പു​ടി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് ഡോണള്‍​ഡ് ട്രം​പ്
Tuesday, January 14, 2025 2:39 AM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
ബ​ര്‍​ലി​ന്‍: റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്ലാ​ഡി​മി​ര്‍ പു​ടി​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് നി​യു​ക്ത യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് പ​റ​ഞ്ഞു. ‌‌‌‌‌യു​ക്രെ​യ്നി​ലെ യു​ദ്ധ​ത്തെ​ക്കു​റി​ച്ച് ഇ​രു​വ​രും ച​ര്‍​ച്ച ചെ​യ്യു​മെ​ന്ന് ട്രം​പ് അ​റി​യി​ച്ചു.

24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ‌‌യു​ക്രെ​യ്നി​ലെ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് മു​മ്പ് പ​റ​ഞ്ഞ ഡോ​ണ​ള്‍​ഡ് ട്രം​പ്, ഉ​ന്ന​ത​ത​ല ച​ര്‍​ച്ച​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ ഇ​നി​യും തീ​രു​മാ​നി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് പ​റ​ഞ്ഞു.


അ​തേ​സ​മ​യം ട്രം​പു​മാ​യി ച​ര്‍​ച്ച​യ്ക്ക് പു​ടി​ന്‍ ത​യാ​റാ​ണെ​ന്ന് ക്രെം​ലി​ന്‍ അ​റി​യി​ച്ച​താ​യി പു​ടി​ന്‍റെ വ​ക്താ​വ് ദി​മി​ത്രി പെ​സ്കോ​വ് പ​റ​ഞ്ഞു.