കോ​ട്ട​യം അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹെ​ൽ​ത്ത് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഫെ​യ​ർ ഒ​ക്‌ടോബ​ർ 28ന്
Friday, September 29, 2023 3:09 PM IST
ജീ​മോ​ൻ ജോ​ർ​ജ്
ഫി​ലാ​ഡ​ൽ​ഫി​യ: അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ ചാ​രി​റ്റി സം​ഘ​ട​ന​യാ​യ കോ​ട്ട​യം അ​സോ​സി​യേ​ഷ​നും ഫി​ലാഡ​ൽ​ഫി​യ കോ​ർ​പ​റേ​ഷ​ൻ ഫോ​ർ ഏ​ജിം​ഗി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഒ​ക്ടോ​ബ​ർ 28 അ​സം​പ​ഷ​ൻ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് (10197, Northeast AVE, Philadelpiya, PA-19116) ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ ര​ണ്ട് വ​രെ ഹെ​ൽ​ത്ത് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഫെ​യ​ർ ന​ട​ത്തു​ന്നു.

കോ​ട്ട​യം അ​സോ​സി​യേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ൾ വേ​റി​ട്ട വ​ഴി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടും കൂ​ടി​യാ​ണ് ഇ​തി​നു നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​തെ​ന്നും സ​മൂ​ഹ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത അ​റി​ഞ്ഞു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഭാ​വി​യി​ൽ മു​ൻ​തൂ​ക്കം കൊ​ടു​ക്കു​മെ​ന്നും കോ​ട്ട​യം അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സ​ണ്ണി കി​ഴ​ക്കേ​മു​റി പ​റ​ഞ്ഞു.

ഇ​ത​രരാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും കു​ടി​യേ​റി​യ​വ​ർ​ക്ക് ല​ഭി​ക്കു​ന്ന സൗ​ജ​ന്യ​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ൾ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി​യി​ലും എ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഇ​തു​പോ​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മെ​ഡി​കെ​യ​ർ, മെ​ഡി​ക്കെ​യ്ഡ്, മെ​ഡി​ഗാ​പ്, റി​ട്ട​യ​ർ​മെ​ന്‍റ് കാ​ല​ത്തെ ആ​നു​കൂ​ല്യ​ങ്ങ​ൾ, സോ​ഷ്യ​ൽ സെ​ക്യൂ​രി​റ്റി, സോ​ഷ്യ​ൽ സെ​ക്യൂ​രി​റ്റി സ​പ്ലി​മെ​ന്‍റ്, ഇ​ത​ര സൗ​ജ​ന്യ ഹെ​ൽ​ത്ത് ഇ​ൻ​ഷു​റ​ൻ​സു​ക​ളു​ടെ ല​ഭ്യ​ത പ്രാ​യ​ഭേ​ദ​മെ​ന്യേ ല​ഭി​ക്കാ​വു​ന്ന നി​യ​മോ​പ​ദേ​ശ​ങ്ങ​ൾ, സാ​മ്പ​ത്തി​ക​വും തൊ​ഴി​ൽ​പ​ര​വു​മാ​യ സ​ഹാ​യ​ങ്ങ​ൾ,

അ​ഡ​ൽ​റ്റ് ഡേ ​കെ​യ​ർ, ഹോം​കെ​യ​ർ സൗ​ജ​ന്യ യാ​ത്രാ സ​ഹാ​യം, ഡോ​ക്ട​ർ​മാ​രു​ടെ ഹോം ​വി​സി​റ്റ്, സൗ​ജ​ന്യ ഭ​ക്ഷ​ണം, ന​ഴ്സിം​ഗ് ഹോം, ​ഗ്രാ​ന്‍റ്, എ​മ​ർ​ജ​ൻ​സി അ​ല​ർ​ട്ട് സം​വി​ധാ​നം തു​ട​ങ്ങി​യ വി​വി​ധ വി​ഷ​യ​ങ്ങ​ളെ​കു​റി​ച്ചു​ള്ള സ​മ്പൂ​ർ​ണ വി​വ​ര​ങ്ങ​ൾ തി​ക​ച്ചും സൗ​ജ​ന്യ​മാ​യും മ​റ്റ് നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ളെ പ​റ്റി​യു​ള്ള വി​വ​ര​ങ്ങ​ളും ഈ ​പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.


മ​ല​യാ​ള ഭാ​ഷ​യി​ലും വി​വ​ര​ങ്ങ​ൾ പ​രി​ഭാ​ഷ​പ്പെ​ടു​ത്തു​ന്ന​താ​യി​രി​ക്കും. സ​മ​യ ബ​ന്ധി​ത​മാ​യ നി​യ​ന്ത്ര​ണ​ത്തി​ലൂ​ടെ​യാ​ണ് ഈ ​പ​രി​പാ​ടി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നും നി​ർ​ബ​ന്ധ​മാ​യും അ​റി​ഞ്ഞി​രി​ക്കേ​ണ്ട അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് അ​താ​ത് മേ​ഖ​ല​ക​ളി​ലെ പ്ര​ഗ​ത്ഭ​രാ​യ വ്യ​ക്തി​ക​ൾ സെ​മി​നാ​റു​ക​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കും.

പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കാ​യി സൗ​ജ​ന്യ യാ​ത്രാ സൗ​ക​ര്യ​വും കൂ​ടാ​തെ എ​ല്ലാ​വ​ർ​ക്കും പ്ര​ഭാ​ത ഭ​ക്ഷ​ണ​വും ഉ​ച്ച​ഭ​ക്ഷ​ണ​വും ഒ​രു​ക്കി​യി​രി​ക്കു​ന്ന​താ​യും ഏ​തെ​ങ്കി​ലും പ്ര​ത്യേ​ക വി​ഷ​യ​ങ്ങ​ളി​ൽ നി​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം ല​ഭി​ക്കു​വാ​നാ​യി മു​ൻ​കൂ​ട്ടി അ​റി​യി​ക്ക​ണ​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

സാ​ബു ജേ​ക്ക​ബ്, ജോ​ബി ജോ​ർ​ജ്, രാ​ജ​ൻ കു​ര്യ​ൻ, ജെ​യിം​സ് ആ​ന്ത്ര​യോ​സ്, കൊ​ട്ടാ​രം, ജോ​സ​ഫ് മാ​ണി, ജീ​മോ​ൻ ജോ​ർ​ജ്, സാ​ജ​ൻ വ​ർ​ഗീ​സ്, ജോ​ൺ പി. ​വ​ർ​ക്കി, എ​ബ്ര​ഹാം ജോ​സ​ഫ്, ജോ​ൺ മാ​ത്യു വ​ർ​ക്കി, വ​ർ​ഗീ​സ് മാ​ത്യു ഐ​പ്പ്,

ജെ​യി​സ​ൺ വ​ർ​ഗീ​സ്, വ​ർ​ക്കി പൈ​ലോ, രാ​ജു കു​രു​വി​ള, സെ​രി​ൻ കു​രു​വി​ള, സ​ജ്ജു സ​ക്ക​റി​യ, സാ​ബു പാ​മ്പാ​ടി, മാ​ത്യു പാ​റ​ക്ക​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​പു​ല​മാ​യ ക​മ്മ​റ്റി​യാ​ണ് ഹെ​ൽ​ത്ത് ആ​ൻ​ഡ് ഇ​ൻ​ഫോ​ർ​മേ​ഷ​ൻ ഫെ​യ​റി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കുന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി: സ​ണ്ണി കി​ഴ​ക്കേ​മു​റി - 215 327 7153, രാ​ജ​ൻ കു​ര്യ​ൻ - 610 457 5868, സാ​ബു ജേ​ക്ക​ബ് - 215 833 7895, ജെ​യിം​സ് ആ​ന്ത്ര​യോ​സ് - 215 776 5583, ജോ​ബി ജോ​ർ​ജ് - 215 470 2400. www.kottayamassociation.org