കൈ​യി​ലെ​ടു​ക്കു​ന്ന ക​ന​ൽ​ക്ക​ട്ട
അ​മേ​രി​ക്ക​യു​ടെ മൂ​ന്നാ​മ​ത്തെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന രാ​ഷ്‌​ട്രീ​യ നേ​താ​വാ​യി​രു​ന്നു ഏ​റ​ൺ ബ​ർ (1756-1836). സ​ന്പ​ന്ന​മാ​യ ഒ​രു കു​ടും​ബ​ത്തി​ൽ ജ​നി​ച്ചു പ്ര​സി​ദ്ധ​മാ​യ പ്രി​ൻ​സ്റ്റ​ൺ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്നു ബി​രു​ദം നേ​ടി​യ ശേ​ഷം അ​ഭി​ഭാ​ഷ​ക​നാ​യി സേ​വ​നം തു​ട​ങ്ങി.

1775ലെ ​അ​മേ​രി​ക്ക​ൻ വി​പ്ല​വ​ത്തി​ൽ കോ​ണ്ടി​നെ​ന്‍റ​ൽ ആ​ർ​മി​യി​ൽ ഓ​ഫീ​സ​റാ​യി ഇം​ഗ്ല​ണ്ടി​നെ​തി​രേ യു​ദ്ധം ചെ​യ്തു. തു​ട​ർ​ന്ന്, ന്യൂ​യോ​ർ​ക്ക് സി​റ്റി​യി​ൽ വീ​ണ്ടും നി​യ​മ പ്രാ​ക്‌​ടീ​സ് ആ​രം​ഭി​ച്ചു. അ​തോ​ടൊ​പ്പം രാ​ഷ്‌​ട്രീ​യ​ത്തി​ലും സ​ജീ​വ​മാ​യി.

1785‌ൽ ​ന്യൂ​യോ​ർ​ക്ക് സം​സ്ഥാ​ന​ത്തെ അ​സം​ബ്ലി​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബ​ർ, 1791ൽ ​അ​മേ​രി​ക്ക​ൻ സെ​ന​റ്റി​ലെ അം​ഗ​മാ​യി. 1800ലെ ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച അ​ദ്ദേ​ഹം പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട തോ​മ​സ് ജെ​ഫേ​ഴ്സ​നൊ​പ്പം അ​മേ​രി​ക്ക​ൻ വൈ​സ്പ്ര​സി​ഡ​ന്‍റാ​യി. ഈ ​കാ​ല​ഘ​ട്ട​ങ്ങ​ളി​ലൊ​ക്കെ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ധാ​ന രാ​ഷ്‌​ട്രീ​യ എ​തി​രാ​ളി അ​ല​ക്സാ​ണ്ട​ർ ഹാ​മി​ൽ​ട്ട​ൺ ആ​യി​രു​ന്നു.

പ​ക മൂ​ത്ത്

അ​മേ​രി​ക്ക​യു​ടെ സ്ഥാ​പ​ക പി​താ​ക്ക​ന്മാ​രി​ലൊ​രാ​ളാ​യി​രു​ന്ന ഹാ​മി​ൽ​ട്ട​ൺ അ​മേ​രി​ക്ക​യു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​നു​വേ​ണ്ടി ധീ​ര​മാ​യി തൂ​ലി​ക ച​ലി​പ്പി​ച്ച ബു​ദ്ധി​രാ​ക്ഷ​സ​നാ​യി​രു​ന്നു.​അ​മേ​രി​ക്ക​യു​ടെ ആ​ദ്യ പ്ര​സി​ഡ​ന്‍റാ​യി ജോ​ർ​ജ് വാ​ഷിം​ഗ്ട​ൺ സ്ഥാ​ന​മേ​റ്റ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ബി​ന​റ്റി​ൽ ട്ര​ഷ​റി സെ​ക്ര​ട്ട​റി​യാ​യി ഹാ​മി​ൽ​ട്ട​ൺ ഉ​ണ്ടാ​യി​രു​ന്നു.

അ​തേ​സ​മ​യം, ഹാ​മി​ൽ​ട്ട​ന് അ​ല്പം​പോ​ലും ബ​ഹു​മാ​ന​മി​ല്ലാ​തി​രു​ന്ന രാ​ഷ്‌​ട്രീ​യ എ​തി​രാ​ളി ആ​യി​രു​ന്നു ഏ​റ​ൺ ബ​ർ. ത​ന്മൂ​ലം, ബ​റി​ന്‍റെ രാ​ഷ്‌​ട്രീ​യ​ജീ​വി​തം ത​ക​ർ​ക്കാ​ൻ ഹാ​മി​ൽ​ട്ട​ൺ സ​ക​ല അ​ട​വു​ക​ളും ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ഇ​തി​ൽ കു​പി​ത​നാ​യ ബ​ർ ത​ന്‍റെ എ​തി​രാ​ളി​യാ​യ ഹാ​മി​ൽ​ട്ട​നെ ഒ​രു ഡ്യൂ​വ​ലി​നു വെ​ല്ലു​വി​ളി​ച്ചു.

പ​ര​സ്പ​രം വെ​ല്ലു​വി​ളി​ച്ച് ഏ​റ്റു​മു​ട്ടു​ന്ന​തി​ൽ അ​ല്പം​പോ​ലും വൈ​മ​ന​സ്യ​മി​ല്ലാ​തി​രു​ന്ന ഹാ​മി​ൽ​ട്ട​ൺ ആ ​വെ​ല്ലു​വി​ളി സ്വീ​ക​രി​ച്ചു.​അ​ങ്ങ​നെ, 1804 ജ​നു​വ​രി 11ന് ​ന്യൂ​ജ​ഴ്സി​യി​ലെ ഒ​രു വി​ജ​ന​സ്ഥ​ല​ത്തു​വ​ച്ച് അ​വ​രു​ടെ ഏ​റ്റു​മു​ട്ട​ൽ ന​ട​ന്നു. ആ ​ഏ​റ്റു​മു​ട്ട​ലി​ൽ ബ​റി​ന്‍റെ വെ​ടി​യേ​റ്റ് ഹാ​മി​ൽ​ട്ട​ൺ മ​രി​ച്ചു.

എ​ന്നാ​ൽ, ആ ​ഏ​റ്റു​മു​ട്ട​ൽ​വ​ഴി ത​ക​ർ​ന്ന​ത് ഹാ​മി​ൽ​ട്ട​ണി​ന്‍റെ ജീ​വി​തം മാ​ത്ര​മാ​യി​രു​ന്നി​ല്ല. ബ​റി​ന്‍റെ രാ​ഷ്‌​ട്രീ​യ ജീ​വി​ത​വും അ​തോ​ടെ അ​വ​സാ​നി​ച്ചു എ​ന്നു മാ​ത്ര​മ​ല്ല, വാ​ശി​യും വൈ​രാ​ഗ്യ​വും മൂ​ത്ത് അ​ദ്ദേ​ഹം ചെ​യ്ത ഈ ​ഹീ​ന​കൃ​ത്യം മൂ​ലം അ​ദ്ദേ​ഹം ചെ​യ്തി​ട്ടു​ള്ള ന​ല്ല കാ​ര്യ​ങ്ങ​ൾ​പോ​ലും വി​സ്മ​രി​ക്ക​പ്പെ​ട്ടു.

അ​മേ​രി​ക്ക​യു​ടെ വൈ​സ്പ്ര​സി​ഡ​ന്‍റാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്പോ​ഴാ​ണ് ഇ​തു സം​ഭ​വി​ച്ച​തെ​ന്ന് ഓ​ർ​മി​ക്ക​ണം."​കോ​പി​ക്കാം. എ​ന്നാ​ൽ, പാ​പം ചെ​യ്യ​രു​ത്. നി​ങ്ങ​ളു​ടെ കോ​പം സൂ​ര്യ​ൻ അ​സ്ത​മി​ക്കു​ന്ന​തു​വ​രെ നീ​ണ്ടു​പോ​കാ​തി​രി​ക്ക​ട്ടെ'(​എ​ഫേ 4: 26) എ​ന്നു ദൈ​വ​വ​ച​നം പ​റ​യു​ന്നു. ഒ​രു വി​രു​ന്നി​ൽ പ​ങ്കെ​ടു​ക്കു​ന്പോ​ഴാ​ണ് ഹാ​മി​ൽ​ട്ട​ണെ ബ​ർ ഡ്യൂ​വ​ലി​നു വെ​ല്ലു​വി​ളി​ച്ച​ത്.

അ​തി​ന് പ്ര​കോ​പ​ന​മാ​യ​ത് ഹാ​മി​ൽ​ട്ട​ൺ പ​ര​സ്യ​മാ​യി ബ​റി​നെ അ​ധി​ക്ഷേ​പി​ച്ചു സം​സാ​രി​ച്ച​താ​ണ്. അ​തി​നു മാ​പ്പ് പ​റ​യ​ണ​മെ​ന്നു ബ​ർ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഹാ​മി​ൽ​ട്ട​ൺ ത​യാ​റാ​യി​ല്ല. അ​പ്പോ​ൾ ബ​റി​ന്‍റെ ര​ക്തം തി​ള​ച്ചു. കോ​പാ​ഗ്നി​യാ​ൽ അ​ദ്ദേ​ഹം എ​രി​ഞ്ഞ് ഏ​റെ​നാ​ൾ ഉ​ള്ളി​ൽ പു​ക​ഞ്ഞി​രു​ന്ന വെ​റു​പ്പും വി​ദ്വേ​ഷ​വും ഡ്യൂ​വ​ലി​നു വെ​ല്ലു​വി​ളി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തെ പ്രേ​രി​പ്പി​ച്ചു.

ബ​റി​ന്‍റെ കോ​പ​വും വൈ​രാ​ഗ്യ​വും സൂ​ര്യ​ൻ നി​ര​വ​ധി​ത്ത​വ​ണ ഉ​ദി​ക്കു​ക​യും അ​സ്ത​മി​ക്കു​ക​യും ചെ​യ്തി​ട്ടും നീ​ണ്ടു​പോ​യി. ത​ന്മൂ​ല​മാ​ണ്, ഹാ​മി​ൽ​ട്ട​നെ ബ​ർ വെ​ടി​യു​ണ്ട ഉ​തി​ർ​ത്തു വ​ധി​ച്ച​ത്.

""വെ​റു​പ്പും വൈ​രാ​ഗ്യ​വും എ​ന്നു പ​റ​യു​ന്ന​തു മ​റ്റു​ള്ള​വ​രെ എ​റി​യാ​നാ​യി കൈ​യി​ലെ​ടു​ക്കു​ന്ന ക​ത്തു​ന്ന ക​ന​ൽ​ക്ക​ട്ട​യാ​ണ്. അ​തു​വ​ഴി പൊ​ള്ളു​ന്ന​താ​ക​ട്ടെ ക​ന​ൽ​ക്ക​ട്ട കൈ​യി​ലെ​ടു​ക്കു​ന്ന ആ​ൾ​ക്കും'' എ​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന നെ​ൽ​സ​ൺ മ​ണ്ടേ​ല എ​ഴു​തി​യി​രി​ക്കു​ന്ന​ത് എ​ത്ര​യോ ശ​രി​യാ​ണ്. ബ​റി​ന്‍റെ കോ​പ​വും വൈ​രാ​ഗ്യ​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​ത​ത്തെ​ത്ത​ന്നെ പൊ​ള്ളി​ച്ചു. അ​തോ​ടൊ​പ്പം, ഹാ​മി​ൽ​ട്ട​ണി​ന്‍റെ ജീ​വി​ത​വും ചാ​ന്പ​ലാ​ക്കി.

ക്ഷ​മി​ച്ചാ​ൽ കി​ട്ടു​ന്ന​ത്

മ​റ്റു മ​നു​ഷ്യ​ർ ന​മ്മെ ഉ​പ​ദ്ര​വി​ച്ചാ​ൽ അ​വ​രോ​ടു പ​ക​വീ​ട്ടാ​നാ​കും ആ​ദ്യം ന​മ്മു​ടെ മ​ന​സി​ൽ തോ​ന്നു​ക. എ​ന്നാ​ൽ, അ​ത​നു​സ​രി​ച്ചു നാം ​പ്ര​വ​ർ​ത്തി​ച്ചാ​ൽ അ​തു മ​റ്റു​ള്ള​വ​രു​ടെ എ​ന്ന​തു​പോ​ലെ ന​മ്മു​ടെ​യും ത​ക​ർ​ച്ച​യ്ക്കു വ​ഴി​തെ​ളി​ക്കും. എ​ന്നാ​ൽ, അ​വ​രോ​ടു ക്ഷ​മി​ക്കാ​ൻ നാം ​ത​യാ​റാ​യാ​ലോ? അ​തു ന​മ്മു​ടെ എ​ന്ന​പോ​ലെ മ​റ്റു​ള്ള​വ​രു​ടെ​യും ന​ന്മ​യ്ക്കു വ​ഴി​തെ​ളി​ക്കും.

ബൈ​ബി​ളി​ലെ ഉ​ത്പ​ത്തി പു​സ്ത​ക​ത്തി​ൽ പ​റ​യു​ന്ന ജോ​സ​ഫി​ന്‍റെ ക​ഥ അ​താ​ണു വ്യ​ക്ത​മാ​ക്കു​ന്ന​ത്. ജോ​സ​ഫി​നോ​ട് അ​സൂ​യ മൂ​ത്ത അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​ന്മാ​ർ അ​ദ്ദേ​ഹ​ത്തെ ബ​ന്ധി​ച്ച് അ​ടി​മ​വ്യാ​പാ​രി​ക​ൾ​ക്കു വി​റ്റു. പി​ന്നീ​ട്, അ​ദ്ദേ​ഹം ഈ​ജി​പ്തി​ന്‍റെ ഭ​ര​ണാ​ധി​കാ​രി​യാ​യ​പ്പോ​ൾ ത​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ളെ ശ​രി​ക്കും ശി​ക്ഷി​ക്കാ​നു​ള്ള അ​വ​സ​രം ല​ഭി​ച്ചു. എ​ന്നാ​ൽ, അ​ദ്ദേ​ഹം അ​വ​രോ​ടു ക്ഷ​മി​ക്കു​ക മാ​ത്ര​മ​ല്ല ചെ​യ്ത​ത​ത്, അ​വ​രെ ധാ​രാ​ളം സ​ന്പ​ത്തു​കൊ​ണ്ട് അ​നു​ഗ്ര​ഹി​ക്കു​ക​യും ചെ​യ്തു.

അ​തി​ന് അ​ദ്ദേ​ഹം പ​റ​ഞ്ഞ ന്യാ​യം എ​ന്താ​യി​രു​ന്നെ​ന്നോ? "നി​ങ്ങ​ൾ എ​നി​ക്കു തി​ന്മ ചെ​യ്തു. എ​ന്നാ​ൽ, ദൈ​വം അ​തു ന​ന്മ​യാ​യി മാ​റ്റി '(ഉ​ത്പ​ത്തി 50:20). മ​റ്റു​ള്ള​വ​രു​ടെ തെ​റ്റു​ക​ൾ അ​വ​രോ​ടു ക്ഷ​മി​ക്കു​ന്ന​വ​രു​ടെ ജീ​വി​ത​ത്തി​ൽ സം​ഭ​വി​ക്കു​ന്ന​തും ഇ​തു​ത​ന്നെ​യാ​ണ്. ആ ​തെ​റ്റു​ക​ളൊ​ക്കെ ക്ഷ​മി​ക്കു​ന്ന​വ​രു​ടെ ന​ന്മ​യ്ക്കാ​യി ദൈ​വം മാ​റ്റും.

കാ​ര്യ​ങ്ങ​ൾ ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണെ​ങ്കി​ലും മ​റ്റു​ള്ള​വ​രോ​ടു​ള്ള വാ​ശി​യും വൈ​രാ​ഗ്യ​വും ഉ​പേ​ക്ഷി​ക്കാ​ൻ പ​ല​പ്പോ​ഴും ന​മു​ക്കു വ​ലി​യ വൈ​മ​ന​സ്യ​മാ​ണ്. അ​തി​നു കാ​ര​ണം, അ​വ​രോ​ടു ക്ഷ​മി​ക്കാ​ൻ ന​മു​ക്കു സാ​ധി​ക്കു​ന്നി​ല്ല എ​ന്ന​തു​ത​ന്നെ. അ​പ്പോ​ൾ നാം ​ഓ​ർ​മി​ക്കേ​ണ്ട ഒ​രു കാ​ര്യ​മു​ണ്ട്. ക്ഷ​മി​ക്കു​ക എ​ന്നു പ​റ​യു​ന്ന​തു ന​മ്മു​ടെ വി​കാ​ര​ങ്ങ​ൾ​ക്കു വി​ട്ടു​കൊ​ടു​ക്കേ​ണ്ട ഒ​രു കാ​ര്യ​മ​ല്ല. അ​തു ന​മ്മു​ടെ ബു​ദ്ധി ഉ​പ​യോ​ഗി​ച്ച് എ​ടു​ക്കേ​ണ്ട ഉ​റ​ച്ച ഒ​രു തീ​രു​മാ​ന​മാ​ണ്.

അ​ങ്ങ​നെ ഉ​റ​ച്ച തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ത​യാ​റാ​യാ​ൽ ദൈ​വാ​നു​ഗ്ര​ഹ​ത്തോ​ടെ ന​മ്മു​ടെ വാ​ശി​യും വൈ​രാ​ഗ്യ​വും അ​പ്ര​ത്യ​ക്ഷ​മാ​വു​ക​ത​ന്നെ ചെ​യ്യും. അ​പ്പോ​ൾ ദൈ​വ​വ​ച​നം അ​നു​സ്മ​രി​പ്പി​ക്കു​ന്ന​തു​പോ​ലെ, ന​മ്മു​ടെ എ​ല്ലാ ധാ​ര​ണ​ക​ളെ​യും അ​തി​ലം​ഘി​ക്കു​ന്ന ദൈ​വ​ത്തി​ന്‍റെ സ​മാ​ധാ​നം ന​മ്മു​ടെ ഹൃ​ദ​യ​ങ്ങ​ളി​ൽ നി​റ​യും (ഫി​ലി​പ്പി 4: 7). ന​മ്മെ​യും മ​റ്റു​ള്ള​വ​രെ​യും ന​ശി​പ്പി​ക്കു​ന്ന വാ​ശി​യും വൈ​രാ​ഗ്യ​വും ന​മു​ക്ക് വെ​ടി​യാം. അ​തു ന​മ്മു​ടെ​യും മ​റ്റു​ള്ള​വ​രു​ടെ​യും ന​ന്മ​യ്ക്കു വ​ഴി​തെ​ളി​ക്കും.

ഫാ. ​ജോ​സ് പ​ന്ത​പ്ലാം​തൊ​ട്ടി​യി​ൽ