കി​ലോ​യ അ​ഗ്നി​പ​ർ​വ​തം വീ​ണ്ടും തീ ​തു​പ്പു​ന്നു
Thursday, June 8, 2023 1:18 PM IST
ഹോ​ണോ​ലു​ലു: ഹ​വാ​യ് ദ്വീ​പി​ലെ കി​ലോ​യ അ​ഗ്നി​പ​ർ​വ​തം മൂ​ന്നു മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം വീ​ണ്ടും സ​ജീ​വ​മാ​യി. അ​ഗ്നി​പ​ർ​വ​ത്തി​നു ചു​റ്റും തീ​യും പു​ക​യു​മാ​ണ്.

കി​ലോ​യ​യി​ലെ ഹ​ലേ​മൗ​മൗ ഗ​ർ​ത്ത​ത്തി​നു​ള്ളി​ലെ വി​ള്ള​ലു​ക​ളി​ൽ​നി​ന്ന് ലാ​വ പു​റ​ത്തേ​ക്ക് ഒ​ഴു​കു​ക​യാ​ണെ​ന്ന് യു​എ​സ് ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ​യു​ടെ ഹ​വാ​യി​യ​ൻ അ​ഗ്നി​പ​ർ​വ​ത നി​രീ​ക്ഷ​ണാ​ല​യം അ​റി​യി​ച്ചു.

ലോ​ക​ത്തി​ലെ ഏ​റ്റ​വും സ​ജീ​വ​മാ​യ അ​ഗ്നി​പ​ർ​വ​തം എ​ന്ന പേ​രു​ള്ള കി​ലോ​യ 1983 മു​ത​ൽ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ തീ​തു​പ്പു​ന്നു​ണ്ട്. മൂ​ന്നു ല​ക്ഷം മു​ത​ൽ ആ​റു ല​ക്ഷം വ​രെ വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള​താ​ണ് കി​ലോ​യ.


നാ​ലാ​യി​ര​ത്തി​ല​ധി​കം അ​ടി ഉ​യ​ര​മു​ള്ള പ​ർ​വ​ത​ത്തി​ന്‍റെ പേ​രി​ന്‍റെ അ​ർ​ഥം ‘എ​പ്പോ​ഴും പ്ര​വ​ഹി​ക്കു​ന്ന​ത്’ എ​ന്നാ​ണ്. 1990ലു​ണ്ടാ​യ ഒ​രു പൊ​ട്ടി​ത്തെ​റി​യി​ൽ ഹ​വാ​യി​യി​ലു​ള്ള കാ​ലാ​പ​ന എ​ന്ന പ​ട്ട​ണം പൂ​ർ​ണ​മാ​യി ലാ​വാ​പ്ര​വാ​ഹ​ത്തി​ൽ ന​ശി​ച്ചി​രു​ന്നു.