്, ക​​​ണ്ണ​​​ട, 7500 രൂ​​​പ​​​വ​​​രെ വാ​​​ട​​​ക​​​യു​​​ള്ള മു​​​റി

28% - മൊ​​ളാ​​സ​​സ്, ​ചോ​​ക്ലേ​​റ്റ്, ബ​​​ബി​​​ൾ​​​ഗം, പാ​​​ൻ​​​മ​​​സാ​​​ല, ക​​​സ്റ്റാ​​​ർ​​​ഡ് പൗ​​​ഡ​​​ർ, പ്ലൈ​​​വു​​​ഡ്, സു​​​ഗ​​​ന്ധ ദ്രവ്യങ്ങൾ, വൈ​​​ദ്യു​​​ത ഗാ​​​ർ​​​ഹി​​​കോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ, എ​​​യ​​​ർ​​​ക​​​ണ്ടീ​​​ഷ​​​ണ​​​ർ, 7500 രൂ​​​പ​​​യി​​​ൽ കൂ​​​ടി​​​യ നി​​​ര​​​ക്കു​​​ള്ള മു​​​റി​​​ക​​​ൾ, ഇ​​​ട​​​നി​​​ല​​​ക്കാ​​​ർ ന​​​ട​​​ത്തു​​​ന്ന ലോ​​​ട്ട​​​റി

28% + സെസ് - സി​​​ഗ​​​ര​​​റ്റും മ​​​റ്റ് പു​​​ക​​​യി​​​ല ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും, കോ​​​ളാ പാ​​​നീ​​​യ​​​ങ്ങൾ, മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന​​​ങ്ങ​​​ൾ.


ജി​എ​സ്ടി​യി​ലും വെ​ളി​ച്ചെ​ണ്ണ​യു​ടെ 5% നി​കു​തി തു​ട​രും





ജി​​​​എ​​​​സ്ടി​​​​യു​​​​ടെ വ​​​​ര​​​​വി​​​​ലും വെ​​​​ളി​​​​ച്ചെ​​​​ണ്ണ​​​​യു​​​​ടെ അ​ഞ്ചു ശ​ത​മാ​നം നി​​​​കു​​​​തി തു​ട​രും. നി​​​​ല​​​​വി​​​​ൽ വെ​​​​ളി​​​​ച്ചെ​​​​ണ്ണ​​​​യ്ക്കു​​​​ള്ള സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ നി​​​​കു​​​​തി അ​ഞ്ചു ശ​ത​മാ​ന​മാ​​​​ണ്. ജി​എ​സ്ടി​യി​ലെ നി​ര​ക്കും ഇ​തു​ത​ന്നെ. മ​​​​റ്റു ഭ​​​​ക്ഷ്യ എ​​​​ണ്ണ​​​​ക​​​​ൾ​​​​ക്കും ജി​​​​എ​​​​സ്ടി​​​​യി​​​​ൽ അ​ഞ്ചു ശ​ത​മാ​നം നി​​​​കു​​​​തി​യാ​ണു നി​ല​നി​ർ​ത്തി​യി​രി​ക്കു​ന്ന​ത്.

എ​​​​ന്നാ​​​​ൽ, നി​​​​ല​​​​വി​​​​ൽ സം​​​​സ്ഥാ​​​​ന നി​​​​കു​​​​തി ഇ​​​​ല്ലാ​​​​ത്ത കൊ​​​​പ്ര​​​​യ്ക്കു ജി​​​​എ​​​​സ്ടി വ​​​​രു​​​​ന്ന​​​​തോ​​​​ടെ അ​ഞ്ചു ശ​ത​മാ​നം നി​​​​കു​​​​തി ന​ല്ക​ണം. മി​​​​ല്ലു​​​​കാ​​​​രു​​​​ടെ പ​​​​ക്ക​​​​ൽ വെ​​​​ളി​​​​ച്ചെ​​​​ണ്ണ​​​​യു​​​​ടെ വ​​​​ലി​​​​യ ശേ​​​​ഖ​​​​ര​​​​മു​​​​ള്ള നി​​​​ല​​​​വി​​​​ലെ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ഇ​​​​വ​​​​യെ നി​​​​കു​​​​തി എ​​​​ങ്ങ​​​​നെ ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ മി​​​​ല്ലു​​​​കാ​​​ർ​​​​ക്കും ആ​​​​ശ​​​​ങ്ക​​​​യു​​​​ണ്ട്. നേ​ര​ത്തെ ന​ല്കി​യ നി​കു​തി വി​ല്പ​ന​വേ​ള​യി​ൽ തി​രി​ച്ചു​കി​ട്ടു​മോ, കിട്ടിയാല്‌ എ​ത്ര​ഭാ​ഗം ല​ഭി​ക്കും എ​ന്ന​തി​ലാ​ണ് അ​വ്യ​ക്ത​ത.


Other News
 
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.