ഹമാസ് മോ​ചി​പ്പി​ച്ച ബ​ന്ദി​ക​ളി​ൽ നാ​ല് വ​യ​സു​ള്ള യുഎസ് പെ​ൺ​കു​ട്ടി​യും
Wednesday, November 29, 2023 11:59 AM IST
പി.പി. ചെ​റി​യാ​ൻ
വാ​ഷിം​ഗ്ട​ൺ ഡി​സി: ഗാ​സ​യി​ൽ നി​ന്ന് ഞാ​യ​റാ​ഴ്ച മോ​ചി​പ്പി​ച്ച13 ബ​ന്ദി​ക​ളി​ൽ നാ​ല് വ​യ​സു​ള്ള അ​മേ​രി​ക്ക​ൻ ഇ​സ്ര​യേ​ലി പൗ​ര​നാ​യ അ​ബി​ഗെ​യ്ൽ ഇ​ഡാ​നും ഉ​ൾ​പ്പെ​ട്ട​താ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ അ​റി​യി​ച്ചു.

അ​മേ​രി​ക്ക​ൻ പൗ​ര​യാ​യ അ​ബി​ഗെ​യ്ൽ എ​ന്ന കൊ​ച്ച് പെ​ൺ​കു​ട്ടി​ക്ക് നാല് വ​യ​സ് തി​ക​ഞ്ഞ​ത് ര​ണ്ട് ദി​വ​സം മു​ൻ​പാ​ണ്. കു​ട്ടി ഇ​പ്പോ​ൾ സ്വ​ത​ന്ത്ര​യാ​യി​രി​ക്കു​ന്നു.

കു​ട്ടി ഇ​പ്പോ​ൾ ഇ​സ്ര​യേ​ലി​ലാ​ണ്. കൂ​ടു​ത​ൽ അ​മേ​രി​ക്ക​ക്കാ​രെ​യും മോ​ചി​പ്പി​ക്കാ​ൻ ഞ​ങ്ങ​ൾ സ​മ്മ​ർ​ദം ചെ​ലു​ത്തു​മെ​ന്നും ​ബൈ​ഡ​ൻ അ​റി​യി​ച്ചു.