Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
Back to Home
ജിഎസ്ടി - പാൻ ബന്ധനം വരും; നികുതി പിരിവ് കൂടും
ച​​​ര​​​ക്കു​​​സേ​​​വ​​​ന നി​​​കു​​​തി (ജി​​​എ​​​സ്ടി) ഇ​​​നി പാ​​​ൻ (ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പി​​​ന്‍റെ പെ​​​ർ​​​മ​​​ന​​​ന്‍റ് അ​​​ക്കൗ​​​ണ്ട് ന​​​ന്പ​​​ർ) ബ​​​ന്ധി​​​ത​​​മാ​​​കും. ഇ​​​തോ​​​ടെ വ​​​രു​​​മാ​​​നം മ​​​റ​​​ച്ചു​​​വ​​​യ്ക്കാ​​​ൻ പ​​​റ്റാ​​​താ​​​കും. ആ​​​ദാ​​​യ​​​നി​​​കു​​​തി പി​​​രി​​​വ് കൂ​​​ടും.

ഇ​​​പ്പോ​​​ൾ പ്ര​​​ത്യ​​​ക്ഷ നി​​​കു​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കാ​​​ര്യ​​​ങ്ങ​​​ളി​​​ലെ​​​ല്ലാം പാ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു. ഇ​​​നി ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ​​​യും സേ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും മേ​​​ഖ​​​ല​​​യി​​​ൽ​​​കൂ​​​ടി ആ ​​​ബ​​​ന്ധി​​​ക്ക​​​ൽ വ​​​രു​​​ന്പോ​​​ൾ വ്യാ​​​പാ​​​ര​​​മേ​​​ഖ​​​ല​​​യി​​​ലെ വ​​​രു​​​മാ​​​നം സം​​​ബ​​​ന്ധി​​​ച്ച വ്യ​​​ക്ത​​​മാ​​​യ ചി​​​ത്രം നി​​​കു​​​തി​​​വ​​​കു​​​പ്പി​​​നു ല​​​ഭി​​​ക്കും.

ഇ​​​പ്പോ​​​ൾ വ്യാ​​​പാ​​​ര​​​മേ​​​ഖ​​​ല​​​യി​​​ലെ ഓ​​​രോ ഘ​​​ട്ട​​​ത്തി​​​ലും ഉ​​​ണ്ടാ​​​കു​​​ന്ന വ​​​രു​​​മാ​​​നം (ആ​​​ദാ​​​യം) നി​​​ർ​​​ണ​​​യി​​​ക്കാ​​​ൻ സം​​​വി​​​ധാ​​​ന​​​മി​​​ല്ല. ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും സേ​​​വ​​​ന​​​ങ്ങ​​​ളും ഒ​​​രേ നി​​​കു​​​തി ശൃം​​​ഖ​​​ല​​​യി​​​ലാ​​​യ​​​തി​​​നാ​​​ൽ ഓ​​​രോ​​​രു​​​ത്ത​​​രും എ​​​ത്ര​​​മാ​​​ത്രം വ്യാ​​​പാ​​​രം ന​​​ട​​​ത്തു​​​ന്നു എ​​​ന്ന​​​റി​​​യാം.

അ​​​വ​​​രു​​​ടെ വാ​​​ങ്ങ​​​ലും വി​​​ല്പ​​​ന​​​യും ഇ​​​തി​​​നി​​​ട​​​യി​​​ലെ മ​​​റ്റു ചെ​​​ല​​​വു​​​ക​​​ളും ഒ​​​രൊ​​​റ്റ ക​​​ണ​​​ക്കി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ല​​​ഭി​​​ക്കും. ഉ​​​ത്പ​​​ന്ന​​​ത്തി​​​ന്‍റെ ഓ​​​രോ വ്യാ​​​പാ​​​ര​​​ഘ​​​ട്ട​​​ത്തി​​​ലും എ​​​ടു​​​ക്കു​​​ന്ന ലാ​​​ഭം മ​​​ന​​​സി​​​ലാ​​​യാ​​​ൽ മൊ​​​ത്തം വ​​​രു​​​മാ​​​ന​​​വും അ​​​റി​​​യാം. അ​​​തി​​​നു സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​താ​​​ണു പാ​​​ൻ-​​​ജി​​​എ​​​സ്ടി ബ​​​ന്ധ​​​നം.
Other News
 
ജി​എ​സ്ടി നിരക്കുകൾ
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.