മ​ജീ​ഷ്യ​ൻ ഗോ​പി​നാ​ഥ് മു​തു​കാ​ട് ഓ​സ്ട്രേ​ലി​യ​ൻ പ​ര്യ​ട​ന​ത്തി​ന്
Thursday, March 13, 2025 3:05 PM IST
തോ​മ​സ് ടി. ​ഓ​ണാ​ട്ട്
ബ്രി​സ്ബ​ൻ: പ്ര​ഫ​ഷ​ണ​ൽ മാ​ജി​ക് വേ​ദി നി​റ​ഞ്ഞു നി​ൽ​ക്കെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്കാ​യി ക​ളം​വി​ട്ട ഗോ​പി‌​നാ​ഥ് മു​തു​കാ​ട് ഓ​സ്ട്രേ​ലി​യ​ൻ പ​ര്യ​ട​ന​ത്തി​ന്. വി​വി​ധ മ​ല​യാ​ളി ക​ൾ​ച​റ​ൽ - ചാ​രി​റ്റി സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മ​ജീ​ഷ്യ​നും മെ​ന്‍റ​ലി​സ്റ്റും മോ​ട്ടി​വേ​ഷ​ണ​ൽ സ്പീ​ക്ക​റു​മാ​യ മു​തു​കാ​ടി​ന്‍റെ ഡി​ഫ​റ​ന്‍റ് ആ​ർ​ട്ട് സെ​ന്‍റ​ർ ഓ​സ്ട്രേ​ലി​യ​ൻ ന​ഗ​ര​ങ്ങ​ളി​ൽ ലൈ​വ് ഷോ​ക​ൾ ന​ട​ത്തു​ന്ന​ത് .

ഏ​പ്രി​ൽ 25 മു​ത​ൽ മേ​യ്‌ നാ​ലു വ​രെ ന​ട​ക്കു​ന്ന എം ​ക്യൂ​ബ് (മ്യൂ​സി​ക്, മാ​ജി​ക്‌ ആ​ൻ​ഡ് മെ​ന്‍റ​ലി​സം) മെ​ഗാ ഷോ​യി​ൽ വി​സ്മ​യ​ത്തി​ന്‍റെ കാ​ണാ​ക്കാ​ഴ്ച​ക​ൾ​ക്കൊ​പ്പം പ്ര​ശ​സ്ത​ർ അ​ണി​നി​ര​ക്കു​ന്ന നൃ​ത്ത സം​ഗീ​ത വി​രു​ന്നും അ​ര​ങ്ങേ​റും.

പാ​ലാ​പ്പ​ള്ളി ഫെ​യിം അ​തു​ൽ ന​റു​ക​ര, സ്റ്റാ​ർ സിം​ഗ​ർ ഫെ​യിം ശ്വേ​താ അ​ശോ​ക്, സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​നം​ക​വ​ർ​ന്ന ഗാ​യി​ക എ​ലി​സ​ബ​ത്ത് എ​സ്. മാ​ത്യു തു​ട​ങ്ങി​യ​വ​ർ​ക്കൊ​പ്പം വ​യ​ലി​നി​ൽ അ​ത്ഭു​തം തീ​ർ​ക്കു​ന്ന വി​ഷ്ണു അ​ശോ​കും ഉ​ണ്ട്.

ഡാ​ൻ​സും പാ​ട്ടു​മാ​യി ഡി​ഫ​റ​ന്‍റ് ആ​ർ​ട്സ് സെ​ന്‍റ​റി​ലെ ക​ലാ​കാ​ര​ന്മാ​രും എ​ത്തു​ന്ന പ​രി​പാ​ടി മൂ​ന്നു മ​ണി​ക്കൂ​റോ​ളം നീ​ളു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഏ​പ്രി​ൽ 25ന് ​ഇ​ല്ല​വാ​ര കേ​ര​ള സ​മാ​ജം ഒ​രു​ക്കു​ന്ന ഷോ ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഡാ​പ്റ്റോ റി​ബ്ബ​ൺ വു​ഡ് സെ​ന്‍റ​റി​ൽ ആ​രം​ഭി​ക്കും.


26ന് ​അ​ഡ​ല​യി​ഡി​ൽ ജാ​ക്സ് അ​ഡ​ല​യി​ഡ് ഒ​രു​ക്കു​ന്ന ഷോ ​വു​ഡ്‌​വി​ൽ ടൗ​ൺ​ഹാ​ളി​ൽ അ​ര​ങ്ങേ​റും. 27ന് ​സി​ഡ്നി നോ​ർ​ത്ത് വെ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി ബ്ലാ​ക്ക് ടൗ​ൺ ബൗ​മാ​ൻ ഹാ​ളി​ൽ 5.30ന് ​ആ​രം​ഭി​ക്കും.

മേ​യ് രണ്ടിന് ​ന്യൂ​കാ​സി​ൽ ഹ​ണ്ട​ർ മ​ല​യാ​ളി സ​മാ​ജം ഒ​രു​ക്കു​ന്ന പ​രി​പാ​ടി ജെ​സ്റ്റ്മെ​ഡ് ക​ല്ല​ഗ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വൈ​കുന്നേരം 6.15ന് ​ന​ട​ക്കും. ബ്രി​സ്ബ​നി​ൽ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ബ്രി​സ്ബ​ൻ നോ​ർ​ത്ത് പാ​രീ​ഷ് ക​മ്യൂ​ണി​റ്റി​യാ​ണ് എം ​ക്യൂ​ബി​ന്‍റെ സം​ഘാ​ട​ക​ർ.

മൂന്നിന് ​മൗ​ണ്ട്ഗ്ര​വാ​റ്റ് ഹി​ൽ സോംഗ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വൈ​കുന്നേരം 5.30ന് ​ഷോ ആ​രം​ഭി​ക്കും. മെ​ൽ​ബ​ണി​ൽ നാലിന് ​കിം​ഗ്സ്റ്റ​ൻ ഗ്രാ​ൻ​ഡ്സി​റ്റി ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി മെ​ൽ​ബ​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ആ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: പോ​ളി പ​റ​ക്കാ​ട​ൻ 0431257797, റോ​യ് കാ​ഞ്ഞി​ര​ത്താ​നം 0439522690 എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണം.