റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം: ബൈ​ഡ​നെ ക്ഷ​ണി​ച്ച് മോ​ദി
Thursday, September 21, 2023 11:19 AM IST
ന്യൂ​ഡ​ൽ​ഹി: അ​ടു​ത്ത റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​കാ​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നെ ക്ഷ​ണി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ജി 20 ​ഉ​ച്ച​കോ​ടി​ക്കി​ടെ​യാ​ണ് ബൈ​ഡ​നെ മോ​ദി ക്ഷ​ണി​ച്ച​തെ​ന്ന് അ​മേ​രി​ക്ക​ൻ അം​ബാ​സ​ഡ​ർ എ​റി​ക് ഗാ​ർ​സെ​റ്റി പ​റ​ഞ്ഞു.

ഇ​ന്ത്യ, യു​എ​സ്, ജ​പ്പാ​ൻ, ഓ​സ്‌​ട്രേ​ലി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ൾ​പ്പെ​ടു​ന്ന ക്വാ​ഡ് ഉ​ച്ച​കോ​ടി അ​ടു​ത്ത ജ​നു​വ​രി​യി​ൽ ഇ​ന്ത്യ​യി​ൽ ന​ട​ത്താ​നു​ള്ള ആ​ലോ​ച​ന​ക​ൾ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക്ഷ​ണം.